നിലവിലെ താപനില ഗോതമ്പ് ചെടികളുടെ വളർച്ചയ്ക്കും, ഉയർന്ന വിളവിനും സഹായകമായതിനാൽ, പ്രധാന സംസ്ഥാനങ്ങളിൽ ഗോതമ്പ് വിളയ്ക്ക് വളരാൻ നല്ല സാധ്യതയുണ്ടെന്ന് കൃഷി സെക്രട്ടറി മനോജ് അഹൂജ വ്യാഴാഴ്ച പറഞ്ഞു. ഒക്ടോബറിൽ ആരംഭിച്ച റാബി സീസണിൽ കഴിഞ്ഞ ആഴ്‌ച വരെ 286.5 ലക്ഷം ഹെക്ടറിലെ ഗോതമ്പ് കൃഷിയിൽ 3 ശതമാനം വർധനയുണ്ടായതായി കൃഷി മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
'ഗോതമ്പ് വിള നൽകുന്ന പ്രതീക്ഷകൾ വളരെ ശോഭനമാണ്, നിലവിലെ കാലാവസ്ഥ ഗോതമ്പു ചെടികളുടെ വളർച്ചയ്ക്കും, മികച്ച വിളവെടുപ്പിനും അനുകൂലമായി തുടരുന്നു,' 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷത്തിന് മുന്നോടിയായി കേന്ദ്ര കൃഷി മന്ത്രി അദ്ദേഹത്തിന്റെ വസതിയിൽ സംഘടിപ്പിച്ച മില്ലറ്റ് ഉച്ചഭക്ഷണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
മെച്ചപ്പെട്ട കാലാവസ്ഥയും, ഗോതമ്പു വിളയുടെ ഉയർന്ന അളവിലുള്ള വിത്തു വിതയ്ക്കലും 2022-23 വിള വർഷത്തിൽ, ജൂലൈ-ജൂൺ മാസത്തിൽ ഇത് ഉയർന്ന ഉൽപാദനത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ വർഷത്തെപ്പോലെ, ഗോതമ്പ് കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളിൽ നിന്ന് ഇതുവരെ തീവ്രമായ താപനില റിപ്പോർട്ട് ചെയ്തിട്ടില്ല. ഇത് വിളവെടുപ്പിന് ശുഭസൂചനയാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കയറ്റുമതി ആവശ്യകതയ്‌ക്കിടയിൽ മിനിമം താങ്ങുവിലയേക്കാൾ (MSP) കൂടുതൽ ലഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ ഈ വർഷം കൂടുതൽ പ്രദേശം ഗോതമ്പ് കൃഷിക്കായി തിരഞ്ഞെടുത്തു.
2021-22 വിള വർഷത്തിൽ, ആഭ്യന്തര ഉൽപ്പാദനം 106.84 ദശലക്ഷം ടണ്ണായി കുറഞ്ഞു, മുൻ വർഷത്തെ 109.59 ദശലക്ഷം ടണ്ണിൽ നിന്ന് ഗോതമ്പു ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലെ ഉഷ്ണതരംഗങ്ങൾ കാരണമാണ് ഈ കുറവ് അനുഭവപ്പെട്ടത് എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. തൽഫലമായി, ആഭ്യന്തര ഉൽപ്പാദനത്തിലെ ഇടിവും സ്വകാര്യ പാർട്ടികളുടെ ഗോതമ്പു സംഭരണവും കാരണം സർക്കാർ ഉടമസ്ഥതയിലുള്ള എഫ്‌സിഐയുടെ ഗോതമ്പ് സംഭരണം 2022-23 വിപണന വർഷത്തിൽ 434.44 ലക്ഷം ടണ്ണിൽ നിന്ന് 187.92 ലക്ഷം ടണ്ണായി കുറഞ്ഞു. ആഭ്യന്തര വിതരണം വർധിപ്പിക്കുന്നതിനും വില നിയന്ത്രിക്കുന്നതിനുമായി ഈ വർഷം മേയിൽ ഗോതമ്പിന്റെ കയറ്റുമതി സർക്കാർ നിരോധിച്ചിരുന്നു.
ബന്ധപ്പെട്ട വാർത്തകൾ: പഞ്ചാബിലെ പത്തിലധികം ജില്ലകളിൽ ഷിംലയേക്കാൾ തണുപ്പ്, ഒപ്പം കനത്ത മൂടൽമഞ്ഞും..
Share your comments