അരൂക്കുറ്റി : അരൂക്കുറ്റി വടുതല തെക്കേ ഇടപ്പറമ്പിൽ അഹമ്മദ് ഹാഷിമിന്റെയും ഷാമിലയുടെയും മകനായ അഹമ്മദ് തൻസീഹ് ആണ് വീടിന്റെ ടെറസിൽ ഇന്ത്യയിലെ വിവിധയിനം നെൽ വിത്തുകൾ കൃഷി ചെയ്യുന്നത്....... ഇപ്പോൾ തൻസീഹിന്റെ നെൽ ശേഖരത്തിൽ അന്യ സംസ്ഥാനങ്ങളിലെ പുതിയ താരം ഒറീസയിൽ നിന്നുമുള്ള *രാംലി* എന്നയിനം ആണ് ഗ്രോ ബാഗിൽ ടെറസിൽ കൃഷി നടത്തിയതിൽ നിന്നും നല്ല വിളവ് ആണ് ലഭിച്ചത്..... ചേർത്തല നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റിൽ ബി എ ഇംഗ്ലീഷ് ഒന്നാം വര്ഷ ബിരുദ വിദ്യാർത്ഥിയായ തൻസീഹ്
വിവിധ കാർഷിക മേഖലയിൽ കേരളത്തിൽ പലയിടത്തും ഉപദേശകനായി സേവനം നടത്തുന്നുണ്ട്.....ഫെയ്‌സ് ബുക്ക് വാട്ട്സ്ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് തന്റെ അറിവുകളും അഭിരുചികളും സമൂഹത്തിൽ അവതരിപ്പിക്കുന്നത്... വീടിനു മുകളിൽ വിവിധയിനം നെല്ലുകളും പച്ചക്കറികളും 8 ആം ക്ലാസ്സ് മുതൽ കൃഷി ചെയ്യുന്ന തൻസീഹ് സംസ്ഥാന സർക്കാരിന്റെ വിദ്യാർത്ഥി കർഷകൻ അവാർഡടക്കം ഏഴോളം അവാർഡ് നേടി ശ്രെദ്ധേയനായിരുന്നു.......നിലവിൽ തൻസീഹിന്റെ കയ്യിൽ ഗന്ധകശാല, ബ്ലാക്ക് റൈസ്, താവളക്കണ്ണൻ, ശ്രെയസ്, ബസുമതി, ഉരുണി കയ്മ, രക്തശാലി, പൊന്മണി എന്നീ ഇനങ്ങളുടെ ചെറിയ ശേഖരം ആണ് ഉള്ളത്.... നാടൻ നെല്ലിനങ്ങളെക്കുറിച്ചു പഠിക്കാനും അവയുടെ ഒരു വിപുല ശേഖരം ഒരുക്കുവാനും ആണ് തൻസീഹിന്റെ ആഗ്രഹം ഫെയ്‌സ് ബുക്ക് വഴിയാണ് വിവിധ കർഷകരിൽ നിന്നും പരമ്പരാഗത ഇനത്തിൽ പെട്ട വിവിധ നെല്ലുകൾ ശേഖരിക്കുന്നത്
ഫോൺ നമ്പർ : 9061783907
Share your comments