<
  1. News

ഇന്ത്യൻ ചായയ്ക്കും, തേയിലയ്ക്കും ആഗോള ബ്രാൻഡ് സൃഷ്‌ടിക്കാനൊരുങ്ങി കേന്ദ്ര വാണിജ്യ മന്ത്രാലയം

ഇന്ത്യൻ ചായയ്ക്കും, തേയിലയ്ക്കും ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാനും, ആഗോളതലത്തിൽ ബ്രാൻഡ് സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിൽ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ഓദ്യോഗിക പ്രസ്താവനയിൽ പ്രഖ്യാപിച്ചു.

Raveena M Prakash
The Ministry of commerce tries to make a brand for Indian Tea and tea powder
The Ministry of commerce tries to make a brand for Indian Tea and tea powder

ഇന്ത്യൻ ചായയ്ക്കും, തേയിലയ്ക്കും ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാനും, ആഗോളതലത്തിൽ ബ്രാൻഡ് സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിൽ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം ഓദ്യോഗിക പ്രസ്താവനയിൽ പ്രഖ്യാപിച്ചു. രാജ്യത്തു തേയില ഉൽപ്പാദനം വർധിപ്പിക്കാനും, ഇന്ത്യൻ ചായ എന്ന ഒരു പ്രധാന ബ്രാൻഡ് സൃഷ്ടിക്കാനും ഈ വ്യവസായവുമായി ബന്ധപ്പെട്ട കുടുംബങ്ങളുടെ ക്ഷേമം ഉറപ്പാക്കാനും, രാജ്യം നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വാണിജ്യ മന്ത്രാലയം വ്യാഴാഴ്ച പറഞ്ഞു. 

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തേയില ഉൽപ്പാദകരും, ഏറ്റവും വലിയ കട്ടൻ ചായ ഉത്പാദക രാജ്യവുമാണ് ഇന്ത്യ, ആഭ്യന്തര ആവശ്യങ്ങളും കയറ്റുമതി ബാധ്യതകളും നിറവേറ്റുന്നതിൽ സ്വയംപര്യാപ്തമായ രാജ്യമാണ് ഇന്ത്യയെന്നും മന്ത്രാലയം വെളിപ്പെടുത്തി. തേയില വ്യവസായം 1.16 ദശലക്ഷം തൊഴിലാളികൾ ഈ വ്യവസായത്തെ നേരിട്ടും, തുല്യമായ രീതിയിലും പരോക്ഷമായും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ടീ ബോർഡ് മുഖേന സർക്കാർ 352 സ്വയം സഹായ ഗ്രൂപ്പുകൾ, 440 ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, 17 ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ എന്നിവയുടെ രൂപീകരണത്തിന് ഇത് വഴിയൊരുക്കി കേന്ദ്ര വ്യവസായ മന്ത്രലയം.

രാജ്യത്തെ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി മിനി ടീ ഫാക്ടറികൾ സ്ഥാപിക്കുന്നതിനും, മറ്റ് നടപടികളിൽ ഉൾപ്പെടുന്നു. ചെറുകിട തേയില കർഷകരെ മികച്ച വില സാക്ഷാത്കാരത്തിനും വിവരത്തിനും സഹായിക്കുന്നതിന് 'ചായ് സഹ്യോഗ്' എന്ന മൊബൈൽ ആപ്പ് വികസിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര വ്യവസായ മന്ത്രാലയം.

2022-23 കാലയളവിൽ, വിവിധ ജിയോപൊളിറ്റിക്കൽ, ജിയോ-ഇക്കണോമിക്, ലോജിസ്റ്റിക്കൽ വെല്ലുവിളികൾക്കിടയിലും ഇന്ത്യൻ തേയില കയറ്റുമതി 883 മില്യൺ യുഎസ് ഡോളറിന്റെ നിശ്ചിത ലക്ഷ്യത്തിന്റെ 95 ശതമാനത്തിലധികം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്ന് ഓദ്യോഗിക പ്രസ്താവനയിൽ മന്ത്രാലയം കൂട്ടിച്ചേർത്തു.

ബന്ധപ്പെട്ട വാർത്തകൾ: ശ്രീ അന്നം (Millets), ഇന്നത്തെ ആവശ്യം: കേന്ദ്ര കൃഷി മന്ത്രി

English Summary: The Ministry of commerce tries to make a brand for Indian Tea and tea powder

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds