<
  1. News

നാടിന്റെ വളർച്ചയിൽ സ്ത്രീകളുടെ പങ്ക് -കുടുംബശ്രീ വനിതൾ പങ്കെടുക്കുന്ന ചർച്ച കൃഷിജാഗ്രൺ ഫേസ്ബുക് പേജിൽ

സമൂഹ നിർമ്മിതിയിലും നാടിന്റെ സുസ്ഥിര വളർച്ചയിലുമുള്ള സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ കുടുംബശ്രീയിലെ അംഗങ്ങളും ഭാരവാഹികളുമായ 12 വനിതകളെ പങ്കെടുപ്പിച്ചു കൊണ്ട് കൃഷിജാഗ്രൺ മലയാളം ഒരു ഫേസ്ബുക് ചർച്ച സംഘടിപ്പിച്ചിരിക്കുന്നു.

K B Bainda
എല്ലാവരും കുടുംബശ്രീയുടെ മീഡിയശ്രീ പദ്ധതിയിലെ പഠിതാക്കളുമാണ്.
എല്ലാവരും കുടുംബശ്രീയുടെ മീഡിയശ്രീ പദ്ധതിയിലെ പഠിതാക്കളുമാണ്.

സമൂഹ നിർമ്മിതിയിലും നാടിന്റെ സുസ്ഥിര വളർച്ചയിലുമുള്ള സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ കുടുംബശ്രീയിലെ അംഗങ്ങളും ഭാരവാഹികളുമായ 12 വനിതകളെ പങ്കെടുപ്പിച്ചു കൊണ്ട് കൃഷിജാഗ്രൺ മലയാളം ഒരു ഫേസ്ബുക് ചർച്ച സംഘടിപ്പിച്ചിരിക്കുന്നു. നാളെ രാവിലെ 11 മണിക്ക് കൃഷിജാഗരൻ കേരളയുടെ ഫേസ്ബുക് പേജിലാണ് ഈ തത്സമയ ചർച്ച നടക്കുന്നത്.

 

 

 

 

ഇതിൽ പങ്കെടുക്കാനായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സ്ത്രീകളാണ് എത്തിയിട്ടുള്ളത്.സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യാപാരിക്കുന്നവരും വർഷങ്ങളായി കുടുംബശ്രീ അംഗത്വത്തിലൂടെ സമൂഹത്തിലെ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ എത്തിച്ചേർന്ന വീട്ടമ്മമാരായ സ്ത്രീകളാണ് മിക്കവരും. കൂടാതെ എല്ലാവരും കുടുംബശ്രീയുടെ മീഡിയശ്രീ പദ്ധതിയിലെ പഠിതാക്കളുമാണ്. ഫോട്ടോഗ്രാഫി , വീഡിയോഗ്രാഫി എന്നിവയിൽ പ്രത്യേക പരിശീലനം നൽകി പുതിയ മേഖലയിൽ തൊഴിൽ ചെയ്യാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്നതാണ് മീഡിയാശ്രീകൊണ്ടു കുടുംബശ്രീ ലക്ഷ്യമിടുന്നത്.

കൃഷിജാഗ്രൻ മാസികയുടെ ചീഫ് എഡിറ്ററായ ശ്രീ. എം സി ഡൊമിനിക്കാണ് കുടുംബശ്രീ വനിതകളുമായി തത്സമയ ചർച്ചയിൽ പങ്കെടുക്കുന്നത്.

പങ്കെടുക്കുന്നവർ

1.സീന എൻ ആർ (സീന കരുമാലൂർ )

നോർത്ത് പറവൂർ സ്വദേശിനിയായ സീന കുടുംബമായി ആലുവ കരുമാലൂരാണ് താമസിക്കുന്നത്.രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസിന്റെ ഔട്ട് റീച്ച് വിഭാഗത്തിൽ ജോലി ചെയ്യുന്നു. കുടുംബശ്രീയിൽ അംഗമായിട്ട് 10 വർഷമായി. അന്ന് മുതൽ കുടുംബശ്രീയുടെ ഓരോ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. കവി കൂടിയായ സീന രണ്ടു കവിതാ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. മറ്റൊന്ന് പണിപ്പുരയിലും.

2. സിന്ധു കെ പി

കണ്ണൂർ ജില്ലയിലെ മൊകേരി പഞ്ചായത്തിൽ താമസിക്കുന്നു. 16 വർഷമായി കുടുംബശ്രീയിൽ അംഗമാണ്.അതിൽ 6 വർഷം കുടുംബശ്രീ CDS ചെയർപേഴ്സണായിരുന്നു. ഇപ്പോൾ കണ്ണൂർ കുടുംബശ്രീ മിഷന്റെ ട്രെയിനിങ് ടീമായ മിത്രയിലെ ഫാക്കൽറ്റി ആണ്.

3.ഡോ. മീര ടി അബ്ദുള്ള

ആദിക്കാട്ടുകുളങ്ങര എന്ന സ്ഥലത്തെ താമസക്കാരിയായ മീര യോഗ ട്രെയിനർ ആണ്. നിരവധി ആളുകൾക്ക് യോഗ പരിശീലനം നൽകുന്നു. സാമൂഹ്യ പ്രവർത്തക കൂടിയായ മീര സ്ത്രീകൾക്ക് കൗൺസിലിങ്ങും നൽകുന്നു.

4.സുബൈദ എം എം

എറണാകുളം കുന്നുകര ഗ്രാമപ്പഞ്ചായത്തിൽ താമസിക്കുന്ന സുബൈദ 18 വർഷത്തോളമായിൻകുടുംബശ്രീ അംഗമാണ്. കുടുംബശ്രീ സി ഡി എസ് വൈസ് ചെയര്പേഴ്സണായിരുന്നു. ജൻഡർ സ്റ്റേറ്റ് ലെവൽ ടീമിൽ അംഗമാണ് .

5.സുനിത രതീഷ്

ഇടുക്കി ജില്ലയിൽ ബൈസൺവാലി പഞ്ചായത്തിൽ താമസിക്കുന് സുനിത 15 വർഷമായിട്ട് കുടുംബശ്രീയിൽ പ്രവർത്തിക്കുന്നു ADS ചെയർപേഴ്സൺ CDS മെംബർ കൂടാതെ കിലയുടെRp കൂടിയാണ്. പ്രദേശിക ചാനലുകളിൽ റിപോർട്ടറും ആണ്.

6.ഷീജ പി

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ താമസിക്കുന്ന ഷീജ കുടുംബശ്രീ ത്രിതല സമിതിയായ സി ഡി എസിന്റെ വൈസ് ചെയർപേഴ്സണും മെമ്പറുമാണ്. കോഴിക്കോട് ജില്ലയിലെ പിങ്ക് ടാസ്ക് ഫോഴ്സ് ലെ ഒരു മെമ്പർ കൂടിയാണ്.കൂടാതെ ജൻഡർ ജില്ലാ ആർ പി ആണ് 

7.ദീപ


കണ്ണൂർ കോർപറേഷൻ പരിധിയിൽ താമസിക്കുന്നു. 2001 മുതൽ തന്നെ കുടുംബശ്രീയിൽ ഉള്ള ദീപ സി ഡി എസ് വൈസ് ചെയർപേഴ്സൺ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ആശാ വർക്കാറാണ്.

8.അനു രാജേഷ്

എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിൽ താമസിക്കുന്ന അനു ജില്ലയിലെ മികച്ച വനിതാ ഫോട്ടോഗ്രാഫർമാരിൽ ഒരാളാണ്.വെഡിങ് വർക്കുകളും മോഡൽ ഷൂട്ട് സിനിമ പ്രൊമോഷൻ തുടങ്ങി ഫോട്ടോഗ്രാഫിയുടെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. കുടുംബശ്രീയിലെ പ്രവർത്തനങ്ങളിലും സജീവം.

9.പ്രിയ എം നായർ.

പ്രൊഫെഷണൽ വീഡിയോ ഗ്രാഫറായ പ്രിയ തിരുവനന്തപുരം ജില്ലയിലെ മാണിക്ക പഞ്ചായത്തിലാണ് താസിക്കുന്നത്. പഞ്ചായത്തുകളിലെ ഡോക്യൂമെന്റേഷൻ വർക്കുകളാണ് ചെയ്യുന്നത്. അതിനായി ഒരു എഡിറ്റിങ് ലാബും നടത്തുന്നു. 9 വർഷമായി പ്രവർത്തിക്കുന്നു. കുടുംബശ്രീ വെബ്സൈറ്റിൽ വിവിധ കുടുംബശ്രീ പ്രവർത്തനങ്ങളെക്കുറിച്ച് നിരവധി വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

10.ദീപ
തിരുവനന്തപുരംജില്ലയിലെ നഗരൂർ പഞ്ചായത്തിൽ താമസിക്കുന്ന ദീപ 10 വർഷമായി കുടുംബശ്രീയിൽ പ്രവർത്തിക്കുന്നു.

11.ഷീബ V K

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ താമസിക്കുന്ന ഷീബ 15 വർഷമായി കുടുംബശ്രീയിൽ പ്രവർത്തിക്കുന്നു. 5 വർഷം പഞ്ചായത്ത് മെമ്പറായും 5 വർഷം ബ്ലോക്ക് മെമ്പറായും സേവമനുഷ്ഠിച്ചിട്ടുണ്ട്.

12.ഷിബി തോമസ്
കാസർഗോഡ് ജില്ലയിലെ ബളാൽ പഞ്ചായത്തിലെ താമസക്കാരിയായ ഷിബി കർഷക കുടുംബാംഗം ആണ് കൂടാതെ നല്ലൊരു കർഷകയുമാണ്

English Summary: The role of women in the growth of the country - Kudumbasree women participate in the discussion on the Krishi Jagran Facebook page

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds