<
  1. News

കയറ്റുമതി, ജൈവ ഉൽപന്നങ്ങൾ, വിത്തുകൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള 3 സഹകരണ സ്ഥാപനങ്ങൾക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

2002ലെ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി (MSCS) ആക്‌ട് പ്രകാരം മൂന്ന് സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി ബുധനാഴ്ച അംഗീകാരം നൽകി. ഈ സൊസൈറ്റികൾ കയറ്റുമതി, ജൈവകൃഷി, ഗുണമേന്മയുള്ള വിത്തുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

Raveena M Prakash
The cabinet approves 3 societies for exports, organic products, seeds
The cabinet approves 3 societies for exports, organic products, seeds

2002ലെ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി (MSCS) ആക്‌ട് പ്രകാരം 3 സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി ബുധനാഴ്ച അംഗീകാരം നൽകി. ഈ സൊസൈറ്റികൾ കയറ്റുമതി, ജൈവകൃഷി, ഗുണമേന്മയുള്ള വിത്തുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഈ തീരുമാനം കർഷകർക്ക് വളരെയധികം പ്രയോജനം ചെയ്യുമെന്നു കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. സഹകരണ സ്ഥാപനങ്ങളും, അനുബന്ധ സ്ഥാപനങ്ങളും ഉൽപ്പാദിപ്പിക്കുന്ന എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി ഏറ്റെടുക്കുന്നതിന് പ്രസക്തമായ മന്ത്രാലയങ്ങളുടെ പിന്തുണയോടെ ദേശീയ തലത്തിലുള്ള മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എക്‌സ്‌പോർട്ട് സൊസൈറ്റി രൂപീകരിക്കുന്നതിനും, പ്രോത്സാഹിപ്പിക്കുന്നതിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

കയറ്റുമതി നടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു ഓർഗനൈസേഷനായി പ്രവർത്തിച്ചുകൊണ്ട് നിർദിഷ്ട സൊസൈറ്റി സഹകരണ മേഖലയിൽ നിന്നുള്ള കയറ്റുമതിക്ക് ഊന്നൽ നൽകും. ആഗോള വിപണിയിൽ ഇന്ത്യൻ സഹകരണ സംഘങ്ങളുടെ കയറ്റുമതി സാധ്യതകൾ തുറക്കാൻ ഇത് സഹായിക്കും, ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. കയറ്റുമതിയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെയും, ഗവൺമെന്റിന്റെ വിവിധ മന്ത്രാലയങ്ങളുടെ നയങ്ങളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഈ നിർദിഷ്ട സൊസൈറ്റി സഹകരണ സംഘങ്ങളെ സഹായിക്കും. ദേശീയതലത്തിൽ മൾട്ടി-സ്റ്റേറ്റ് സീഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും സ്ഥാപിക്കും.

ഗുണനിലവാരമുള്ള വിത്തുകളുടെ ഉത്പാദനം, സംഭരണം, സംസ്കരണം, ബ്രാൻഡിംഗ്, ലേബലിംഗ്, പാക്കേജിംഗ്, സംഭരണം, വിപണനം, വിതരണം എന്നിവയ്ക്കായുള്ള ഒരു ഉന്നത സംഘടനയായി ഈ സഹകരണസംഘം പ്രവർത്തിക്കും. വിത്തുകളിൽ ഗവേഷണവും അതിന്റെ വികസനവും; തദ്ദേശീയമായ പ്രകൃതിദത്ത വിത്തുകളുടെ സംരക്ഷണത്തിനും പ്രോത്സാഹനത്തിനുമായി ഒരു സംവിധാനം വികസിപ്പിക്കുക തുടങ്ങിയ പ്രസക്തമായ മന്ത്രാലയങ്ങളുടെ പിന്തുണയോടെ രാജ്യത്തുടനീളമുള്ള വിവിധ സഹകരണ സംഘങ്ങൾ വഴിയായിരിക്കും ഇത് നടപ്പിലാക്കുക. സഹകരണ സംഘങ്ങളുടെ, എല്ലാ തലങ്ങളിലുമുള്ള ശൃംഖല പ്രയോജനപ്പെടുത്തി വിത്ത് മാറ്റിസ്ഥാപിക്കൽ നിരക്ക്, വൈവിധ്യമാർന്ന പുനഃസ്ഥാപന നിരക്ക്, ഗുണനിലവാരമുള്ള വിത്ത് കൃഷി, വിത്ത് ഇനങ്ങളിലെ പരീക്ഷണങ്ങൾ, ഏക ബ്രാൻഡ് നാമത്തിലുള്ള സർട്ടിഫൈഡ് വിത്തുകളുടെ ഉത്പാദനം, വിതരണം എന്നിവയിൽ കർഷകരുടെ പങ്ക് ഉറപ്പാക്കാൻ ഈ നിർദ്ദിഷ്ട സൊസൈറ്റി സഹായിക്കും.

ഗുണമേന്മയുള്ള വിത്തുകളുടെ ലഭ്യത കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും, ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും ഇത് സഹായിക്കും. ഗുണമേന്മയുള്ള വിത്ത് ഉൽപ്പാദിപ്പിക്കുന്നതിലൂടെ മെച്ചപ്പെട്ട വില, ഉയർന്ന വിളവ് നൽകുന്ന വൈവിധ്യമാർന്ന (HYV) വിത്തുകളുടെ ഉപയോഗത്തിലൂടെ ഉയർന്ന വിളകളുടെ ഉൽപ്പാദനം, സൊസൈറ്റി ഉൽപ്പാദിപ്പിക്കുന്ന മിച്ചത്തിൽ നിന്ന് വിതരണം ചെയ്യുന്ന ലാഭവിഹിതം എന്നിവയിലൂടെ അംഗങ്ങൾക്ക് പ്രയോജനം ലഭിക്കും. ഗുണമേന്മയുള്ള വിത്ത് കൃഷിയിലും വിത്ത് ഇനം ട്രയലുകളിലും കർഷകരുടെ പങ്ക് ഉറപ്പാക്കി, ഒറ്റ ബ്രാൻഡ് നാമത്തിൽ സാക്ഷ്യപ്പെടുത്തിയ വിത്തുകളുടെ ഉത്പാദനവും വിതരണവും ഉറപ്പാക്കിക്കൊണ്ട് SRR, VRR വർദ്ധിപ്പിക്കുന്നതിനുള്ള എല്ലാത്തരം സഹകരണ ഘടനകളും മറ്റ് എല്ലാ മാർഗങ്ങളും വിത്ത് സഹകരണ സംഘത്തിൽ ഉൾപ്പെടും, ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള കോഴി ഫാമിൽ പക്ഷിപ്പനി പടരുന്നു

English Summary: The cabinet approves 3 societies for exports, organic products, seeds

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds