തിരുവനന്തപുരം: സംസ്ഥാന വിള ഇൻഷുറൻസ് പദ്ധതി, പ്രകൃതി ദുരന്തങ്ങളിൽ വിള നാശം ഉണ്ടായതിനുള്ള നഷ്ട പരിഹാരം എന്നിവയ്ക്കായി കർഷകർക്ക് നേരിട്ട് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സംവിധാനം AIMS പോർട്ടലിൽ തയ്യാറാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന്, ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ AIMS വെബ് പോർട്ടൽ, മൊബൈൽ അപ്ലിക്കേഷൻ എന്നിവ കർഷകർക്കായി തുറന്നു നൽകി. ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ. അഡ്വ. V.S. സുനിൽ കുമാറിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് ഈ സംവിധാനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. പ്രസ്തുത മൊബൈൽ ആപ്പ് നിലവിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ താഴെ നൽകിയിട്ടുള്ള ലിങ്കിൽ ലഭ്യമാണ്.
https://play.google.com/store/apps/details?id=in.nic.aims&hl=en
AIMS മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് കർഷകർക്ക് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാൻ കഴിയുന്നത്?
1 . AIMS മൊബൈൽ അപ്ലിക്കേഷനിൽ കർഷകർക്ക്/ കർഷക സംഘങ്ങൾക്ക്/ പാടശേഖര സമിതികൾക്ക് തങ്ങളുടെ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങൾ, കൃഷി ചെയ്യുന്ന വിളകളുടെ വിവരങ്ങൾ എന്നിവ നൽകി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാം.
2 . കർഷകർക്ക്/ പാടശേഖര സമിതികൾക്ക് സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങൾ ആക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കാം.
3 . കർഷകർക്ക് പ്രകൃതിക്ഷോഭങ്ങൾ കാരണമുണ്ടായ വിള നാശങ്ങൾക്കുള്ള ധനസഹായത്തിനായി അപേക്ഷിക്കാം.
4 . പ്രകൃതിക്ഷോഭങ്ങൾ, വന്യജീവി ആക്രമണങ്ങൾ എന്നിവ ഉണ്ടായാൽ കർഷകർക്ക് ഉടനെ തന്നെ കൃഷി ഭവൻ ഉദ്യോഗസ്ഥരെ ഓൺലൈനായി അറിയിക്കാം.
5 . കർഷകർക്ക് സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിൽ പ്രകൃതിക്ഷോഭം / വന്യജീവി ആക്രമണം/ നെൽ വയലുകളിലെ രോഗ കീട ബാധ എന്നിവ മൂലം കൃഷി നാശം ഉണ്ടായാൽ നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാം. [AIMS പോർട്ടൽ/ മൊബൈൽ അപ്ലിക്കേഷൻ വഴി ലഭിച്ച പോളിസി സർട്ടിഫിക്കറ്റുകൾക്കേ ഈ സംവിധാനം വഴി നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാൻ കഴിയുകയുള്ളു.]
AIMS മൊബൈൽ അപ്ലിക്കേഷൻ ഉപയോഗിച്ച് കൃഷി ഉദ്യോഗസ്ഥർക്ക് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാൻ കഴിയുന്നത്?
1. സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളാകാനുള്ള കർഷകരുടെ അപേക്ഷകൾ, നഷ്ടപരിഹാരത്തിനായുള്ള അപേക്ഷകൾ എന്നിവ കൃഷി അസ്സിസ്റ്റന്റിനു പരിശോധിക്കാം. കൃഷിസ്ഥലം ജിയോ ടാഗും ചെയ്യാം.
ഇതേ സംവിധാനങ്ങൾ നിലവിൽ www.aims.kerala.gov.in എന്ന പോർട്ടലിലും ലഭ്യമാണ്. കർഷകർക്ക് Farmer Login എന്ന ഭാഗത്തും, ഉദ്യോഗസ്ഥർക്ക് Department Login എന്ന ഭാഗത്തും ക്ലിക്ക് ചെയ്ത് ലോഗിൻ ചെയ്യാവുന്നതാണ്. കൃഷി ഓഫീസർക്ക് അപേക്ഷകൾ/പോളിസി പ്രീമിയം തുക അപ്പ്രൂവ് ചെയ്യുന്നതിനും, പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് പോളിസി ഇഷ്യൂ ചെയ്യുന്നതിനുമുള്ള സംവിധാനം AIMS വെബ് പോർട്ടലിൽ നിലവിൽ ലഭ്യമാണ്. AIMS വഴി ലഭിച്ച പോളിസികൾക്കുള്ള അപേക്ഷകൾക്ക് ഡിജിറ്റൽ പോളിസി ആകും ഇനി മുതൽ ലഭ്യമാകുക.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :വിള ഇന്‍ഷുറന്‍സ് പ്രചാരണ പക്ഷം; 27 ഇനം കാര്‍ഷിക വിളകള്‍ ഇന്‍ഷുര്‍ ചെയ്യാം
#Crop Insurance#Krishibhavan#Kerala#Agriculture
Share your comments