1. News

ഫിലിപ്പൈന്‍സിൽ പൊതുപരിപാടികളില്‍ ശീതളപാനീയങ്ങള്‍ക്കു പകരം ഇളനീര്‍ നല്‍കണമെന്ന് നിർദേശം

പൊതുപരിപാടികളിലും സെമിനാറുകളിലും പങ്കെടുക്കാനെത്തുന്നവര്‍ക്ക് ശീതളപാനീയങ്ങള്‍ക്കു പകരം ഇളനീര്‍ നല്‍കണമെന്ന് ഫിലിപ്പൈന്‍

Asha Sadasiv
coconut tender
പൊതുപരിപാടികളിലും സെമിനാറുകളിലും പങ്കെടുക്കാനെത്തുന്നവര്‍ക്ക് ശീതളപാനീയങ്ങള്‍ക്കു പകരം ഇളനീര്‍ നല്‍കണമെന്ന് ഫിലിപ്പൈന്‍ കോക്കനട്ട് അതോറിറ്റി(പി സി എ)  ഫിലിപ്പൈന്‍സിലെ ദേശീയ എജന്‍സികളോടും പ്രാദേശിക സര്‍ക്കാരുകളോടും അഭ്യര്‍ഥന നടത്തി.നാളികേര കര്‍ഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പി സി എ പുതിയ നീക്കവുമായി എത്തിയിരിക്കുന്നത്.

മുപ്പതു ലക്ഷത്തിലധികം കര്‍ഷകരാണ് ഫിലിപ്പൈന്‍സില്‍ നാളികേര മേഖലയെ ആശ്രയിച്ചു ജീവിക്കുന്നത്. കൊപ്ര വിലയിടിവിനെ തുടര്‍ന്ന് കര്‍ഷകര്‍ ഏറെക്കാലമായി ബുദ്ധിമുട്ട് അനുഭവിച്ച്‌ വരികയാണ്.

ആകെയുള്ള ജനസംഖ്യയില്‍ മൂന്നിലൊന്നു പേര്‍ ദിവസവും ഇളനീര്‍ കുടിക്കുകയാണെങ്കില്‍ കര്‍ഷകര്‍ക്ക് അത് വലിയൊരു സഹായമായിരിക്കും എന്നാണ് പി സി എ ഈസ്റ്റേണ്‍ വിസയാസ് മാനേജര്‍ ജെഫ്രി ജി ലോസ് റെയെസ് വ്യക്തമാക്കുന്നത്.
English Summary: tender coconut to replace cool drinks in Philippines

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds