രണ്ടു മാസത്തിനുള്ളില്‍ ജില്ലയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് ആധികാരിക രേഖകള്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. സര്‍ക്കാരിന്റെ നൂറുദിനകര്‍മ്മ പരിപാടിയുടെ ഭാഗമായി എബിസിഡി പദ്ധതിയെ ഉള്‍പ്പെടുത്തിയാണ് പദ്ധതി യാഥാർഥ്യമാക്കുക. നാറാണംമൂഴി ഗ്രാമ പഞ്ചായത്തിലെ കുരുമ്പന്‍മൂഴി ആദിവാസി സങ്കേതത്തിലെ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് അധികാരിക സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന്റെ ഭാഗമായുള്ള അക്ഷയ ബിഗ് കാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈ സേഷന്‍ പദ്ധതി(എബിസിഡി)യുടെ ഉദ്ഘാടനം കളക്ടർ നിർവഹിച്ചു. പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ നിര്‍ദേശ പ്രകാരമാണ് എബിസിഡി പദ്ധതി നടപ്പാക്കുന്നത്.
കൂടുതൽ വാർത്തകൾ: ഭിന്നശേഷിക്കാർക്ക് മുൻഗണനാ റേഷൻ കാർഡ് ലഭിക്കും...കൂടുതൽ വാർത്തകൾ
"ഒരു പൗരന്‍ എന്ന നിലയിലുള്ള അവകാശങ്ങള്‍ക്കും, ആനുകൂല്യങ്ങള്‍ക്കും അര്‍ഹരാണെന്നത് ഉറപ്പു വരുത്തുന്നതിന് തിരിച്ചറിയല്‍ രേഖകള്‍ അനിവാര്യമാണ്. ഇത് വ്യക്തിത്വ വികസനത്തിനും, കുടുംബ വികസനത്തിനും, സാമൂഹ്യ വികസനത്തിനും വഴി തെളിക്കും. കൂടാതെ ഈ രേഖകള്‍ ലഭിക്കുന്നതിലൂടെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ മറ്റുള്ളവര്‍ നേടിയെടുക്കാതിരിക്കാനും സാഹചര്യം ഉണ്ടാകും. കൈവശമായ രേഖകള്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ നഷ്ടപ്പെടാന്‍ ഇടയായാല്‍ അത് ആ സാഹചര്യത്തില്‍ വീണ്ടെടുക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓരോരുത്തരുടെയും സ്വകാര്യത പാലിച്ചു കൊണ്ടു തന്നെ ഡിജിറ്റല്‍ സംവിധാനത്തിലൂടെ സൂക്ഷിച്ചുവയ്ക്കുന്ന ഡിജി ലോക്കര്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്", കളക്ടര്‍ പറഞ്ഞു.
ഈ പദ്ധതിയ്ക്ക് മുമ്പ് തന്നെ വിവിധ വകുപ്പുകളുടെ കൂട്ടായ പ്രയത്നത്തിലൂടെ ജില്ലയിലെ എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും രേഖകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ ജില്ലയില്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി കുറച്ചു പേര്‍ക്ക് മാത്രമാണ് അടിസ്ഥാന രേഖകള്‍ നല്‍കാനുള്ളത്. എന്നാല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് പോലെയുള്ള രേഖകള്‍ ഇനി നല്‍കാനുണ്ട്. ഈ രേഖകളും ലഭ്യമാക്കി അതിന്റെ ആനുകൂല്യങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ തുടങ്ങിയവ സംബന്ധിച്ച ബോധവല്‍ക്കരണവും ക്യാമ്പിലൂടെ നല്‍കി വരുകയാണ്. എ ബി സി ഡി പദ്ധതിയിലൂടെ ആദിവാസി വിഭാഗങ്ങള്‍ക്ക് ആധികാരിക രേഖകള്‍ നല്‍കി 100 ശതമാനം പൂര്‍ത്തിയാക്കി പ്രഖ്യാപനം നടത്തുന്ന രണ്ടാമത്തെ ജില്ലയായി പത്തനംതിട്ട ജില്ലയെ മാറ്റാനുള്ള തീവ്ര ശ്രമത്തിലാണെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ ഭരണ കേന്ദ്രം, ഐടി മിഷന്‍, പട്ടികവര്‍ഗ വികസന വകുപ്പ്, നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുരുമ്പന്‍മൂഴി പട്ടികവര്‍ഗ സങ്കേതത്തിലെ കുടുംബങ്ങള്‍ക്ക് ആധാര്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ബാങ്ക് അക്കൗണ്ട്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ അവശ്യരേഖകള്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളുടെ പ്രത്യേക കൗണ്ടറുകളും ഹെല്‍പ്പ് ഡെസ്‌ക് സംവിധാനവും ക്രമീകരിച്ചിരുന്നു. അക്ഷയയുടെ 6 കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു. ആരോഗ്യവകുപ്പിന്റെ പ്രഥമ ശുശ്രൂഷ സൗകര്യവും ഒരുക്കിയിരുന്നു. ആധികാരിക രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിനുള്ള ഡിജി ലോക്കര്‍ സംവിധാനവും ക്യാമ്പിന്റെ ഭാഗമായി സജ്ജമാക്കിയിരുന്നു.
Share your comments