1. News

സംസ്ഥാനത്ത്‌ താപനില വര്‍ധിക്കുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കേരളം ഇത്തവണയും കൊടും ചൂടിലേക്ക്. മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനിലമാപിനികളില്‍ ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയര്‍ന്ന താപനില സര്‍വകാല റെക്കോര്‍ഡ് ഭേദിക്കുന്നതാണെന്ന് അതോറിറ്റി വ്യക്തമാക്കുന്നു.

KJ Staff
temperature risies

കേരളം ഇത്തവണയും കൊടും ചൂടിലേക്ക്. മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനിലമാപിനികളില്‍ ജനുവരി,ഫെബ്രുവരി മാസങ്ങളില്‍ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഉയര്‍ന്ന താപനില സര്‍വകാല റെക്കോര്‍ഡ് ഭേദിക്കുന്നതാണെന്ന് അതോറിറ്റി വ്യക്തമാക്കുന്നു. ഉയര്‍ന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസിലും ഉയരുന്ന സാഹചര്യമാണുള്ളത്. കടലോര സംസ്ഥാനമായതിനാല്‍ ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രതയും താപസൂചിക ഉയര്‍ത്തുന്ന ഘടകങ്ങളാണ്. അതിനാല്‍ ചൂടുമൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളെ നേരിടുന്നതിന് പൊതുജനം ജാഗ്രത പുലര്‍ത്തണം.


സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച മുന്നറിയിപ്പ് ഇങ്ങനെ.
പൊതുജനങ്ങള്‍ പ്രത്യേകിച്ച് രോഗികൾ 11 am മുതല്‍ 3 pm വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം .

– നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കയ്യില്‍ കരുതുക

-ധാരളമായി ശുദ്ധജലം കുടിക്കുക

- നിര്‍ജലീകരണം വര്‍ധിപ്പിക്കാന്‍ ശേഷിയുള്ള മദ്യം പോലെയുള്ള പാനീയങ്ങല്‍ പകല്‍ സമയത്ത് ഒഴിവാക്കണം
.
- അയഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങല്‍ ധരിക്കണം. അങ്കണവാണി കുട്ടികള്‍ക്ക് ചൂടേല്‍ക്കാത്തതരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പറയുന്നു.

-വിദ്യാര്‍ത്ഥികളുടെ പരീക്ഷാക്കാലമായതിനാല്‍ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. -ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

-തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി തൊഴില്‍ സമയം പുനഃക്രമീകരിച്ചുള്ള ലേബര്‍ കമ്മീഷണറുടെ ഉത്തരവ് തൊഴില്‍ദാതാക്കൾ പാലിക്കുക.

English Summary: Temperature rising in Kerala

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds