ജോഹ്റത്തിലെ അസം കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ചില തേയിലചെടിയുടെ കുരുവില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന എണ്ണയില്‍ ഹൃദയാരോഗ്യത്തിനു ഗുണകരമായ അപൂരിത കൊഴുപ്പുകള്‍ കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുന്നു. എട്ട് തേയില ചെടികളില്‍ നടത്തിയ ഗവേഷണത്തില്‍ ഏഴ് എണ്ണത്തിലും അടങ്ങിയിരിക്കുന്ന കൊഴുപ്പുകളില്‍ 90 ശതമാനവും അപൂരിത കൊഴുപ്പുകളാണെന്നാണ് കണ്ടെത്തിയത്. കറന്റ് സയന്‍സ് ജേര്‍ണലില്‍ ആണ് പഠനങ്ങള്‍ പ്രസിദ്ധീകരിച്ചത്.
തേയിലച്ചെടിയുടെ കുരുവില്‍ നിന്നുള്ള എണ്ണ ഒലിവ് എണ്ണ പോലെ ഗുണമുള്ളതാണെന്നും ചൈനയില്‍ 15 ശതമാനം ആളുകളും പാചകത്തിനായി ഈ എണ്ണ ഉപയോഗിക്കുന്നുവെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ.പ്രിയങ്ക ദാസ് പറഞ്ഞു .തേയില ചെടി വലിയ വിത്തുകളാണ് ഉല്‍പാദിപ്പിക്കുന്നത് .ഇതിന്റെ തൂക്കത്തിന്റെ 70 ശതമാനവുമുള്ള പരിപ്പിലാണ് എണ്ണ അടങ്ങിയിരിക്കുന്നത് .ഇത് ഒരു ആന്റിഓക്‌സിഡന്റ് ആയിട്ടും ഉപയോഗിക്കാം.
ഭക്ഷ്യ എണ്ണയുടെ ആവശ്യകത കൂടുതല്‍ ഉള്ള ഇന്ത്യയെപ്പോലുള്ള രാജ്യത്തിന് പുതിയ കണ്ടെത്തല്‍ വളരെ ഗുണംചെയ്യും. എന്തെന്നാല്‍ ഇന്ത്യയില്‍ ഭക്ഷ്യ എണ്ണയുടെ, പോഷകഗുണമുള്ള എണ്ണയുടെയും ആവശ്യകത ലഭ്യതയെക്കാള്‍ കുറവാണ്. ഏറ്റവുംകൂടുതല്‍ തേയില ഉല്പാദിപ്പിക്കുന്ന രാജ്യമെന്ന നിലയില്‍ തേയിലക്കുരുവില്‍നിന്നും ഭക്ഷ്യ എണ്ണ ഉത്പാദിപ്പിക്കുന്നതിന് വന്‍ സാധ്യതയാണുള്ളത്.
Share your comments