1. കാർഷിക വായ്പയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. പ്രാഥമിക സഹകരണ സംഘങ്ങൾ പലിശയിളവോടെ നൽകുന്ന കാർഷിക വായ്പയായ കിസാൻ ക്രെഡിറ്റ് കാർഡിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. അക്കൌണ്ടുകൾ ആധാറുമായി ബന്ധിപ്പിച്ചവർക്കും, വായ്പാ വിവരങ്ങൾ കേന്ദ്ര സർക്കാറിൻ്റെ കെസിസി ഐഎസ്എസ് പോർട്ടലിൽ അപ്ലോഡ് ചെയ്തവർക്കും മാത്രമാണ് വായ്പാ പലിശയിളവ് ലഭിക്കുകയുള്ളു. മാനദണ്ഡങ്ങൾ ലംഘിച്ച് പല സംഘങ്ങളും കാർഷിക വായ്പാ നമൽകുന്നുണ്ടെന്ന നബാർഡിൻ്റെ കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെടുക്കുന്നത് എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. അനർഹരെ ഒഴിവാക്കുന്നതിനും കർഷകർക്ക് പലിശയിളവ് ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി.
2. കോട്ടുവള്ളി മില്ലറ്റ് വേൾഡ് പ്രോഗ്രാമിന്റെ ഭാഗമായി കോട്ടുവള്ളി ഗ്രാമപഞ്ചായത്തിലെ ചെറിയാപ്പിള്ളി കിഴക്ക് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൃഷിയിടത്തിലെ ചെറു ധാന്യ വിളവെടുപ്പ് കോട്ടുവള്ളി കൃഷി ഓഫീസർ അതുൽ B മണപ്പാടൻ ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി തരിശുകിടന്ന ഒന്നര ഏക്കർ സ്ഥലം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിലമൊരുക്കിയാണ് കൃഷിയാരംഭിച്ചത്. മണിച്ചോളം, ബജ്റ , തിന മുതലായ ചെറുമണിധാന്യങ്ങളാണ് ഇവിടെ കൃഷിചെയ്യുന്നത്. അഗ്രികൾച്ചർ അസിസ്റ്റന്റ് ഓഫീസർ AA അനസ്, കൃഷി അസിസ്റ്റന്റ് SK.ഷിനു, കർഷകർ തുടങ്ങിയവർ സന്നിഹിതരായി. കോട്ടുവള്ളി മില്ലറ്റ് വേൾഡ് പ്രോഗ്രാമിന്റെ ഭാഗമായി 40 ഏക്കർ സ്ഥലത്താണ് ചെറുധാന്യ കൃഷി ചെയ്യുന്നത്.
3. ക്രിസ്തുമസ്, ന്യൂ ഇയര്‍ പ്രമാണിച്ചു ഖാദി തുണിത്തരങ്ങള്‍ക്ക് ജനുവരി 6 വരെ സ്‌പെഷ്യല്‍ റിബേറ്റ് നൽകും. കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങള്‍ക്ക് 30 ശതമാനം വരെയും പോളിസ്റ്റര്‍, വൂളന്‍ വസ്ത്രങ്ങള്‍ക്ക് 20 ശതമാനം വരെയുമാണ് റിബേറ്റ് ലഭ്യമാക്കുക. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് ലഭിക്കും. കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങളും റെഡിമെയ്ഡ് ഉല്‍പന്നങ്ങളും ഗ്രാമവ്യവസായ ഉല്‍പന്നങ്ങളും മേളയില്‍ ലഭിക്കും.
4. കൃഷി ജാഗരൺ മാഗസിൻ ഡയറി സ്പെഷ്യൽ പതിപ്പായി പുറത്തിറക്കിയ നവംബർ ലക്കത്തിൻ്റെ പ്രകാശനം ക്ഷീരവികസന വകുപ്പ് ഡയറക്ടർ ആസിഫ് കെ യൂസഫ് IAS, ജോയിന്റ് ഡയറക്ടർ ശാലിനി ഗോപിനാഥിന് നൽകിക്കൊണ്ട് നിർവഹിച്ചു. കൃഷിജാഗരൺ എക്സിക്യൂട്ടീവ് എഡിറ്റർ സുരേഷ് മുതുകുളം, ജോയിന്റ് ഡയറക്ടർ സിനില ഉണ്ണികൃഷ്ണൻ, ഏ എൻ തോമസ് എന്നിവർ പങ്കെടുത്തു.
Share your comments