<
  1. News

ഉള്ളിയുടെ കയറ്റുമതി സംബന്ധിച്ചുള്ള നിരോധന റിപ്പോർട്ടുകൾ തള്ളി സർക്കാർ

ഉള്ളിയുടെ കയറ്റുമതി നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്തിട്ടില്ലെന്നു കേന്ദ്ര സർക്കാർ വെളിപ്പെടുത്തി. ഉള്ളി വിത്തിന്റെ കയറ്റുമതിക്ക് മാത്രമേ നിയന്ത്രണമുള്ളൂവെന്ന് മന്ത്രാലയം അറിയിച്ചു

Raveena M Prakash
The center has disregarded the restriction of Onion Export says it has only restriction in onion seeds
The center has disregarded the restriction of Onion Export says it has only restriction in onion seeds

ഉള്ളിയുടെ കയറ്റുമതി സംബന്ധിച്ചുള്ള നിരോധന റിപ്പോർട്ടുകൾ തള്ളി കേന്ദ്ര സർക്കാർ, ഉള്ളിയുടെ കയറ്റുമതി നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്തിട്ടില്ലെന്നും, 2022 ഏപ്രിൽ മുതൽ ഡിസംബർ വരെ 523.8 മില്യൺ ഡോളറിന്റെ ഉള്ളി കയറ്റുമതി ചെയ്തിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഉള്ളി വിത്തിന്റെ കയറ്റുമതിക്ക് മാത്രമേ നിയന്ത്രണമുള്ളൂവെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.

ഉള്ളിയുടെ നിലവിലുള്ള കയറ്റുമതി നയം 'സൗജന്യമാണ്' എന്നും, എന്നാൽ ഉള്ളി വിത്തിന്റെ കയറ്റുമതിയ്ക്ക് മാത്രം 'നിയന്ത്രണം' ഏർപ്പെടുത്തിയത് എന്ന് വിദേശ വ്യാപാര ഡയറക്ടറേറ്റ് ജനറലിന്റെ (DGFT) അംഗീകാരത്തിന് കീഴിലാണ് ഇത് അനുവദിച്ചിട്ടുള്ളതെന്നും കേന്ദ്ര വാണിജ്യ മന്ത്രാലയം ഒരു ഓദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

2020 ഡിസംബർ 28-ന് പുറപ്പെടുവിച്ച ഡിജിഎഫ്ടിയുടെ ഓദ്യോഗിക വിജ്ഞാപനത്തിലൂടെ കയറ്റുമതി നയത്തിൽ ഭേദഗതി വരുത്തിയിട്ടുണ്ടെന്നും, ഉള്ളിയുടെ എല്ലാ ഇനങ്ങളും എന്നാൽ അതിൽ തന്നെ ബാംഗ്ലൂർ റോസ് ഉള്ളി, കൃഷ്ണപുരം ഉള്ളി എന്നിവയിൽ നിന്ന് നിരോധിക്കപ്പെട്ട വിഭാഗത്തിൽ നിന്ന് സ്വതന്ത്ര വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട് എന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. 2022 ഏപ്രിൽ മുതൽ ഡിസംബർ വരെ 523.8 മില്യൺ ഡോളറിന്റെ ഉള്ളി കയറ്റുമതി ചെയ്തിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: ഫലവിളകളുടെ ഉൽപ്പാദനം വർധിപ്പിക്കാൻ ക്ലീൻ പ്ലാന്റ് സെന്ററുകൾ സ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

English Summary: The center has disregarded the restriction of Onion Export says it has only restriction in onion seeds

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds