ന്യൂഡല്‍ഹി: പുതിയ സാമ്പത്തികവര്‍ഷത്തെ ആദ്യ പണവായ്പ നയത്തില്‍ മുഖ്യ പലിശനിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്.The Reserve Bank of India did not change the key interest rates in the first monetary policy.
ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ 4 ശതമാനമായി തുടരും. റിസര്‍വ് ബാങ്കിന് നല്‍കുന്ന വായ്പയുടെ പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനമായി തുടരുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.The repo rate on loans to banks by the Reserve Bank will remain at 4 per cent. The Reserve Bank of India (RBI) has left the reverse repo rate at 3.35 per cent.
സമ്പത്ത് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് അനുകൂലമായ നിലപാട് തുടരുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. നടപ്പുസാമ്പത്തികവര്‍ഷം രാജ്യം 10.50 ശതമാനം ജിഡിപി വളര്‍ച്ച നേടുമെന്നാണ് റിസര്‍വ് ബാങ്ക് അനുമാനം.
സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനും 2021-22ല്‍ സര്‍ക്കാരിന്റെ വന്‍ വായ്പാ പദ്ധതി സുഗമമാക്കുന്നതിനും പലിശനിരക്ക് കുറഞ്ഞ നിലവാരത്തില്‍ തന്നെ തുടരുന്നതിനുള്ള നിലപാട് റിസര്‍വ് ബാങ്ക് സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇത് ശരിവെയ്ക്കുന്നതാണ് റിസര്‍വ് ബാങ്കിന്റെ വായ്പനയ പ്രഖ്യാപനം. ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് വായ്പ നയത്തിന് രൂപം നല്‍കിയത്.
Share your comments