<
  1. News

ഫെബ്രുവരി 1 മുതൽ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡിലെങ്കിൽ ഹോട്ടൽ പൂട്ടും: മന്ത്രി വീണ ജോർജ്

മെഡിക്കൽ പരിശോധന നടത്തി ഹെൽത്ത് കാർഡ് എടുക്കാത്ത ജീവനക്കാരുള്ള ഹോട്ടലുകളും, റെസ്റ്റോറെന്റുകളും ഫെബ്രുവരി 1 മുതൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ഹെൽത്ത് കാർഡ് ഇല്ലാ എന്ന് കണ്ടെത്തിയാൽ ഉടൻ സ്ഥാപനം പൂട്ടി, പേര് വിവരം പ്രസീദ്ധികരിക്കും. എല്ലാത്തരം ഭക്ഷ്യോത്പാദന, വിതരണ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്.

Raveena M Prakash
The hotels will shut down if the employees fails to have health card says Veena George
The hotels will shut down if the employees fails to have health card says Veena George

ഫെബ്രുവരി 1 മുതൽ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡിലെങ്കിൽ ഹോട്ടൽ പൂട്ടും. മെഡിക്കൽ പരിശോധന നടത്തി ഹെൽത്ത് കാർഡ് എടുക്കാത്ത ജീവനക്കാരുള്ള ഹോട്ടലുകളും, റെസ്റ്റോറെന്റുകളും ഫെബ്രുവരി 1 മുതൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വീണ ജോർജ് അറിയിച്ചു. ഹെൽത്ത് കാർഡ് ഇല്ലാ എന്ന് കണ്ടെത്തിയാൽ ഉടൻ സ്ഥാപനം പൂട്ടി, പേര് വിവരം പ്രസീദ്ധികരിക്കും. 

എല്ലാത്തരം ഭക്ഷ്യോത്പാദന, വിതരണ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. ഭക്ഷ്യസുരക്ഷാ നിയമത്തിൽ അനുശാസിക്കുന്ന രീതിയിലുള്ള മെഡിക്കൽ പരിശോധനയും സർട്ടിഫിക്കറ്റുമാണ് വേണ്ടത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തതും വ്യാജവുമായ സർട്ടിഫിക്കറ്റ് കണ്ടെത്തിയാലും സ്ഥാപനം പൂട്ടും. വ്യാജ സെർട്ടിഫിക്കറ്റ് ഉപയോഗിക്കാറുണ്ടെന്നും പലരും പരാതിപ്പെട്ടിട്ടുണ്ട് എന്നും മന്ത്രി കൂട്ടിച്ചേർത്തു. 

തൊഴിൽ വകുപ്പിന്റെ സഹകരണത്തോടെ ഹോട്ടൽ തൊഴിലാളികളുടെ താമസസ്ഥലങ്ങൾ പരിശോധിക്കും. ആരോഗ്യ വകുപ്പിലെ ഹെൽത്ത് ഇൻസ്പെക്ടർമാരെ വിവിധ തലത്തിലുള്ള പശ്ചാത്തല പരിശോധനകൾക്ക് നിയോഗിക്കുന്ന കാര്യവും പരിശോധിക്കുമെന്നു മന്ത്രി പറഞ്ഞു.

സ്ഥാപനം നടത്തുന്ന ഉടമസ്റ്റർക്കു ശിക്ഷ നടപ്പാക്കുന്നതിന് മുന്നേ സൂക്ഷ്‌മ പരിശോധന നടത്താൻ ഭക്ഷ്യ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി കൂട്ടിചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: പ്രധാനമന്ത്രി നരേന്ദ്ര മോദി 71,000 പേർക്ക് നിയമന കത്ത് വിതരണം ചെയ്യും

English Summary: The hotels will shut down if the employees fails to have health card says Veena George

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds