<
  1. News

പ്രധാനമന്ത്രി തൊഴിൽദായക പദ്ധതിയിലൂടെ പൗൾട്രി ഫാമുകൾക്കും ഫിഷ് ഫാമുകൾക്കും കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്നു

ഇന്ത്യയിലെ ഏറ്റവും മികച്ച സംരംഭക വായ്പ പദ്ധതി ആയ പ്രധാനമന്ത്രി തൊഴിൽദായക പദ്ധതിയിലൂടെ പൗൾട്രി ഫാമുകൾക്കും ഫിഷ് ഫാമുകൾക്കും പാൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഫാമുകൾക്കും കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കുന്നു.

Priyanka Menon
പൗൾട്രി ഫാമുകൾക്കും ഫിഷ് ഫാമുകൾക്കും  വായ്പ ലഭ്യമാക്കുന്നു
പൗൾട്രി ഫാമുകൾക്കും ഫിഷ് ഫാമുകൾക്കും വായ്പ ലഭ്യമാക്കുന്നു

ഇന്ത്യയിലെ ഏറ്റവും മികച്ച സംരംഭക വായ്പ പദ്ധതി ആയ പ്രധാനമന്ത്രി തൊഴിൽദായക പദ്ധതിയിലൂടെ പൗൾട്രി ഫാമുകൾക്കും ഫിഷ് ഫാമുകൾക്കും പാൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഫാമുകൾക്കും കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കുന്നു. ഇതുകൂടാതെ വാൻ /ഓട്ടോ ടാക്സികൾക്കും വെജിറ്റേറിയൻ ഹോട്ടലുകൾക്കും പി. എം. ഇ.ജി. പി പദ്ധതിയിലൂടെ ഇനി മുതൽ വായ്പ ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. റീട്ടെയിൽ ബിസിനസിനും രാവിലെ വ്യവസ്ഥകളോടെ വായ്പ ലഭ്യമാക്കും. പക്ഷേ ഖാദി ഉൽപ്പന്നങ്ങളോ ഉൽപാദന സേവന സ്ഥാപനങ്ങളുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളോ ആയിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: കോഴിവളർത്തൽ ചില പ്രധാന വിവരങ്ങൾ

മറ്റു ആനുകൂല്യങ്ങൾ

കഴിഞ്ഞ ദിവസമാണ് ഈ സംരംഭക വായ്പാ പദ്ധതിയുടെ പദ്ധതി ആനുകൂല്യങ്ങളിൽ കേന്ദ്രസർക്കാർ മാറ്റങ്ങൾ വരുത്തിയത്. 25 ലക്ഷം പരമാവധി പദ്ധതി ചെലവ് എന്നത് ഭേദഗതി ചെയ്തിട്ടുണ്ട്. പദ്ധതി ചെലവിന് പരിധിയില്ല. പക്ഷേ നിർമ്മാണ സ്ഥാപനങ്ങൾക്ക് 50 ലക്ഷം രൂപ വരെയും സേവന സ്ഥാപനങ്ങൾക്ക് 20 ലക്ഷം രൂപ വരെയും മാത്രമേ സബ്സിഡി നൽകുകയുള്ളൂ.

ബന്ധപ്പെട്ട വാർത്തകൾ: കോഴികൾക്ക് കൂട് ഒരുക്കുമ്പോൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം, ഇല്ലെങ്കിൽ രോഗബാധ കൂടും

Pradhan Mantri Employment Scheme, one of the best entrepreneurial loan schemes in India, provides low interest rate loans to poultry farms, fish farms and dairy farms.

സബ്സിഡി നൽകുന്നത് 15 മുതൽ 35 ശതമാനം വരെയായി തുടരും എന്നാണ് റിപ്പോർട്ടുകൾ. വാണിജ്യബാങ്കുകൾക്ക് ഒപ്പം സഹകരണ ബാങ്കുകളെ കൂടി ബാങ്കുകളുടെ പട്ടികയിൽ നിലവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വായ്പാ തിരിച്ചടവ് കാലാവധി മൂന്ന് മുതൽ ഏഴ് വർഷം വരെ ലഭ്യമാകും. രണ്ട് ലക്ഷം രൂപ വരെയുള്ള സ്ഥാപനങ്ങൾക്ക് ഇ.ഡി.പി ട്രെയിനിങ് നൽകുകയില്ല. നിക്ഷേപം 5 ലക്ഷത്തിൽ താഴെ ആണെങ്കിൽ അഞ്ചു ദിവസത്തെ സംരംഭകത്വ പരിശീലനം നൽകുകയും അതിനു മുകളിലാണെങ്കിൽ 10 ദിവസത്തെ പരിശീലനം നൽകുകയും ചെയ്യും. ഒരു ലക്ഷം രൂപയുടെ നിക്ഷേപത്തിന് ഒരാൾക്ക് തൊഴിൽ എന്നത് മൂന്നു ലക്ഷം രൂപ നിക്ഷേപത്തിന് എന്നായിരിക്കും ഭേദഗതി വരുത്തുക.

നിലവിൽ ഈ പദ്ധതി പ്രകാരം ഉള്ള അപേക്ഷകൾ ജില്ലാ വ്യവസായ കേന്ദ്രങ്ങൾക്ക് മാത്രമാണ് നൽകിയിരുന്നത്. ഗ്രാമമോ നഗരമോ വ്യത്യാസമില്ലാതെ അപേക്ഷകൾ എല്ലാ നിർവഹണ സ്ഥാപനങ്ങൾക്കും ഇനിമുതൽ കൈപ്പറ്റാം. ഖാദി ബോർഡ്, ഖാദി കമ്മീഷൻ തുടങ്ങിയ ഏജൻസികൾക്കും ഇനിമേൽ മുനിസിപ്പൽ പ്രദേശത്ത് അപേക്ഷകൾ കൈകാര്യം ചെയ്യാൻ അധികാരമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: മത്സ്യക്കുളത്തിലെ വെള്ളം മാറ്റാതെ അമോണിയ കുറക്കുവാനുള്ള രണ്ടു മാർഗ്ഗങ്ങൾ

English Summary: The Prime Minister provides low interest rate loans to poultry farms and fish farms through employment schemes

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds