<
  1. News

ഉയർന്ന തിരമാല; ജാഗ്രത നിർദ്ദേശം

ആലപ്പുഴ: ന്യൂനമർദം ശക്തിപ്പെടുന്ന സാഹചര്യത്തിൽ മെയ് 15നു രാത്രി 11:30 വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും (2.8 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

Priyanka Menon
ഉയർന്ന തിരമാല; ജാഗ്രത നിർദ്ദേശം
ഉയർന്ന തിരമാല; ജാഗ്രത നിർദ്ദേശം

ആലപ്പുഴ: ന്യൂനമർദം ശക്തിപ്പെടുന്ന സാഹചര്യത്തിൽ മെയ് 15നു രാത്രി 11:30 വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും (2.8 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ഈ ദിവസങ്ങളിൽ ജാഗ്രത പുലർത്തണം.

കേരള തീരത്ത് നിന്നുള്ള മൽസ്യബന്ധനം ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂർണ്ണമായും നിരോധിച്ചു. യാതൊരു കാരണവശാലും കടലിൽ പോകാൻ പാടില്ല.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

Alappuzha: The National Oceanic and Atmospheric Administration (NOAA) has forecast high tides (2.8 to 3.8 m high) off the coast of Kerala till 11:30 pm on May 15 due to low pressure.

Fishermen and coastal dwellers need to be vigilant these days.

Fishing off the coast of Kerala has been completely banned until further notice. Do not go to sea for any reason.

ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കണം.

English Summary: The National Oceanic and Atmospheric Administration (NOAA) has forecast high tides off the coast of Kerala till 11:30 pm on May 15 due to low pressure

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds