1. News

PM-KISAN പദ്ധതി ഗുണഭോക്താക്കളുടെ എണ്ണം 10 കോടി കടന്നു: കേന്ദ്ര സർക്കാർ

PM-KISAN പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം 10 കോടി കടന്നു: കേന്ദ്ര സർക്കാർ. PM-KISAN പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം 10 കോടി കവിഞ്ഞതായി കേന്ദ്രം തിങ്കളാഴ്ച അറിയിച്ചു.

Raveena M Prakash
The Number of PM Kisan beneficiaries has crossed 10 Crores
The Number of PM Kisan beneficiaries has crossed 10 Crores

PM KISAN, പദ്ധതിയുടെ ഗുണഭോക്താക്കളുടെ എണ്ണം 10 കോടി കവിഞ്ഞതായി കേന്ദ്രം തിങ്കളാഴ്ച അറിയിച്ചു, 2019 ന്റെ തുടക്കത്തിൽ ആദ്യ ഗഡു കാലയളവിൽ പരിരക്ഷിക്കപ്പെട്ട 3.16 കോടി കർഷകരിൽ നിന്ന് മൂന്നിരട്ടിയിലധികം വർധിച്ചു. 2019, ഫെബ്രുവരിയിൽ പ്രഖ്യാപിച്ചതും എന്നാൽ 2018 ഡിസംബർ മുതൽ പ്രാബല്യത്തിൽ വന്നതുമായ പദ്ധതി പ്രകാരം, ഭൂമി കൈവശമുള്ള എല്ലാ കർഷക കുടുംബങ്ങൾക്കും കേന്ദ്രം മൂന്ന് തുല്യ ഗഡുക്കളായി പ്രതിവർഷം 6,000 രൂപ വരുമാന പിന്തുണ നൽകുന്നു. “PM- കിസാന് കീഴിലുള്ള അതിന്റെ ഗഡുക്കൾ ആരംഭ കാലയളവിൽ 3.16 കോടിയിൽ നിന്ന് വർദ്ധിച്ച് ഇപ്പോൾ ഇപ്പോൾ 10 കോടി കവിഞ്ഞിരിക്കുന്നു, 3 വർഷത്തിനിടെ 3 മടങ്ങ് വർധനവാണ് ഉണ്ടായത്,” കേന്ദ്ര കൃഷി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 

PM-കിസാൻ 3 വർഷത്തിലേറെയായി കോടിക്കണക്കിന് ദരിദ്രരായ കർഷകർക്ക് 2 ലക്ഷം കോടിയിലധികം രൂപയുടെ സഹായം വിജയകരമായി നൽകി. ഇതിൽ 1.6 കോടിയിലധികം രൂപ കോവിഡ് പാൻഡെമിക് മൂലമുള്ള ലോക്ക്ഡൗണിന് ശേഷം കൈമാറിയിട്ടുണ്ട്. കേന്ദ്ര കൃഷി മന്ത്രാലയം കൂട്ടിച്ചേർത്തു. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ഫണ്ട് കൈമാറും. PM KISAN പദ്ധതിക്ക് കീഴിൽ ഇതുവരെ 12 ഗഡു ഫണ്ട് കേന്ദ്രം അനുവദിച്ചിട്ടുണ്ട്. പ്രധാനമന്ത്രി-കിസാൻ സമ്മാൻ നിധി, ഈ രാജ്യത്തെ കർഷകരിലേക്ക്, ഓരോ നാല് മാസത്തിലും, അവരുടെ കൈകളിലേക്ക്, അവരുടെ ആവശ്യസമയത്തു പണം എത്തിക്കുന്നു, കേന്ദ്ര മന്ത്രാലയം പറഞ്ഞു. ഈ പദ്ധതിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചു, ഒരു കുടുംബത്തിൽ ഭാര്യ, ഭർത്താവ്, പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിവയാണ് ഉണ്ടാവേണ്ടത്. സ്കീം മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സഹായത്തിന് അർഹതയുള്ള കർഷക കുടുംബങ്ങളെ സംസ്ഥാന സർക്കാരോ ബന്ധപ്പെട്ട യുടി(Union Territory) ഭരണകൂടമോ തിരിച്ചറിയുന്നു. ഉയർന്ന സാമ്പത്തിക നിലയുള്ള കുടുംബങ്ങളെ ഈ സ്കീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ DBT പദ്ധതികളിലൊന്നായാണ് ഈ പദ്ധതിയെ മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. കോടിക്കണക്കിന് കർഷകരിലേക്ക് ഈ പദ്ധതിയ്ക്ക് എത്തിച്ചേരാൻ കഴിഞ്ഞു, വേറെ ഇടനിലക്കാരില്ല. രജിസ്ട്രേഷനും ഗുണഭോക്താക്കളുടെ വെരിഫിക്കേഷനും, മറ്റു പ്രക്രിയയിൽ തികഞ്ഞ സുതാര്യത നിലനിർത്തിക്കൊണ്ട്, ഒരു ബട്ടൺ അമർത്തി മിനിറ്റുകൾക്കുള്ളിൽ ആനുകൂല്യങ്ങൾ കൈമാറാൻ ഇന്ത്യാ ഗവൺമെന്റിന് സാധിച്ചു. ബൾക്ക് റിലീസ് ഇവന്റുകൾക്കിടയിൽ പ്രധാനമന്ത്രി പറഞ്ഞു. കാർഷിക പ്രവർത്തനങ്ങളിൽ ഉൽപ്പാദനക്ഷമമായ നിക്ഷേപത്തിലേക്ക്, ഇത് കർഷകരെ സഹായിച്ചതായി സൂചിപ്പിക്കുന്ന നിരവധി പഠനങ്ങളും കണ്ടെത്തലുകളും ഉണ്ടായിട്ടുണ്ട്. പദ്ധതി വികസിച്ചുകൊണ്ടിരിക്കുന്ന ഒന്നാണെന്ന് പ്രസ്താവിച്ച മന്ത്രാലയം, ഓരോ കർഷകനും സ്വയം സാക്ഷ്യപ്പെടുത്തിയ കർഷകരുടെ യോഗ്യത നിർണയിച്ചാണ് പരിപാടി ആരംഭിച്ചതെന്ന് പറഞ്ഞു. കർഷകരെ സംസ്ഥാനങ്ങൾ രജിസ്റ്റർ ചെയ്യുകയും സ്ഥിരീകരിക്കുകയും ചെയ്യുന്ന രീതിയിൽ ഓവർടൈം മെച്ചപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട്. കർഷകരുടെ വിശദാംശങ്ങളുടെ സ്ഥിരീകരണത്തിനും മൂല്യനിർണ്ണയത്തിനുമായി കാലാകാലങ്ങളിൽ അവതരിപ്പിച്ച മെച്ചപ്പെടുത്തലിലാണ് ഈ പദ്ധതിയുടെ വിജയം. ആദ്യതല പരിശോധനയ്ക്കായി നിർബന്ധിത ഫീൽഡുകൾ ആദ്യം മുതൽ സ്ഥാപിച്ചിട്ടുണ്ട് എന്നു, മന്ത്രാലയം വ്യക്തമാക്കി.

PM KISAN നടപ്പിലാക്കുന്നതിൽ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ വിപുലമായ ഉപയോഗം പ്രയോജനപ്പെടുത്തി, കൃഷി അല്ലെങ്കിൽ അഗ്രി സ്റ്റാക്കിനായി ഒരു ഡിജിറ്റൽ ഇക്കോസിസ്റ്റം നിർമ്മിക്കുന്നതിനുള്ള നടപടികളും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾ പരിപാലിക്കേണ്ട ഫെഡറേറ്റഡ് കർഷക ഡാറ്റാബേസിന്റെ അടിസ്ഥാനമായി PM-KISAN ഡാറ്റ ഉപയോഗിച്ച് കാർഷിക മേഖലയിലെ മറ്റൊരു ഡിജിറ്റൽ പൊതു നന്മയായിരിക്കും ഇതെന്നു വ്യക്തമാക്കി. അഗ്രി സ്റ്റാക്കിന്റെ നിർമ്മാണം, യോഗ്യരായ എല്ലാ കർഷകരുമായും PM കിസാൻ പദ്ധതി പൂരിതമാക്കുന്നതിനും നിലവിലുള്ള എല്ലാ ഗുണഭോക്താക്കളെയും പദ്ധതിയുടെ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് വീണ്ടും പരിശോധിക്കുന്നതിനും സർക്കാരിന് അവസരം നൽകുന്നു. നിലവിലുള്ള ഗുണഭോക്താക്കളുടെ ഭൂമിയുടെ വിശദാംശങ്ങൾ സംസ്ഥാനങ്ങളുടെ ഭൂരേഖകൾ അനുസരിച്ച് സീഡ് ചെയ്യുന്നു, അതുവഴി ഭാവിയിൽ സംസ്ഥാനങ്ങളുടെ ഡിജിറ്റൽ ഭൂരേഖകളുമായി ചലനാത്മകമായ ബന്ധം സുഗമമായി ഉറപ്പാക്കപ്പെടും, പ്രസ്താവനയിൽ പറയുന്നു. പദ്ധതിയിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനായി കർഷകരുടെ ഇ-കെവൈസിയും(E-KYC) ആധാർ പേയ്‌മെന്റ് ബ്രിഡ്ജ് (APB) ഉപയോഗിച്ചുള്ള പേയ്‌മെന്റുകളും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: അരുൺ ഗോയൽ, പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റു

English Summary: The Number of PM Kisan beneficiaries has crossed 10 Crores

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds