തദ്ദേശീയമായി ലഭ്യമായ വസ്തുക്കളില്‍ നിന്നും പ്രകൃതിദത്ത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന രാമന്‍ മഡാലയാണ് ഈ ആശയത്തിന് പിന്നില്‍. ആന്ധ്ര പ്രദേശിലെ വിശാഖ പട്ടണം ജില്ലയിലെ അരക്കു താഴ്‌വരയിലെ കാപ്പിയിലകളാണ് മഡാല തേയില ഉല്‍പാദനത്തിനായി തിരഞ്ഞെടുത്തത്.
അമേരിക്കയില്‍ താമസമാക്കിയ ഇന്ത്യന്‍ വംശജനായ മഡാല തന്റെ രണ്ടര വര്‍ഷത്തെ ഗവേഷണങ്ങളുടെ ഫലമായാണ് ഇത് വികസിപ്പിച്ചെടുത്തതെന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് എത്യോപ്യയില്‍ ആദ്യമായി തയ്യാറാക്കിയ കാപ്പി ഇലയില്‍ നിന്നുള്ള തേയിലയുടെ വിശദാംശങ്ങളെ പിന്‍തുടര്‍ന്നാണ് രാമന്‍ ഗവേഷണം തുടങ്ങിയത്. എത്യോപ്യന്‍ സാങ്കേതിക വിദ്യതന്നെയാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. എത്യോപ്യയില്‍ ഇത്തരം ചായയെ 'കുടി'(Kuti) എന്നാണ് പൊതുവെ പറയാറ്.
കൃത്രിമവസ്തുക്കളുടെ അംശം കുറഞ്ഞ, മനുഷ്യര്‍ക്ക് ഗുണം ചെയ്യുന്ന പ്രകൃതിദത്ത ഉത്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് മഡല പറയുന്നു. കാപ്പിയിലയില്‍ നിന്നുള്ള ചായ ഔഷധമൂല്യങ്ങളില്‍ ഗ്രീന്‍ടീയെക്കാള്‍ മുന്നിലാണ്. നാരങ്ങ, കറുവ, ഗ്രാമ്പൂ, നാരങ്ങ, കറുത്ത ജീരകം, കുരുമുളക് തുടങ്ങിയവയുടെ രുചികളും മഡല ചായയില്‍ പരീക്ഷിക്കുന്നുണ്ട്. കൂടുതല്‍ കര്‍ഷകരെ ഇത്തരം സംരഭങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ അരക്കു കാപ്പിയില്‍ നിന്ന് തേയിലയുടെ വിവിധ തരത്തിലുള്ള ഉല്പാദന മാതൃകകള്‍ ആലോചിക്കുന്നുണ്ടെന്നും മഡാല പറഞ്ഞു.
പാശ്ചാത്യ രാജ്യങ്ങളില്‍ ഇത്തരം ചായ ലഭ്യമാണെങ്കിലും ഇന്ത്യയില്‍ പ്രചാരത്തില്‍ വന്നിട്ടില്ല. 'കാപ്പിയിലയില്‍ നിന്നും ചായ' ആശയത്തെ പ്രോത്സാഹിപ്പിക്കാന്‍ ആന്ധ്രാപ്രദേശ് ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷനും മുന്‍കൈ എടുത്തിട്ടുണ്ട്.
Share your comments