ആലപ്പുഴ കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിതീകരിച്ച സാഹചര്യത്തിൽ താറാവ് കർഷകർക്കും പൊതുജനങ്ങൾക്കും മൃഗസംരക്ഷണ വകുപ്പ് ജാഗ്രത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നു. താഴെ കാണുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
1. ചത്ത പക്ഷികളുടെയോ രോഗം ബാധിച്ചവയുടെയോ ദേശാടനകിളികളുടെയോ കാഷ്ട്ടം കൈകൾ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ കൈകൾ ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് നിർബന്ധമായും വൃത്തിയാക്കുകയും, കയ്യുറയും മാസ്കും നിർബന്ധമായി ധരിക്കേണ്ടതുമാണ്.
2. നിങ്ങളുടെ തൊട്ടടുത്ത് അസാധാരണമാംവിധം പക്ഷികളുടെ മരണ ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്ത മൃഗസംരക്ഷണ വകുപ്പിന് സ്ഥാപനത്തിൽ അറിയിക്കുക.
3. രോഗം ബാധിച്ച പക്ഷികളെ കൊന്നു എടുക്കുന്നതിനും രോഗ ബാധിത പ്രദേശങ്ങൾ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.
The Animal Husbandry Department has issued precautionary measures to duck farmers and the general public in the event of a bird flu outbreak in Alappuzha and Kottayam districts. The following instructions should be followed.
1. Hands must be washed with warm water and soap, and gloves and masks must be worn when handling the droppings of dead birds, infected or migratory birds.
2. If you notice any unusual death of a bird near you, notify the nearest Animal Husbandry Department at the establishment.
4. ശുചീകരണത്തിന് രണ്ടുശതമാനം സോഡിയം ഹൈഡ്രോക്സൈഡ് ലായനി പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി കുമ്മായം എന്നിവ ഉപയോഗിക്കാവുന്നതാണ്
5. രോഗബാധയേറ്റ പക്ഷികൾ ഉള്ള പ്രദേശത്തുനിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയും വിൽക്കുകയും അരുത്.
6. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക.
7. പക്ഷികളെ കൈകാര്യം ചെയ്തതിനുശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ അടുത്തുള്ള കാണാൻ ആശുപത്രിയിൽ മടിക്കരുത്.
Share your comments