രാജ്യത്തെ കുറച്ച് സംസ്ഥാനങ്ങളിൽ താപനില ഉയരുമെന്ന് പ്രവചിച്ച് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. പല സംസ്ഥാനങ്ങളിലും ഉഷ്ണതരംഗ സാഹചര്യങ്ങൾ പ്രവചിക്കുകയും, അടുത്ത അഞ്ച് ദിവസങ്ങളിൽ താപനില 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രവചിക്കുകയും ചെയ്തു. ഇന്ന് മുതൽ പശ്ചിമ ബംഗാളിൽ ഗംഗാതീരത്തും, നാളെ മുതൽ ഒഡീഷയിലും ഉഷ്ണതരംഗ സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ ദൈനംദിന കാലാവസ്ഥാ ബുള്ളറ്റിനിൽ പറഞ്ഞു.
നിലവിൽ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ പരമാവധി താപനില 40 മുതൽ 42 ഡിഗ്രി സെൽഷ്യസും, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിനു താഴെയുമാണ്. കൂടാതെ, ജമ്മു & കാശ്മീർ, വടക്കുകിഴക്ക്, കിഴക്കൻ ഇന്ത്യ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളിൽ സാധാരണ താപനിലയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ കൂടുതലാണ്. അടുത്ത മൂന്ന് ദിവസങ്ങളിൽ രാജ്യത്തിന്റെ മിക്ക സംസ്ഥാനങ്ങളിലും താപനില 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) പ്രവചിക്കുന്നു.
ഗംഗാനദി, പശ്ചിമ ബംഗാളിൽ ഏപ്രിൽ 12 മുതൽ 16 വരെയും, ഒഡീഷയിൽ ഏപ്രിൽ 13 മുതൽ 15 വരെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉഷ്ണതരംഗം അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും ഐഎംഡി വ്യക്തമാക്കി. അടുത്ത 2 ദിവസങ്ങളിൽ ഒഡീഷയിലെ പല സ്ഥലങ്ങളിലും പരമാവധി പകൽ സമയങ്ങളിലെ താപനില ക്രമേണ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്, അതിനുശേഷം വലിയ മാറ്റമൊന്നും ഉണ്ടാകില്ല, എന്നും അടുത്ത 4 ദിവസങ്ങളിൽ ഒഡീഷയിലെ ജില്ലകളിൽ ചില സ്ഥലങ്ങളിൽ സാധാരണ നിലയേക്കാൾ 3 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ കൂടുമെന്ന് ഐഎംഡി ഭുവനേശ്വറിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
ഒഡിഷയിൽ ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 16 വരെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഒഡീഷ സർക്കാർ. തീവ്രമായ ചൂടിന്റെ സാഹചര്യം കണക്കിലെടുത്ത്, അംഗൻവാടികൾക്കും എല്ലാ സ്‌കൂളുകൾക്കും, പത്താം ക്ലാസ് വരെയുള്ള സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും ബുധനാഴ്ച മുതൽ ഏപ്രിൽ 16 വരെ അവധിയായിരിക്കും സംസ്ഥാന സർക്കാർ അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: Rozgar mela: പ്രധാനമന്ത്രി മോദി ഏപ്രിൽ 13ന്, 71,000 നിയമന കത്തുകൾ വിതരണം ചെയ്യും
Share your comments