വെളിച്ചെണ്ണയ്ക്ക് വിപണിയിൽ 230 രൂപവരെ ആയപ്പോഴും സപ്ലൈകോയിൽ സബ്‌സിഡി നിരക്കിൽ 90 രൂപയ്ക്ക് നൽകുന്നു. 18ലക്ഷം ലിറ്റർ വെളിച്ചെണ്ണയാണ് സപ്ലൈകോ വഴി സബ്‌സിഡി നിരക്കിൽ നൽകുന്നത്. പഞ്ചസാരയ്ക്ക് വിപണിയിൽ 38 രൂപ ഉള്ളപ്പോൾ 22 രൂപക്കാണ് സബ്സിഡി നിരക്കിൽ സപ്ലൈകോ വഴി സർക്കാർ നൽകുന്നത്. ഇതിനായി 200 കോടിയിലധികം രൂപയാണ് ചിലവ് വരുന്നത്. സപ്ലൈകോ വഴി 25 രൂപയ്ക്ക് അരി നൽകാൻ സാധിക്കുന്നത് പൊതുജനത്തിന് ആശ്വാസമേകുന്നു.
സപ്ലൈകോ ഔട്ട് ലെറ്റ് വഴി ഗൃഹോപകരണങ്ങൾ വിലകുറച്ചു നൽകുന്ന പ്രവർത്തനം പരീക്ഷണാടിസ്ഥാനത്തിൽ 8 ഔട്ട്ലേറ്റുകളിൽ നടപ്പിലാക്കുകയാണ്. 4500 രൂപയുടെ ബ്രാൻഡഡ് കമ്പനിയുടെ മിക്സി 2500 റൂപയ്ക്ക് നൽകാൻ ഇതിലൂടെ സാധിക്കും. കുട്ടനാടും,ചാലക്കുടിയും പോലെയുള്ള പ്രളയമേറെ ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഇത് ആശ്വാസമേകും. ഭാവിയിൽ പച്ചക്കറിയും തുണിത്തരങ്ങളും അടക്കമുള്ള എല്ലാ ഉൽപന്നങ്ങളും സപ്ലൈകോ ഔട്ലെറ്റ് വഴി വിൽക്കുന്ന അവസ്ഥ ഉണ്ടാക്കും എന്നും മന്ത്രി പറഞ്ഞു.
Share your comments