News

ഓ​ണാ​ട്ടു​ക​ര​യു​ടെ കാ​ർ​ഷി​ക സ്മ​ര​ണ​ക​ളു​ടെ നേ​ർ​ക്കാ​ഴ്ച​യൊ​രു​ക്കി മ്യൂ​സി​യം ഒ​രു​ങ്ങു​ന്നു

anil kattachira

ഓ​ണാ​ട്ടു​ക​ര​യു​ടെ ഓ​ർ​മ്മ​ക​ളു​ടെ ദൃ​ശ്യ ഭം​ഗി​യു​ടെ വി​രു​ന്ന് ഒ​രു​ക്കു​ക​യാ​ണ് ശി​ല്പിഅ​നി​ൽ ക​ട്ട​ച്ചി​റ​

ആ​ല​പ്പു​ഴ: സമ്പത്സ​മൃ​ദ്ധ​മാ​യ ഓ​ണാ​ട്ടു​ക​ര​യു​ടെ കാ​ർ​ഷി​ക സ്മ​ര​ണ​ക​ളു​ടെ നേ​ർ​ക്കാ​ഴ്ച​യൊ​രു​ക്കി മ്യൂ​സി​യം ഒ​രു​ങ്ങു​ന്നു. മാ​വേ​ലി​ക്ക​ര ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​സ​ര​ത്താ​ണ് ഇൗ ​മ്യൂ​സി​യം ഉ​യ​രു​ന്ന​ത്
പ്ര​ധാ​ന​മ​ന്ത്രി കൃ​ഷി സി​ഞ്ചാ​യി യോ​ജ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 12 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് മ്യൂ​സി​യം നി​ർ​മ്മാ​ണം. The Prime Minister has allocated Rs 12 lakh for the Krishi Sinha Yojana scheme. The construction of the museum is by the way.


ശി​ല്പി​യും ചി​ത്ര​കാ​ര​നും സി​നി​മ ക​ലാ​സം​വി​ധാ​യ​ക​നു​മാ​യ അ​നി​ൽ ക​ട്ട​ച്ചി​റ​യാ​ണ് ശി​ല്പി. ഓ​ണാ​ട്ടു​ക​ര​യു​ടെ ഓ​ർ​മ്മ​ക​ളു​ടെ ദൃ​ശ്യ ഭം​ഗി​യു​ടെ വി​രു​ന്ന് ഒ​രു​ക്കു​ക​യാ​ണ് മ്യൂ​സി​യ​ത്തി​ൽ. ഗൃ​ഹാ​തു​ര​ത​യു​ടെ നേ​ർ​രൂ​പ​മാ​യി ക​വാ​ട​ത്തി​ൽ ത​ന്നെ ഏ​റു​മാ​ടം കാ​ണാം. ഇ​വി​ടെ ബീ​ഡി​പ്പെ​ട്ടി, പാ​ക്ക് വെ​ട്ടി, മി​ഠാ​യി ഭ​ര​ണി, ചു​ണ്ണാ​മ്പ് പാ​ത്രം, റാ​ന്ത​ൽ, പ​ഴ​യ കാ​ല ടോ​ർ​ച്ച്, സൈ​ക്കി​ൾ, ഏ​റു​മാ​ട​ത്തി​ന് അ​ക​ത്തും പു​റ​ത്തും പ​ഴ​യ​കാ​ല സി​നി​മാ പോ​സ്റ്റ​റു​ക​ൾ.. തൊ​ട്ടു​പി​ന്നി​ലാ​യി ക​ർ​ഷ​ക​ർ ത​ല​ചു​മ​ടു​ക​ൾ ഇ​റ​ക്കി വെ​ച്ചി​രു​ന്ന ചു​വ​ടു താ​ങ്ങി തു​ട​ങ്ങി​യ​വ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു.

 

ONATTUKARA

ഓ​ണാ​ട്ടു​ക​ര​യു​ടെ കാ​ർ​ഷി​ക സം​സ്ക്യ​തി യു​ടെ പാ​ര​മ്പ​ര്യം ദ​ർ​ശി​ക്കാ​വു​ന്ന മ്യൂ​സി​യം,ക​ല​പ്പ ,ച​ക്രം, മ​ത്ത്, തു​ടം, പ​ഴ​യ അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ൾ,ച​ട്ടി​ക്കൊ​ട്ട, പാ​യ, ഉ​ര​ൽ, അ​മ്മി​ക്ക​ല്ല്, എ​ന്നി​വ​യെ​ല്ലാം ത​യ്യാ​റാ​ക്കി വ​ച്ചി​ട്ടു​ണ്ട്.


ഇ​തി​നോ​ട് ചേ​ർ​ന്നു ത​ന്നെ പ​ടി​പ്പു​ര കാ​ണാം. പ​ടി​പ്പു​ര ക​ട​ന്ന് ചെ​ന്നാ​ൽ തു​ള​സി​ത്ത​റ​യും മ​ഴ​പ്പ​ക്ഷി​യെ​യും സ​ന്ദ​ർ​ശി​ക്കാം. പി​ന്നീ​ട് മ​ൺ​വ​ഴി​യി​ലൂ​ടെ ന​ട​ന്ന് ഓ​ണാ​ട്ടു​ക​ര​യു​ടെ കാ​ർ​ഷി​ക സം​സ്ക്യ​തി യു​ടെ പാ​ര​മ്പ​ര്യം ദ​ർ​ശി​ക്കാ​വു​ന്ന മ്യൂ​സി​യം,ക​ല​പ്പ ,ച​ക്രം, മ​ത്ത്, തു​ടം, പ​ഴ​യ അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ൾ,ച​ട്ടി​ക്കൊ​ട്ട, പാ​യ, ഉ​ര​ൽ, അ​മ്മി​ക്ക​ല്ല്, എ​ന്നി​വ​യെ​ല്ലാം ത​യ്യാ​റാ​ക്കി വ​ച്ചി​ട്ടു​ണ്ട്. ചെ​ട്ടി​കു​ള​ങ്ങ​ര കും​ഭ​ഭ​ര​ണി ദൃ​ശ്യ​വും ന​വ​ജാ​ത ശി​ശു​വി​നെ കാ​ണു​ന്ന സ്ത്രീ​ക​ളു​ടെ രൂ​പ​വും ഉ​ണ്ട്. 2014ൽ ​ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഇ​വി​ടെ മ്യൂ​റ​ൽ ചി​ത്ര​ങ്ങ​ളും സ്ഥാ​പി​ച്ചി​രു​ന്നു. ഓ​ണാ​ട്ടു​ക​ര​യി​ലെ പ്ര​തി​ഭ​ക​ളാ​യ രാ​ജ ര​വി​വ​ർ​മ്മ ,എ.​ആ​ർ.​രാ​ജ​രാ​ജ​വ​ർ​മ്മ ,തോ​പ്പി​ൽ ഭാ​സി, മാ​വേ​ലി​ക്ക​ര കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ, പ​ത്മ​രാ​ജ​ൻ, പാ​റ​പ്പു​റം തു​ട​ങ്ങി​യ​വ​രു​ടെ രൂ​പ​ങ്ങ​ളും ഇ​വി​ടെ സ്ഥാ​നം പി​ടി​ച്ചി​ട്ടു​ണ്ട്.


കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം ഇ​ങ്ങ​നെ ഒ​രു മ്യൂ​സി​യം നി​ർ​മ്മി​ക്കു​ന്ന​തെ​ന്ന് ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ര​ഘു​പ്ര​സാ​ദ് പ​റ​ഞ്ഞു. അ​ന്ത​ർ സം​സ്ഥാ​ന പ​ഠ​ന​യാ​ത്ര​യ്ക്ക് ര​ണ്ടു ത​വ​ണ​യാ​യി അ​നു​വ​ദി​ച്ച തു​ക​യാ​യ എ​ട്ടു ല​ക്ഷം രൂ​പ​യും മ​റ്റ് തു​ക​ക​ളും കൂ​ടി​യാ​ണ് നി​ർ​മ്മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇനി കാർഷിക ഉൽപന്നങ്ങൾ നിങ്ങളുടെ വീട്ടുപടിക്കലേക്ക്

#Haritha Keralam#Agriculture#Alappuzha#Krishijagran#FTB


English Summary: The agriculture museum is set up with a view of agricultural memorabilia-kjabsep16

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine