1. News

കൊപ്രയുടെ താങ്ങുവില പുതുക്കി നിശ്ചയിച്ചു

എഫ് എ ക്യൂ നിലവാരത്തിലുള്ള ആട്ടു കൊപ്രയുടേയും ഉണ്ടകൊപ്രയുടെയും 2022 സീസണിലെ താങ്ങുവില പുതുക്കി നിശ്ചയിച്ചുകൊണ്ട് കേന്ദ്ര ഗവൺമെന്റ് ഉത്തരവായി. ആട്ടു കൊപ്രക്ക് കിന്റലിന് 10590 രൂപയും ഉണ്ടകൊപ്രയ്ക്ക് കിന്റലിന് 11000 രൂപയുമാണ് പതുക്കിയ വില. കഴിഞ്ഞ സീസണിൽ ഇത് യഥാക്രമം 10335 ഉം -10,600 ഉം ആയിരുന്നു.

Meera Sandeep
The support price of Copra has been revised
The support price of Copra has been revised

എഫ് എ ക്യൂ നിലവാരത്തിലുള്ള ആട്ടു കൊപ്രയുടേയും ഉണ്ടകൊപ്രയുടെയും 2022 സീസണിലെ താങ്ങുവില പുതുക്കി നിശ്ചയിച്ചുകൊണ്ട് കേന്ദ്ര ഗവൺമെന്റ് ഉത്തരവായി. ആട്ടു കൊപ്രക്ക്  കിന്റലിന് 10590 രൂപയും ഉണ്ടകൊപ്രയ്ക്ക് കിന്റലിന് 11000 രൂപയുമാണ് പതുക്കിയ വില. കഴിഞ്ഞ സീസണിൽ ഇത്  യഥാക്രമം 10335 ഉം  -10,600 ഉം  ആയിരുന്നു.

നാളികേരത്തിൽ നിന്നും കൊപ്ര ചിപ്സ് ഉണ്ടാക്കാം

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റിയാണ് പുതുക്കിയ താങ്ങുവിലയ്ക്ക് അംഗീകാരം നൽകിയത്. ഇതു പ്രകാരം ആട്ടു കോപ്രയ്ക്ക് 51.85  ശതമാനവും ഉണ്ട കൊപ്രയ്ക്ക്  57.73  ശതമാനവും കൃഷിക്കാർക്ക് ഉൽപാദന ചെലവിനെക്കാൾ അധിക വരുമാനം ലഭിക്കുമെന്നും കൊച്ചിയിലെ നാളികേര വികസന ബോർഡ് ഓഫീസ്  അറിയിച്ചു.

നാളികേര സംസ്കരണത്തിനും, തെങ്ങ് കൃഷിക്കും 50 ലക്ഷത്തിൻറെ ധനസഹായം.

കമ്മീഷൻ ഫോർ അഗ്രിക്കൾച്ചറൽ  കോസ്റ്റ്  ആൻഡ് പ്രൈസസ് നൽകിയ ശിപാർശയുടെ അടിസ്ഥാനത്തിലാണ് കാബിനറ്റ് കമ്മിറ്റി താങ്ങുവില പുതുക്കിയത്. പുതുക്കിയ വില അടിസ്ഥാനമാക്കി കൃഷി കർഷക ക്ഷേമ വകുപ്പ് 2022 സീസണിലെ  വിളഞ്ഞ തൊണ്ടു  നീക്കിയ നാളികേരത്തിന്റെ പുതിയ വില നിശ്ചയിക്കും. നാഫെഡിനെയും,  നാഷണൽ കോ ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷനെയുമാണ് താങ്ങു  വില പ്രകാരം  സംഭരണത്തിനുള്ള  നാഷണൽ നോഡൽ ഏജൻസിയായി നിശ്ചയിച്ചിരിക്കുന്നത്. സംഭരണത്തിനായി ഇവർ സംസ്ഥാനങ്ങളിൽ നിന്ന് ഏജൻസികളെ  നിയോഗിക്കും.

കേന്ദ്ര കൃഷി കർഷക ക്ഷേമ മന്ത്രാലയം, മറ്റ് വകുപ്പുകൾ, സംസ്ഥാന ഗവൺമെന്റുകൾ, ഇതര ഏജൻസികൾ എന്നിവരോട് താങ്ങുവില പ്രഖ്യാപനവുമായി ബന്ധപ്പെട്ടു യുക്തമായ തുടർ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ഗവൺമെന്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു

English Summary: The support price of Copra has been revised

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds