ഇതില്‍ ഉയര്‍ന്നതോതില്‍ ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, ബേരിയം, തയാമിന്‍, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. എളുപ്പം ദഹിക്കുന്ന ആല്‍ബുമിന്‍ അടങ്ങിയ പ്രോട്ടീനിന്‍റെ ഒരു കലവറയാണിത്.നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കാനും ചെറുകുടലിന്‍റെയും വന്‍കുടലിന്‍റെയും ആരോഗ്യാവസ്ഥ കാത്തുസൂക്ഷിക്കാനും ഇതിന് കഴിയുന്നു. വന്‍കുടലിനെ ബാധിക്കുന്ന സെലിയാക് രോഗത്തിന് ഗ്ലൂട്ടനില്ലാത്ത തെഫ് അനുയോജ്യമായ ഭക്ഷണമാണ്. കൂടാതെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷ്യനാരായ റെസിസ്റ്റന്റ് സ്റ്റാര്‍ച്ചിന്‍റെ ഉത്തമ ഉറവിടമാണ് തെഫ്.
കാലാവസ്ഥയും മണ്ണും
തെഫിന് ഏത് പ്രതിരോധകാലാവസ്ഥയെയും മറികടന്ന് വളരാൻ കഴിവുണ്ട് . അതുകൊണ്ടാണ് ആഫ്രിക്കന്‍ നാടുകളിലെന്നപോലെ തന്നെ മധ്യപശ്ചിമ ഏഷ്യയിലും തെഫിനെ പ്രിയങ്കരമാക്കുന്നത്. ഇസ്രയേല്‍ ഈ ധാന്യത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി. രാജ്യം മൊത്തം കൃഷി വ്യാപിപ്പിച്ചിരിക്കുന്നു. ഇന്ത്യയിലും പരീക്ഷണാടിസ്ഥാനത്തില്‍ ഇതിന്‍റെകൃഷി ആരംഭിച്ചുകഴിഞ്ഞു.
നെല്ലിനെപ്പോലെയോ മറ്റ് ധാന്യങ്ങളെയോ പോലെയോ സമൃദ്ധമായ വെള്ളം തെഫിന് ആവശ്യമില്ല. . നെല്ലിനെയും ഗോതമ്പിനെയും അപേക്ഷിച്ച് അഞ്ചിലൊന്ന് വെള്ളം മതി തെഫിന്‍റെ ചെടി നന്നായി വളരാന്‍. അതുകൊണ്ട്ത്തന്നെ വലിയ വരള്‍ച്ചയെയും പ്രതികൂല കാലാവസ്ഥയെയും പ്രതിരോധിക്കാന്‍ ഈ ധാന്യത്തിന് കഴിയുന്നു.
തെഫ് എന്ന ഔഷധധാന്യത്തിന് കാര്യമായ കീടശല്യം ഉണ്ടാകാറില്ല. അഥവാ കണ്ടാല്‍ത്തന്നെ വേപ്പെണ്ണ-സോപ്പ് ലായനി കലക്കിത്തളിച്ചാല്‍ മതി. നെല്ലിനെപ്പോലെ കതിരുകള്‍ സ്വര്‍ണനിറമായാല്‍ മെതിച്ച് ഈര്‍പ്പം തട്ടാതെ സൂക്ഷിക്കാം.
Share your comments