2022-23 കാർഷിക വർഷത്തിലെ പ്രധാന വിളകളുടെ ഉൽപാദനത്തിന്റെ രണ്ടാം മുൻകൂർ എസ്റ്റിമേറ്റ് കേന്ദ്ര കൃഷി മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കി. നടപ്പ് കാർഷിക വർഷത്തിൽ 3235.54 ലക്ഷം ടൺ ഭക്ഷ്യധാന്യ ഉൽപ്പാദനമാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര കൃഷി, കർഷക ക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. കർഷകരുടെ കഠിനാധ്വാനം, ശാസ്ത്രജ്ഞരുടെ വൈദഗ്ധ്യം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കർഷക സൗഹൃദ നയങ്ങൾ എന്നിവ കാരണം കാർഷിക മേഖല അനുദിനം വികസിക്കുന്നണ്ടെന്ന് മന്ത്രി പറഞ്ഞു.
മുൻകൂർ എസ്റ്റിമേറ്റുകളിൽ നാടൻ ധാന്യങ്ങളുടെ ഉൽപ്പാദനത്തിലെ ഉത്തേജനത്തെ അഭിനന്ദിച്ച കേന്ദ്ര മന്ത്രി, വരും വർഷങ്ങളിൽ നാടൻ ധാന്യങ്ങളുടെ ഉൽപാദനത്തിലും ഉപയോഗത്തിലും കൂടുതൽ വർധനയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞു. 2023-നെ, ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചു എന്നത് ശ്രദ്ധിക്കേണ്ടതാണ്. അടുത്തിടെ പ്രധാനമന്ത്രി മോദി, തിന അല്ലെങ്കിൽ മില്ലെറ്റ് എന്നറിയപ്പെടുന്ന പോഷകസമൃദ്ധമായ ധാന്യങ്ങൾക്ക് 'ശ്രീ അന്ന' എന്ന പേര് നൽകി. വിവിധ വിളകളുടെ ഉൽപ്പാദനം വിലയിരുത്തുന്നതിനു സംസ്ഥാനങ്ങളിൽ നിന്ന് ലഭിച്ച ഫീഡ്ബാക്ക് അടിസ്ഥാനമാക്കിയുള്ളതും മറ്റ് സ്രോതസ്സുകളിൽ നിന്ന് ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് സാധൂകരിക്കുന്നതുമാണ്, എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
2022-23 ലെ പ്രധാന വിളകളുടെ രണ്ടാം അഡ്വാൻസ് എസ്റ്റിമേറ്റ് താഴെ കൊടുക്കുന്നു:
ഭക്ഷ്യധാന്യങ്ങൾ - 3235.54 ലക്ഷം ടൺ
ഗോതമ്പ് - 1121.82 ലക്ഷം ടൺ
അരി - 1308.37 ലക്ഷം ടൺ
ന്യൂട്രി / നാടൻ ധാന്യങ്ങൾ - 527.26 ലക്ഷം ടൺ
ചോളം - 346.13 ലക്ഷം ടൺ
ബാർലി - 22.04 ലക്ഷം ടൺ
ആകെ പയറുവർഗ്ഗങ്ങൾ - 278.10 ലക്ഷം ടൺ
ചെറുപയർ - 35.45 ലക്ഷം ടൺ
ഗ്രാം - 136.32 ലക്ഷം ടൺ
എണ്ണക്കുരു - 400.01 ലക്ഷം ടൺ
നിലക്കടല - 100.56 ലക്ഷം ടൺ
സോയാബീൻ - 139.75 ലക്ഷം ടൺ
റാപ്‌സീഡും കടുകും - 128.18 ലക്ഷം ടൺ
കരിമ്പ് - 4687.89 ലക്ഷം ടൺ
പരുത്തി - 337.23 ലക്ഷം പൊതികൾ (170 കിലോ വീതം)
ചണവും മേസ്തയും -100.49 ലക്ഷം പൊതികൾ (180 കിലോ വീതം)
2022-23 ലെ രണ്ടാം അഡ്വാൻസ് എസ്റ്റിമേറ്റ് പ്രകാരം, രാജ്യത്തെ മൊത്തം ഭക്ഷ്യധാന്യത്തിന്റെ ഉൽപ്പാദനം 3235.54 ലക്ഷം ടൺ ആണ്, ഇത് റെക്കോർഡ് ഉൽപ്പാദനമാണ്, അതായത് 2021-22 നെ അപേക്ഷിച്ച് 79.38 LMT കൂടുതലാണ്. 2022-23 ലെ അരിയുടെ ഉൽപ്പാദനം 1308.37 ലക്ഷം ടൺ ആയി കണക്കാക്കപ്പെടുന്നു, ഇത് മുൻവർഷത്തെ അപേക്ഷിച്ച് 13.65 ലക്ഷം ടൺ കൂടുതലാണ്. അരിയുടെ ഉൽപ്പാദനത്തിലും റെക്കോർഡ് കൈവരിച്ചിട്ടുമുണ്ട് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഗോതമ്പ് ഉൽപ്പാദനം 1121.82 LMT ആയി കണക്കാക്കുന്നു, ഇത് മുൻ വർഷത്തെ ഉൽപ്പാദനവുമായി താരതമ്യം ചെയ്യുമ്പോൾ 44.40 LMT കൂടുതലാണ്. 2022-23ൽ ചോളം ഉൽപ്പാദനം 346.13 ലക്ഷം ടണ്ണായി കണക്കാക്കുന്നു, ഇത് കഴിഞ്ഞ വർഷത്തെ ഉൽപ്പാദനത്തെ അപേക്ഷിച്ചു 337.30 ലക്ഷം ടണ്ണേക്കാൾ 8.83 ലക്ഷം ടൺ കൂടുതലാണ്.
ബന്ധപ്പെട്ട വാർത്തകൾ: Millet Women: G20 ഉച്ചകോടിയിൽ കൗതുകമായി 'മില്ലറ്റ് വുമൺ' ലഹരി ഭായ്
Share your comments