കൊച്ചി: പ്രധാനമന്ത്രി സമ്പദാ യോജനപദ്ധതിയുടെ കീഴില്‍ കേരളത്തിലെ ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് സാഗര്‍മിത്ര. കേരളത്തിലെ 222 സമുദ്ര മത്സ്യഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാളികളെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി വര്‍ത്തിക്കുന്നവരാണ് സാഗര്‍മിത്രകള്‍. കേരളത്തിലെ ഒമ്പത് തീരദേശ ജില്ലകളില്‍ സാഗര്‍മിത്രകളെ തെരഞ്ഞെടുത്ത് കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ നിയമിക്കുന്നു.Sagarmitras are selected and recruited on contract basis in nine coastal districts of Kerala.
എറണാകുളം ജില്ലയിലെ 21 തീരദേശ മത്സ്യഗ്രാമങ്ങളില്‍ കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് സാഗര്‍മിത്രകളെ തെരഞ്ഞെടുത്ത് നിയമിക്കുന്നു. കരാര്‍ കാലത്ത് 15000 രൂപ പ്രതിമാസം ഇന്‍സെന്റീവ് നല്‍കും. ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/സുവോളജി എന്നിവയിലേതെങ്കിലും ബിരുദം നേടിയിട്ടുളള ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രഗല്‍ഭ്യമുളളവരും. വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനം ഉളളവരും 35 വയസില്‍ കൂടാത്ത പ്രായമുളളവരും മത്സ്യഗ്രാമം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വസിക്കുന്നവരും ആയിരിക്കണം സാഗര്‍മിത്രകള്‍ ആകുന്നതിനായി അപേക്ഷിക്കേണ്ടത്. അപേക്ഷയും കൂടുതല്‍ വിവരങ്ങളും ഫിഷറീസ് വകുപ്പിന്റെ തീരദേശ ജില്ലാ ഓഫീസുകളിലും, തീരദേശ മത്സ്യഭവനുകളിലും ലഭ്യമാകുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ അതാത് ജില്ലാ ഓഫീസുകളില്‍ ഒക്‌ടോബര്‍ 27 നകം സമര്‍പ്പിക്കേണ്ടതാണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ
#Fisheries #Sagrmithra #Kerala #Eranakulam #Krishijagran
Share your comments