സംസ്ഥാനത്ത് നെല്ല് സംഭരിച്ച വകയിൽ കേരളത്തിലെ നെൽകർഷകർക്ക് നൽകാനുള്ള 306 കോടി രൂപ ഒരാഴ്ചയ്ക്കകം നൽകുമെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ വ്യക്തമാക്കി. 6,15,476 കൃഷിക്കാരിൽ നിന്നാണ് സർക്കാർ ഈ വർഷം നെല്ല് സംഭരിച്ചത്. ഒരു കിലോക്ക് 28.20 രൂപ നൽകിയാണ് സർക്കാർ നെല്ല് സംഭരിച്ചത്, എന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ഒരു സംസ്ഥാനവും ഈ വില നൽകി നെല്ല് സംഭരണം നടത്തിയിട്ടില്ല എന്ന്, കേരള സംസ്ഥാന
ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ വ്യക്തമാക്കി, ആകെ 484 കോടി രൂപയുടെ നെല്ലാണ് കേരളം ഈ വർഷം സംഭരിച്ചത്, മന്ത്രി ചൂണ്ടിക്കാട്ടി.
ഇതിൽ 178.75 കോടി രൂപ കർഷകർക്ക് സർക്കാർ കൈമാറിക്കഴിഞ്ഞു എന്ന് അദ്ദേഹം വ്യക്തമാക്കി. ബാക്കിയുള്ള തുക കൈമാറുന്നതുമായി ബന്ധപ്പെട്ട് കേരള ബാങ്കുമായി ചർച്ച നടക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ ബാക്കി തുക ക്കൂടി കൈമാറാൻ കഴിയുമെന്നും കേരള ഭക്ഷ്യമന്ത്രി പത്ര സമ്മേളനത്തിൽ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: കർഷകരുടെ എൻറോൾമെന്റിന്റെ കാര്യത്തിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ് പ്രധാൻ മന്ത്രി ഫസൽ ബീമാ യോജന(PMFBY): നരേന്ദ്ര സിംഗ് തോമർ
Share your comments