ന്യൂഡൽഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുളള കര്‍ഷകരുടെ സമരം നാല്‍പത്തിനാലാം ദിവസത്തിലേക്ക് കടന്നതോടെ കര്‍ഷക സംഘടനകളുമായി കേന്ദ്രത്തിന്റെ എട്ടാംവട്ട ചര്‍ച്ച ഇന്ന് നടക്കും. ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനിലാണ് ചര്‍ച്ച.
നിയമങ്ങള്‍ പിന്‍വലിക്കില്ല എന്ന നിലപാട് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം, താങ്ങുവിലയുടെ കാര്യത്തില്‍ നിയമപരമായ പരിരക്ഷ നല്‍കാമെന്ന കാര്യമാണ് സര്‍ക്കാര്‍ മുന്നോട്ട്‌വയ്‌ക്കുന്നത്.
എന്നാല്‍ ഇക്കാര്യം മാത്രമായി ഒരു നീക്കുപോക്കിന് തയ്യാറല്ല എന്ന നിലപാടിലാണ് കര്‍ഷകര്‍. കര്‍ഷക സംഘടനകളുമായുളള ചര്‍ച്ചയ്‌ക്ക് മുൻപ് നിലപാട് കടുപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. കുടുതല്‍ പരിഷ്ക്കാര നടപടികള്‍ ഉണ്ടാകുമെന്ന് കൃഷിസഹമന്ത്രി കൈലാഷ് ചൗധരി പറയുന്നു.
വിത്തു ബില്ലും കീടനാശിനി നിയന്ത്രണ ബില്ലും സര്‍ക്കാര്‍ പാസാക്കും. അതിനിടെ കര്‍ഷക സമരം ഒത്തുതീര്‍പ്പാക്കാന്‍ ആത്മീയനേതാവിന്റെ പിന്തുണയും കേന്ദ്രസര്‍ക്കാര്‍ തേടിയിട്ടുണ്ട് .
ചർച്ചകളിൽ പരിഹാരമുണ്ടാകാത്ത പക്ഷം റിപ്പബ്ലിക് ദിനത്തിൽ രാജ്‌പഥിൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടർ പരേഡിന്റെ റിഹേഴ്സലാണ് ഇന്നലെ നടന്നതെന്ന് കർഷക സംഘടനാ നേതാക്കളും അറിയിച്ചു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കുടംപുളി നല്ലൊരു ഇടവിളയാണ് തെങ്ങിൻതോപ്പിൽ
Share your comments