<
  1. News

സംസ്ഥാനത്ത് റേഷൻ കാർഡിൽ തിരുത്തലുകൾ വരുത്താൻ ഡിസംബർ 15വരെ അവസരം

സംസ്ഥാനത്ത് റേഷൻ കാർഡിൽ തിരുത്തലുകൾ തീർക്കാനും, ആധാർ നമ്പർ ചേർക്കാനും ഡിസംബർ 15വരെ അവസരം. റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കുന്നതിന് വേണ്ടി ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആരംഭിച്ച തെളിമ പദ്ധതി പ്രകാരമാണ് തിരുത്തലുകൾ നടപ്പിലാക്കുന്നത്.

Saranya Sasidharan
The chance to make corrections in the ration card in the state till December 15
The chance to make corrections in the ration card in the state till December 15

1. സംസ്ഥാനത്ത് റേഷൻ കാർഡിൽ തിരുത്തലുകൾ തീർക്കാനും, ആധാർ നമ്പർ ചേർക്കാനും ഡിസംബർ 15വരെ അവസരം. റേഷൻ കാർഡിലെ പരാതികൾ പരിഹരിക്കുന്നതിന് വേണ്ടി ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആരംഭിച്ച തെളിമ പദ്ധതി പ്രകാരമാണ് തിരുത്തലുകൾ നടപ്പിലാക്കുന്നത്. റേഷൻ കടകളിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഡ്രോപ്പ് ബോക്‌സിൽ ഇത്തരം അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം ഗുണഭോക്താക്കൾക്ക് നിക്ഷേപിക്കാം. മാത്രമല്ല റേഷൻകടകളിൽ നിന്നും ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, അളവ് എന്നിവ സംബന്ധിച്ച പരാതികളും റേഷൻകട ലൈസൻസി, സെയിൽസ്മാൻ എന്നിവരുടെ പെരുമാറ്റം സംബന്ധിച്ച ആക്ഷേപങ്ങളും റേഷൻകട നടത്തിപ്പിനെ സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പൊതുവിതരണ വകുപ്പിനെ അറിയിക്കുന്നതിന് ഈ സേവനം ഉപയോഗപ്പെടുത്താം.

2. ഇന്ത്യ ട്രേഡ് പ്രൊമോഷന്‍ ഓര്‍ഗനൈസേഷൻ്റേയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിൻ്റേയും ആഭിമുഖ്യത്തില്‍ ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനിയിൽ തുടക്കമായ ഇന്ത്യ ഇന്റര്‍നാഷണല്‍ ട്രേഡ് ഫെയറില്‍ മികച്ച അഭിപ്രായം നേടി കുടുംബശ്രീയും. ഐ.ഐ.ടി.എഫിലെ കേരള പവലിയനില്‍ ഉത്പന്ന വിപണനം നടത്തുന്നതിനായുള്ള കൊമേഴ്സ്യല്‍ സ്റ്റാളില്‍ രണ്ട് കുടുംബശ്രീ സ്റ്റാളുകളാണുള്ളത്. വിവിധ ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത കുടുംബശ്രീ ഉത്പന്നങ്ങളാണിവിടെ വിപണനം നടത്തുന്നത്. ഗ്രാമീണ സംരംഭകരുടെ മികച്ച ഉത്പന്നങ്ങള്‍ ഇന്ത്യയൊട്ടാകെ പരിചയപ്പെടുത്തുന്നതിനുള്ള ആജീവിക സരസ് മേളയും ഇവിടെയുണ്ട്. നവംബർ 27 വരെയാണ് മേള നടക്കുന്നത്.

3. മലപ്പുറം ജില്ലയിലെ -ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ 2023 നവംബര്‍ 15 മുതല്‍ 2023 ഡിസംബര്‍ 15 വരെ വിവിധ വിഷയങ്ങളില്‍ കര്‍ഷക പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നു. മുട്ടക്കോഴി വളര്‍ത്തല്‍ , ഇറച്ചിക്കോഴി വളര്‍ത്തല്‍, ഓമനപ്പക്ഷികളുടെ പരിപാലനം , പോത്തുകുട്ടി പരിപാലനം, തീറ്റപ്പുല്‍ കൃഷിയും സൈലേജ് നിര്‍മ്മാണവും, കറവപ്പശു പരിപാലനം , കാടപ്പക്ഷി വളര്‍ത്തല്‍, ഓമന മൃഗങ്ങളുടെ പരിപാലനം, ആട് വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം. പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ 0494-2962296 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 

4. പാലക്കാട്‌ ജില്ലയിലെ മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് തീറ്റപ്പുല്‍ കൃഷി എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. നവംബര്‍ 18 ന് രാവിലെ 10 മുതല്‍ 5 വരെയാണ് പരിശീലനം. പങ്കെടുക്കുന്നവര്‍ 0491 2815454, 9188522713 എന്ന നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരണം. 

English Summary: The chance to make corrections in the ration card in the state till December 15

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds