ആഗോള വിപണിയ്ക്ക് അനുസൃതമായി, പ്രധാന ഭക്ഷ്യ എണ്ണകളുടെ പരമാവധി ചില്ലറ വിൽപ്പന വില (MRP) ലിറ്ററിന് 8 മുതൽ 12 രൂപ വരെ കുറയ്ക്കാൻ കേന്ദ്രം വെള്ളിയാഴ്ച ഭക്ഷ്യ എണ്ണ അസോസിയേഷനുകൾക്ക് നിർദ്ദേശം നൽകി. രാജ്യത്ത്, ഭക്ഷ്യ എണ്ണ വില കുറയ്ക്കാത്ത ചില കമ്പനികളോടും മറ്റ് ബ്രാൻഡുകളേക്കാൾ MRP കൂടുതലുള്ളവരോടും വില കുറയ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട് എന്ന് വ്യവസായ പ്രതിനിധികളുമായി കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്രയുടെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിന് ശേഷം ഭക്ഷ്യ മന്ത്രാലയം അറിയിച്ചു.
ഭക്ഷ്യ എണ്ണ നിർമ്മാതാക്കളും റിഫൈനർമാരും വിതരണക്കാർക്കുള്ള വില ഉടൻ പ്രാബല്യത്തിൽ കുറയ്ക്കേണ്ടതുണ്ട്, അങ്ങനെ വിലയിടിവ് ഒരു തരത്തിലും നേർപ്പിക്കില്ല എന്ന് ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. നിർമ്മാതാക്കൾ / റിഫൈനർമാർ വിതരണക്കാർക്ക് വിലയിൽ കുറവ് വരുത്തുമ്പോഴെല്ലാം, അതിന്റെ പ്രയോജനം വ്യവസായികൾ ഉപഭോക്താക്കൾക്ക് കൈമാറുകയും, ഇത് ഭക്ഷ്യ മന്ത്രാലയത്തെ നിരന്തരം അറിയിക്കുകയും ചെയ്യാമെന്ന് യോഗത്തിൽ നിർദേശിച്ചു. ഉപഭോക്താക്കൾക്ക് ഭക്ഷ്യ എണ്ണകൾക്ക് കുറഞ്ഞ വിലയ്ക്ക് ലഭിക്കും, ഭക്ഷ്യ എണ്ണ വില കുറയുന്നത് കൂടുതൽ പണപ്പെരുപ്പത്തെ സഹായിക്കുമെന്ന് മന്ത്രാലയം വെളിപ്പെടുത്തി. ഭക്ഷ്യ എണ്ണയുടെ വില കുറയുന്ന പ്രവണത തുടരുകയും, ഭക്ഷ്യ എണ്ണ വ്യവസായം കൂടുതൽ കുറയുന്നതിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മന്ത്രാലയം ഈ കാര്യം വ്യക്തമാക്കിയത്.
ആഗോള വിപണിയിൽ വിലയിടിവ് തുടരുന്ന സാഹചര്യത്തിൽ ഭക്ഷ്യ എണ്ണകളുടെ ചില്ലറ വിൽപന വില വീണ്ടും കുറയ്ക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ ഒരു മാസത്തിനുള്ളിൽ വിളിച്ചുചേർത്ത രണ്ടാമത്തെ യോഗത്തിൽ സോൾവെന്റ് എക്‌സ്‌ട്രാക്ഷൻ അസോസിയേഷൻ ഓഫ് ഇന്ത്യയും, ഇന്ത്യൻ വെജിറ്റബിൾ ഓയിൽ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും ഉൾപ്പെടെയുള്ള വ്യവസായ പ്രതിനിധികൾ പങ്കെടുത്തത്. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണകളുടെ അന്താരാഷ്‌ട്ര വില താഴോട്ടാണ് തുടരുന്നതെന്നും, അതിനാൽ ആഭ്യന്തര വിപണിയിലും ആനുപാതികമായി വില കുറയുന്നത് ഭക്ഷ്യ എണ്ണ വ്യവസായം ഉറപ്പാക്കണമെന്നും യോഗത്തിൽ മന്ത്രാലയം പറഞ്ഞു. ആഗോള വിപണിയിലെ വിലയിടിവ് അന്തിമ ഉപഭോക്താക്കൾക്ക് അതിവേഗം കൈമാറുന്നുവെന്ന് ഉറപ്പാക്കാൻ വ്യവസായത്തോട് മന്ത്രാലയം ആവശ്യപ്പെട്ടു, ഇതിന് കാലതാമസം വരുത്തരുത് എന്ന് കേന്ദ്രം അറിയിച്ചു.
പ്രമുഖ ഭക്ഷ്യ എണ്ണ അസോസിയേഷനുകൾ, അവരുടെ അംഗങ്ങളുമായി പ്രശ്നം ഉടനടി ചർച്ച ചെയ്യാനും, പ്രധാന ഭക്ഷ്യ എണ്ണകളുടെ പരമാവധി ചില്ലറ വിൽപ്പന വില (MRP) ലിറ്ററിന് 8 മുതൽ 12 രൂപ വരെ കുറയുമെന്ന് ഉറപ്പാക്കാനും മന്ത്രാലയം നിർദ്ദേശിച്ചു. നേരത്തെയും മന്ത്രാലയം പ്രമുഖ ഭക്ഷ്യ എണ്ണ അസോസിയേഷനുകളുമായി യോഗം വിളിച്ചിരുന്നു. ഒരു മാസത്തിനിടെ ചില പ്രമുഖ ബ്രാൻഡുകളുടെ ശുദ്ധീകരിച്ച സൂര്യകാന്തി എണ്ണയുടെയും, ശുദ്ധീകരിച്ച സോയാബീൻ എണ്ണയുടെയും MRP ലിറ്ററിന് 5-15 രൂപ കുറച്ചിരുന്നു. കടുകെണ്ണയുടെയും മറ്റ് ഭക്ഷ്യ എണ്ണകളുടെയും കാര്യത്തിലും സമാനമായ കുറവ് സംഭവിച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ വില കുറഞ്ഞതും ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കുറച്ചതും വിലക്കുറവിനെ തുടർന്നാണ് എണ്ണവില കുറയാൻ കാരണം. കുറഞ്ഞ അന്താരാഷ്ട്ര വിലയുടെ മുഴുവൻ നേട്ടവും ഉപഭോക്താക്കൾക്ക് മാറ്റമില്ലാതെ കൈമാറുന്നുവെന്ന് ഉറപ്പാക്കാൻ വ്യവസായത്തെ ഉപദേശിച്ചിട്ടുണ്ട് എന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. വില വിവരശേഖരണം, ഭക്ഷ്യ എണ്ണകളുടെ പാക്കേജിംഗ് തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ചയായി.
ബന്ധപ്പെട്ട വാർത്തകൾ: Andhra: 52 ലക്ഷത്തിലധികം കർഷകർക്ക് 5,500 രൂപ വീതം, ഋതു ഭരോസ-പിഎം കിസാൻ പദ്ധതിയുടെ ആദ്യ ഗഡു ലഭിച്ചു
Share your comments