സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ അപൂർവ്വ താളിയോല ശേഖരങ്ങൾക്കായി മ്യൂസിയം ഒരുങ്ങുന്നു.
രാജ്യത്തെ ആദ്യ താളിയോല രേഖ മ്യൂസിയം തലസ്ഥാനത്ത് സെൻട്രൽ ആർക്കൈവ്സ് വകുപ്പ് ആസ്ഥാനത്താണ് സജ്ജീകരിക്കുന്നത്.
ആർക്കൈവ്സ് വകുപ്പിന്റെ ശേഖരത്തിലുള്ള ഒരു കോടിയിൽപ്പരം താളിയോലകളുടെ സംരക്ഷണത്തിനായാണ് മ്യൂസിയം സജ്ജമാക്കുന്നത്. 14-ാം നൂറ്റാണ്ടു മുതലുള്ള രേഖകൾ ഇതിൽ ഉൾപ്പെടുന്നു.
താളിയോല രേഖ മ്യൂസിയത്തിന്റെ സജ്ജീകരണോദ്ഘാടനം നാളെ (ഫെബ്രുവരി 17) ഉച്ചയ്ക്ക് രണ്ടിന് സെൻട്രൽ ആർക്കൈവ്സ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പുരാവസ്തു പുരാരേഖ വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. വി.എസ്. ശിവകുമാർ എം.എൽ.എ. അധ്യക്ഷത വഹിക്കും.
Archaeological Minister Ramachandran Kadannapally will inaugurate the Thaliola Rekha Museum tomorrow (February 17) at 2 pm in the courtyard of the Central Archives. V.S. Sivakumar MLA Will preside.
Share your comments