<
  1. News

തേക്കിൻ്റെ തടിക്ക് ലേലത്തിൽ കിട്ടിയത് 40 ലക്ഷം രൂപ

തിരുവന്തപുരം വൃന്ദാവൻ ടിമ്പോഴ്സ് ഉടമ ഡോ. അജീഷ് കുമാറാണ് മൂന്നും സ്വന്തമാക്കിയത്. ബ്രിട്ടീഷുകാരുടെ കാലത്ത് 1909-ൽ ഒരു ബ്രിട്ടീഷ് ഓഫീസർ നെടുംങ്കയം ഡിപ്പോ പരിസരത്ത് നട്ട് പിടിപ്പിച്ച തേക്കാണ് ഉണങ്ങി വീണത്, 8 ഘനമീറ്റർ ഉള്ള തേക്ക് 10നാണ് നെടുങ്കയം ഡിപ്പോയിൽ ലേലത്തിന് വെച്ചത്.

Saranya Sasidharan
Teak wood fetched Rs 40 lakhs in the auction
Teak wood fetched Rs 40 lakhs in the auction

തേക്കിന് വില 40 ലക്ഷമോ? അതിശയമുണ്ടോ? എന്നാൽ സംശയിക്കേണ്ട നിലമ്പൂർ തേക്കിനാണ് ഇ ലേലത്തിൽ റെക്കോർഡ് വില ലഭിച്ചത്. 114 വർഷം പഴക്കമുള്ള തേക്കിനാണ് 39.25 ലക്ഷം രൂപ വിലയിൽ ലേലത്തിൽ പോയത്. കയറ്റുമതിയിനത്തിൽ പെട്ട തേക്ക് മൂന്ന് കഷ്ണമായാണ് ലേലത്തിന് വെച്ചത്.

തിരുവന്തപുരം വൃന്ദാവൻ ടിമ്പോഴ്സ് ഉടമ ഡോ. അജീഷ് കുമാറാണ് മൂന്നും സ്വന്തമാക്കിയത്. ബ്രിട്ടീഷുകാരുടെ കാലത്ത് 1909-ൽ ഒരു ബ്രിട്ടീഷ് ഓഫീസർ നെടുംങ്കയം ഡിപ്പോ പരിസരത്ത് നട്ട് പിടിപ്പിച്ച തേക്കാണ് ഉണങ്ങി വീണത്, 8 ഘനമീറ്റർ ഉള്ള തേക്ക് 10നാണ് നെടുങ്കയം ഡിപ്പോയിൽ ലേലത്തിന് വെച്ചത്.

ഒരു കഷ്ണത്തിന് തന്നെ 23 ലക്ഷം രൂപയോളം നികുതിയുൾപ്പെടെ ലഭിച്ചു.എന്നാൽ മറ്റ് രണ്ടിനത്തിന് 11 ലക്ഷവും, ഒന്നിന് 5.25 ലക്ഷവും ലഭിച്ചു. ഈ ഡിപ്പോയിൽ ഇതുവരെ ലേലം ചെയ്തതിൽ വച്ച് ഏറ്റവും വലിയ തടി എന്ന പ്രത്യേകതയും ഇതിനുണ്ട്. ഇതോടെ പുതിയ റെക്കോർഡ് പിറന്നു. നിലമ്പൂർ തേക്ക് ഒരു അന്താരാഷ്ട്ര ബ്രാൻഡാണെന്നും ചരിത്രപരമായ പ്രാധാന്യമുള്ളതാണെന്നും കേരളത്തിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ലേലത്തിൽ തടിക്കഷ്ണങ്ങൾ വാങ്ങിയ അജനീഷ് കുമാറും ലേലത്തിൽ വിജയിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു. നിലമ്പൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് മരത്തടികൾ കടത്താൻ 15,000,000 രൂപ ചെലവഴിച്ചതായും കേരള വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഇത്തരമൊരു അപൂർവ മരം കടത്തുന്ന കാഴ്ച കാണാൻ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി.

നിലമ്പൂർ തേക്ക് തോപ്പ് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തോട്ടങ്ങളിൽ ഒന്നാണ്. മലബാറിലെ മുൻ ബ്രിട്ടീഷ് കളക്ടറായിരുന്ന എച്ച്.വി.കനോലിയുടെ പേരിലാണ് ഉള്ളത്. തേക്ക് മരങ്ങൾക്ക് ആവശ്യക്കാരേറെയാണ്. കാരണം ഇത് മറ്റ് മരങ്ങളെപ്പോലെ പെട്ടെന്ന് കേടാകില്ല. അതിനാൽ വീടിന്റെ വാതിലുകൾക്കും ജനലുകൾക്കും മറ്റ് വീട്ടുപകരണങ്ങൾക്കും ഇത് ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ മരത്തിന് വില കൂടുതലാണ്. എന്നാൽ കേരളത്തിൽ 114 വർഷം മുമ്പ് നട്ടുപിടിപ്പിച്ച ഒരു തേക്ക് 39.25 ലക്ഷം രൂപയ്ക്ക് വിറ്റുപോയത് ആശ്ചര്യകരമാണ്.

സംരക്ഷിത പ്ലാൻ്റ് ആയതിനാൽ ഉണങ്ങിയോ അല്ലെങ്കിൽ കടപുഴകിയോ വീഴുന്ന മരങ്ങളാണ് ലേലത്തിൽ വെക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: മൈക്രോ ക്രെഡിറ്റ് വായ്പകള്‍ സമൂഹത്തിന്റെ ഉന്നമനത്തിന് പ്രയോജനപ്പെടുത്തണം: മന്ത്രി കെ. രാധാകൃഷ്ണന്‍

English Summary: Teak wood fetched Rs 40 lakhs in the auction

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds