<
  1. News

നാണ്യവിളകളുടെ കരട് ബില്ലുകൾ പുനർനിർമ്മിക്കാൻ വാണിജ്യ മന്ത്രാലയം നിതി ആയോഗുമായി ബന്ധപ്പെട്ടേക്കും

നാണ്യവിളകളായ തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, റബ്ബർ, പുകയില എന്നിവയുമായി ബന്ധപ്പെട്ട അഞ്ച് കരട് ബില്ലുകൾ പുനർനിർമ്മിക്കാൻ വാണിജ്യ മന്ത്രാലയം നിതി ആയോഗുമായി ബന്ധപ്പെടാൻ സാധ്യത.

Raveena M Prakash
The commerce ministry will likely engage with Niti Aayog to draft bills regarding Cash crops
The commerce ministry will likely engage with Niti Aayog to draft bills regarding Cash crops

നാണ്യവിളകളായ തേയില, കാപ്പി, റബ്ബർ, പുകയില , സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അഞ്ച് കരട് ബില്ലുകൾ പുനർനിർമ്മിക്കാൻ വാണിജ്യ മന്ത്രാലയം നിതി ആയോഗുമായി ബന്ധപ്പെടാൻ സാധ്യത. ഈ മേഖലകളിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള നിയമങ്ങൾ റദ്ദാക്കാനും, പുതുക്കാനും വേണ്ടി മന്ത്രാലയം ഈ വർഷം ആദ്യം തന്നെ നിർദ്ദേശിച്ചു. അവരുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ ബിസിനസുകൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും വേണ്ടി പുതിയ നിയമനിർമ്മാണം അവതരിപ്പിക്കുക എന്നതാണ് വാണിജ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം.

സ്‌പൈസസ് (Promotion and Development) ബില്ലിന്റെ കരട് 2022-നെ കുറിച്ച് നീതി ആയോഗ് അതിന്റെ കാഴ്ചപ്പാടുകൾ നൽകി. റബ്ബർ (Promotion and Development) ബിൽ, 2022, കാപ്പി (Promotion and Development) ബിൽ, 2022, തേയില (Promotion and Development) ബിൽ, 2022, പുകയില ബോർഡ് (Amendment) ബിൽ, 2022 എന്നീ ബില്ലുകളിൽ ഉള്ള മാറ്റങ്ങളെയും, അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി മന്ത്രാലയം നേരത്തെ ഈ ഡ്രാഫ്റ്റുകളിൽ പങ്കാളികളുമായുള്ള കൂടിയാലോചനകളും നടത്തിയിരുന്നു. ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് 1953 ലെ ടീ ആക്‌ട് റദ്ദാക്കാൻ നിർദ്ദേശിക്കുന്നു, 1986 ലെ സ്പൈസസ് ബോർഡ് നിയമം, 1947 ലെ റബ്ബർ നിയമം, 1942 ലെ കോഫി ആക്റ്റ്, 1975 ലെ ടുബാക്കോ ബോർഡ് ആക്ട്, എന്നിവയുടെ പരിഷ്കരണം സംബന്ധിച്ച് മാറ്റങ്ങൾ വരുത്താൻ വാണിജ്യ മന്ത്രലായം നിർദേശിച്ചു. 

വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത കരട് ബില്ലുകൾ അനുസരിച്ച്, പുതിയ നിർദ്ദിഷ്ട നിയമനിർമ്മാണങ്ങൾ ഈ മേഖലകളുടെ നിലവിലെ യാഥാർത്ഥ്യങ്ങളെയും ലക്ഷ്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു. റബ്ബർ നിയമം പിൻവലിക്കാനുള്ള നിർദ്ദേശത്തിന് പിന്നിലെ യുക്തി വിശദീകരിച്ചുകൊണ്ട് കരട് ബില്ലിൽ പറയുന്നത്, അടുത്ത കാലത്തായി വ്യാവസായിക-സാമ്പത്തിക രംഗത്ത് പ്രത്യേകിച്ചും റബ്ബറിന്റെയും അനുബന്ധ മേഖലകളിലെയും വികസനവുമായി ബന്ധപ്പെട്ട് വ്യാപകമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ്. 

ഡ്രാഫ്റ്റ് സ്പൈസസ് (Promotion and Development) ബിൽ, 2022 അനുസരിച്ച്, സുഗന്ധവ്യഞ്ജനങ്ങളുടെ മുഴുവൻ വിതരണ ശൃംഖലയിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്പൈസസ് ബോർഡിനെ പ്രാപ്തമാക്കേണ്ടതുണ്ട് എന്ന് മന്ത്രലായം വ്യക്തമാക്കി. തേയിലയുടെ കൃഷി, വിപണനം, ഉപഭോഗം എന്നിവയുമായി ബന്ധപ്പെട്ട് സമീപകാല ദശകത്തിൽ ഒരു മാതൃകാപരമായ മാറ്റം ഉണ്ടായതിനാൽ പഴയ തേയില നിയമം റദ്ദാക്കാൻ മന്ത്രാലയം നിർദ്ദേശിക്കുന്നു. പുകയിലയുടെ കരട് ബിൽ, ഈ മേഖലയിൽ ബിസിനസ്സ് ചെയ്യാനുള്ള ബുദ്ധിമുട്ട് കുറയ്ക്കുകയും, ബിസിനസ് വർധിപ്പിക്കാനും ഒപ്പം ബിസിനസ് പ്രോത്സാഹിക്കാനും സഹായിക്കും. ആധുനിക പുകയില ബോർഡിന്റെ പ്രവർത്തനം പ്രാപ്തമാക്കുന്നതിലൂടെയും നിലവിലുള്ള നിയമം പരിഷ്കരിക്കാനും മന്ത്രലായം ശ്രമിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: ത്രിപുര, മേഘാലയ എന്നിവിടങ്ങളിൽ 6,800 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കും

English Summary: The commerce ministry will likely engage with Niti Aayog to draft bills regarding Cash crops

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds