<
  1. News

സംസ്ഥാനത്ത് വ്യാഴം മുതൽ ഞായർ വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് വ്യാഴം മുതൽ ഞായർ വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മാന്നാർ കടലിടുക്കിന് സമീപം രൂപപ്പെട്ടിട്ടുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ പെയ്യുന്നത്.

Saranya Sasidharan
There is a possibility of rain with thunder in the state from Thursday to Sunday
There is a possibility of rain with thunder in the state from Thursday to Sunday

1. സംസ്ഥാനത്ത് വ്യാഴം മുതൽ ഞായർ വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മാന്നാർ കടലിടുക്കിന് സമീപം രൂപപ്പെട്ടിട്ടുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ പെയ്യുന്നത്. വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിൽ കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നിരുന്നാലും 20 മുതൽ വരണ്ട കാലാവസ്ഥ തന്നെ തുടരും. തൃശ്ശൂർ, പാലക്കാട്, കൊല്ലം ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും പകൽ താപനില പ്രതീക്ഷിക്കാം.

2. മൃഗസംരക്ഷണ വകുപ്പിന് കീഴിലെ മലമ്പുഴ മേഖലാ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്ന് ഒരു ദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനം മുട്ട കോഴികുഞ്ഞുങ്ങള്‍ ലഭ്യമാണ്. ആവശ്യമുള്ളവര്‍ മുന്‍കൂര്‍ ബുക്ക് ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 6238305097, 9526126636, 8590663540 എന്നീ നമ്പറുകളുമായി ബന്ധപ്പെടുക.

3. റബ്ബർ ബോർഡിൻറെ പുതുപ്പള്ളിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്ങിൽ വച്ച് റെയിൻ ഗാർഡിങ്‌ ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. ഏപ്രിൽ 18 ന് രാവിലെ 9 മണി മുതൽ 5 മണി വരെയാണ് സമയം. റബ്ബർ കർഷകർക്കും തോട്ടം മേഖലയിലെ താൽപ്പര്യമുള്ളവർക്കും പങ്കെടുക്കാം. 590 രൂപയാണ് പരിശീലന ഫീസ്. രജിസ്റ്റർ ചെയ്യുന്നതിന് https://training.rubberboard.org.in/online/?SelCourse=OTI4 അല്ലെങ്കിൽ https://training.rubberboard.org.in/ എന്നീ ലിങ്കിൽ ക്ലിക്ക് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9447710405, 04812351313 എന്നീ നമ്പറുമായി ബന്ധപ്പെടുക

4. വയനാടിനെ വരൾച്ച ബാധിത ജില്ലയായി പ്രഖ്യാപിക്കണമെന്ന ആവശ്യമായി പ്രിൻസിപ്പൾ കൃഷി ഓഫീസർ സി. എസ് അജിത്ത്. കളക്ടർ രേണുരാജിൻ്റെ മുന്നിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഈ വർഷത്തെ വേനലിൽ വ്യാപക നാശനഷ്ടമാണ് വയനാട് ജില്ലയിൽ ഉണ്ടായിരിക്കുന്നത്. ഏകദേശം 20 കോടിയിലേറെ നഷ്ടമാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഏക്കറ് കണക്കിന് വാഴകളും, കാപ്പി, കുരുമുളക് എന്നീ വിളകളും വരൾച്ചയിൽ നശിച്ച് പോയിട്ടുണ്ട്.

English Summary: There is a possibility of rain with thunder in the state from Thursday to Sunday

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds