<
  1. News

ചില്ലറ വ്യാപാരികളോട് തുവര പരിപ്പിൽ യുക്തി രഹിതമല്ലാത്ത ലാഭ വിഹിതം നിലനിർത്തരുതെന്ന് നിർദ്ദേശിച്ച് സർക്കാർ

തുവര പരിപ്പിന്റെ വില ഉയരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് വെള്ളിയാഴ്ച ചില്ലറ വ്യാപാരികളോട് പയറുവർഗ്ഗങ്ങളുടെ, പ്രത്യേകിച്ച് തുവരപ്പരിപ്പിന്റെ ലാഭവിഹിതം യുക്തിരഹിതമല്ലാത്ത തലത്തിൽ നിലനിർത്തരുതെന്ന് നിർദ്ദേശിച്ചു.

Raveena M Prakash
The govt advised to not to get unseasonable profit margin from Tur daal
The govt advised to not to get unseasonable profit margin from Tur daal

തുവര പരിപ്പിന്റെ വില ഉയരുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് വെള്ളിയാഴ്ച ചില്ലറ വ്യാപാരികളോട് പയറുവർഗ്ഗങ്ങളുടെ, പ്രത്യേകിച്ച് തുവരപ്പരിപ്പിന്റെ ലാഭവിഹിതം യുക്തിരഹിതമല്ലാത്ത തലത്തിൽ നിലനിർത്തരുതെന്ന് നിർദ്ദേശിച്ചു. റീട്ടെയിലേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും (RAI), പ്രധാന സംഘടിത റീട്ടെയിലർമാരുമായും നടത്തിയ ഒരു മീറ്റിംഗിൽ, വിലക്കയറ്റം മൂലം രാജ്യത്തെ കുടുംബങ്ങളുടെ പയറുവർഗ്ഗങ്ങളുടെ ഉപഭോഗത്തെ ശല്യപ്പെടുത്താത്ത വിധത്തിൽ റീട്ടെയിൽ മാർജിനുകൾ കാലിബ്രേറ്റ് ചെയ്യാൻ സെക്രട്ടറി നിർദേശിച്ചു.

പയർവർഗ്ഗങ്ങളുടെ, പ്രത്യേകിച്ച് തുവരപ്പരിപ്പിന്റെ, ചില്ലറ വിൽപ്പന വില നിരക്ക് മാർജിനുകൾ യുക്തിരഹിതമായ തലത്തിൽ സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അദ്ദേഹം അവർക്ക് നിർദ്ദേശം നൽകിയാതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ചില്ലറ വ്യാപാരികൾ സർക്കാരുമായി പൂർണ സഹകരണം നൽകാനുള്ള പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുകയും, പയറുവർഗ്ഗങ്ങളുടെ വില നിയന്ത്രണത്തിൽ സ്വാഭാവികത നിലനിർത്താൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഉറപ്പുനൽകി.

അതേസമയം, പൂഴ്ത്തിവയ്പ്പ് തടയുന്നതിനായി വ്യാപാരികളുടെയും ഇറക്കുമതിക്കാരുടെയും സ്റ്റോക്ക് വെളിപ്പെടുത്തൽ വകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം പരിപാലിക്കുന്ന കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത് തുവര പരിപ്പിന്റെ ശരാശരി റീട്ടെയിൽ വില 11.12 ശതമാനം വർധിച്ച് കിലോഗ്രാമിന് 115 രൂപയായി.

2022-23 വിള വർഷത്തിൽ, ജൂലൈ-ജൂൺ രാജ്യത്തിന്റെ തുവര പരിപ്പ് ഉൽപ്പാദനം 36.66 ദശലക്ഷം ടണ്ണായി കുറയുമെന്ന് കണക്കാക്കപ്പെട്ടു, കാർഷിക മന്ത്രാലയത്തിന്റെ രണ്ടാമത്തെ കണക്ക് പ്രകാരം മുൻവർഷത്തെ
തുവര പരിപ്പ് ഉൽപ്പാദനം 42.20 ദശലക്ഷം ടണ്ണിൽ നിന്ന് വലിയ കുറവ് രേഖപ്പെടുത്തിയതും, വില വർദ്ധനവിനെ സമ്മർദ്ദത്തിലാക്കി. തുവര പരിപ്പ് പ്രധാനമായും ഒരു ഖാരിഫ്, വേനൽക്കാല വിളയാണ്. രാജ്യത്തിന്റെ ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി,മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യ കുറച്ച് അളവിൽ പൾസ് ഇറക്കുമതി ചെയ്യുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: 370 തേയിലത്തോട്ടങ്ങൾക്ക് 64 കോടി രൂപയുടെ ഇൻസെന്റീവ് വിതരണം ചെയ്‌ത് അസം സർക്കാർ

English Summary: The govt advised to not to get unseasonable profit margin from Tur daal

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds