സംസ്ഥാന സർക്കാർ നേരിട്ടു നടത്തുന്ന സപ്ലൈകോയുടെ ആദ്യ പൊതുവിതരണ കേന്ദ്രം ഇന്ന് (നവംബർ മൂന്ന്) ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം പുളിമൂട് സ്റ്റാച്യു സൂപ്പർമാർക്കറ്റിനോട് ചേർന്ന് തുറക്കും. ഉദ്ഘാടനം വീഡിയോ കോൺഫറൻസ് വഴി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി . തിലോത്തമൻ നിർവ്വഹിക്കും. വി.എസ് ശിവകുമാർ എം .എൽ.എ അധ്യക്ഷത വഹിക്കും. നഗരസഭ മേയർ കെ. ശ്രീകുമാർ ആദ്യ വില്പന നടത്തും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ, സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വി. കുമാർ, കൗൺസിലർ വഞ്ചിയൂർ ബാബു, സപ്ലൈകോ മേഖലാ മാനേജർ വി. ജയപ്രകാശ് എന്നിവർ സന്നിഹിതരാകും. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ രാഹുൽ. ആർ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസർ ജലജ ജി.എസ് റാണി നന്ദിയും പറയും. ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ അടിസ്ഥാനത്തിൽ സർക്കാർ നൽകുന്ന റേഷൻ സാധനങ്ങൾ കൃത്യമായ അളവിലും തൂക്കത്തിലും വിലയ്ക്കും ജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണിത്.This is part of the objective of making the rations provided by the government under the Food Security Act available to the people in accurate quantities, weights and prices.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :റേഷൻ കടകൾ തുടങ്ങാൻ സപ്ലൈകോ
Share your comments