ആലപ്പുഴ : തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ പോഴിയംപറമ്പ് -കോട്ടുത റോഡിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പുനര്‍ നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് നിര്‍വ്വഹിച്ചു.
പ്രളയകാലത്ത് പൂര്‍ണ്ണമായി തകര്‍ന്ന റോഡിന്റെ പുനര്‍നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഫണ്ടില്‍ നിന്നും ഇരുപത്തി നാല് ലക്ഷം രൂപയാണ് അനുവദിച്ചത്.
ചടങ്ങില്‍ വാര്‍ഡ് അംഗം ഉഷാകുമാരി ശിവദാസന്‍ അധ്യക്ഷത വഹിച്ചു. എ.വി പൊന്നപ്പന്‍, കെ.ഡി ഉദയന്‍, വി.എ വിന്‍സെന്റ് എന്നിവര്‍ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:സുഭിക്ഷകേരളം സ്വയംപര്യാപ്ത തണ്ണീര്‍മുക്കം പരീക്ഷണ കൃഷിക്ക് തുടക്കമായി.
#Thanneermukkom#Alappuzha#Panchayath#LSGD
Share your comments