<
  1. News

പാചക വാതക സിലിണ്ടറിന് 200 രൂപ വരെ വില കുറയും

ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വില കുറയ്ക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. 200 രൂപ വരെ കുറയും. പ്രധാനമന്ത്രി ഉജ്ജ്ജ്വല യോജന പ്രകാരമുള്ളവർക്ക് നേരത്തെ പ്രഖ്യാപിച്ച സബ്സിഡി കൂടി ചേർത്ത് 400 രൂപവരെ കുറയും. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് അറിയിച്ചത്.

Meera Sandeep
പാചക വാതക സിലിണ്ടറിന് 200 രൂപ വരെ വില കുറയും
പാചക വാതക സിലിണ്ടറിന് 200 രൂപ വരെ വില കുറയും

ന്യൂഡൽഹി: രാജ്യത്ത്  പാചക വാതക വില കുറയ്ക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. 200 രൂപ വരെ കുറയും.  പ്രധാനമന്ത്രി ഉജ്ജ്ജ്വല യോജന പ്രകാരമുള്ളവർക്ക് നേരത്തെ പ്രഖ്യാപിച്ച സബ്സിഡി കൂടി ചേർത്ത് 400 രൂപവരെ കുറയും. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് അറിയിച്ചത്.

ഓഗസ്റ്റ് 30 മുതൽ വില കുറച്ചേക്കുമെന്ന് സൂചന. എൽപിജിക്ക് കേന്ദ്ര സർക്കാർ വീണ്ടും സബ്സിഡി നൽകാൻ തീരുമാനിച്ചതോടെയാണിത്. എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും ഉജ്വല പദ്ധതിയുടെ ഭാഗമായവർക്കും സബ്സിഡി ലഭിക്കും . 2016-ലാണ് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകുന്നതിനായി ഉജ്വല യോജന പദ്ധതി പ്രഖ്യാപിച്ചത്. 33 കോടിയോളം വരുന്ന ഗുണഭോക്താക്കൾക്കാണ് ഉജ്വല പദ്ധതിക്ക് കീഴിൽ സബ്സിഡി ലഭിക്കുക.

75 ലക്ഷം അധിക ഉജ്ജ്വല കണക്ഷനുകൾക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ഇതോടെ പദ്ധതിക്ക് കീഴിലെ ഗുണഭോക്താക്കൾ മൊത്തം 10.35 കോടിയാകും. ഉജ്ജ്വല ഗുണഭോക്താക്കൾക്കുള്ള സബ്‌സിഡി സിലിണ്ടറിന് 400 രൂപയും മറ്റ് ഗാർഹിക ഉപഭോക്താക്കൾക്ക് സിലിണ്ടറിന് 200 രൂപയും വീതമാണ് സബ്‌സിഡി ലഭിക്കുന്നത്.

സിലിണ്ടറിന് 200 രൂപയാണ് കേന്ദ്ര മന്ത്രി സഭായോഗം അധിക സബ്സിഡിയായി ഇത്തവണ അനുവദിച്ചത്. ഈ മാസം ആദ്യം, എണ്ണ വിപണന കമ്പനികൾ ഗാർഹിക പാചക വാതക സിലിണ്ടറുകളുടെ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയിരുന്നു. അതേസമയം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചിരുന്നു. 19 ഗ്രാം സിലിണ്ടറിന് 99.75 രൂപയാണ് കുറച്ചത്. ഇത് ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ പാചക വാതക സിലിണ്ടറിൻെറ വില ഇപ്പോൾ 1,680 രൂപയാണ്. 14.2 കിലോഗ്രാം പാചക വാതക സിലിണ്ടറിന് 1102 രൂപയാണ് ഇപ്പോൾ വില.

English Summary: The price of cooking gas cylinder will come down by Rs.200

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds