<
  1. News

കാർഷിക കണക്ഷൻ ലഭ്യമാകാൻ ചെയ്യേണ്ട കാര്യങ്ങൾ

നമ്മുടെ കാർഷിക ആവശ്യങ്ങൾക്ക് കുറഞ്ഞനിരക്കിൽ വൈദ്യുതി കണക്ഷൻ സർക്കാർ ലഭ്യമാക്കുന്നുണ്ട്. കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഭക്ഷ്യവിളകൾ, പഴം, പച്ചക്കറി എന്നിവ നനയ്ക്കുന്നതിന് പമ്പിങ് വെള്ളം പുറത്തേക്ക് ഒഴുകുന്നതിനുള്ള സംവിധാനം ഒരുക്കൽ ലിഫ്റ്റ് ഇറിഗേഷൻ എന്നീ പ്രവർത്തനങ്ങൾക്ക് വേണ്ടി കുറഞ്ഞനിരക്കിൽ വൈദ്യുതി കർഷകർക്ക് ലഭ്യമാക്കുന്നു.

Priyanka Menon

നമ്മുടെ കാർഷിക ആവശ്യങ്ങൾക്ക് കുറഞ്ഞനിരക്കിൽ വൈദ്യുതി കണക്ഷൻ സർക്കാർ ലഭ്യമാക്കുന്നുണ്ട്. കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഭക്ഷ്യവിളകൾ, പഴം, പച്ചക്കറി എന്നിവ നനയ്ക്കുന്നതിന് പമ്പിങ് വെള്ളം പുറത്തേക്ക് ഒഴുകുന്നതിനുള്ള സംവിധാനം ഒരുക്കൽ ലിഫ്റ്റ് ഇറിഗേഷൻ എന്നീ പ്രവർത്തനങ്ങൾക്ക് വേണ്ടി കുറഞ്ഞനിരക്കിൽ വൈദ്യുതി കർഷകർക്ക് ലഭ്യമാക്കുന്നു.

LT-V(A), LT-V(B) താരിഫ് നിരക്ക് പ്രകാരമാണ് വൈദ്യുതി കൃഷിക്കും കൃഷി അനുബന്ധ പ്രവർത്തനങ്ങൾക്കും നൽകുന്നത്. തെങ്ങ്, കവുങ്ങ്,കുരുമുളക്, ജാതി, ഗ്രാമ്പു, കൊക്കോ, ഏലം, കാപ്പി തുടങ്ങിയവയ്ക്ക് തനിവിളയായോ ഇടവിളയായോ ഉള്ള കൃഷിക്ക് കണക്ഷൻ ലഭ്യമാക്കുന്നുണ്ട്.

കൂടാതെ കന്നുകാലി, പൗൾട്ടറി, മുയൽ വളർത്തൽ,പന്നി വളർത്തൽ,പട്ടുനൂൽപ്പുഴു വളർത്തൽ ഹാച്ചറി, പുഷ്പകൃഷി, ടിഷ്യുകൾച്ചർ യൂണിറ്റ്,നഴ്സറി, അക്വാകൾച്ചർ അലങ്കാര മത്സ്യ ഫാമുകൾ ഉൾപ്പെടെ ഉള്ള ഫിഷ് ഫാം, ചെമ്മീൻ ഫാം,എഗ്ഗർ നഴ്സറി, റബർ കർഷകർക്ക് ഷീറ്റ് നിർമ്മാണത്തിന് ഇലക്ട്രിക് മോട്ടർ പ്രവർത്തിപ്പിക്കുന്നതിന് വ്യക്തിഗത നിരക്കിൽ എന്നിവയ്ക്ക് യൂണിറ്റിന് 2.80 നിരക്കിൽ വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നു. ഡയറി ഫാം ഉടമകൾക്കും പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങൾക്കും പാൽ സംസ്കരണ കേന്ദ്രങ്ങളിൽ എത്തിക്കുന്നതുവരെ ശേഖരിച്ച് സംഭരിക്കുന്നതിനുള്ള സംവിധാനങ്ങൾക്കും ഈ താരിഫ് നിരക്ക് ബാധകമാണ്. തോട്ട വിളകളുടെ ഉണക്കൽ,സംസ്കരണം, മൂല്യവർധന എന്നിവയ്ക്കുള്ള വൈദ്യുതി കണക്ഷൻ LT V(A) വ്യവസായ വിഭാഗത്തിൽ നൽകുന്നു.

കാർഷിക കണക്ഷൻ എടുക്കാൻ

കാർഷിക കണക്ഷൻ കുറഞ്ഞനിരക്കിൽ ലഭ്യമാകാൻ ഉടമസ്ഥത തെളിക്കുന്നതിനും, തിരിച്ചറിയലും ഉള്ള രേഖകൾ സഹിതം വൈദ്യുതി സെക്ഷൻ ഓഫീസറെ സമീപിച്ചാൽ മതി. പാട്ട അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന വ്യക്തിയാണെങ്കിൽ, തിരിച്ചറിയൽ കാർഡ് കൂടാതെ പാട്ടക്കരാറോ ഉടമസ്ഥന്റെ സമ്മതപത്രമോ സമർപ്പിക്കണം. താരിഫ് ഉത്തരവിലെ പട്ടികയിൽ ഉള്ള രീതിയിൽ ഉപയോഗം ആയാൽ കാർഷിക താരിഫ് അനുവദിക്കും. മട്ടുപ്പാവിലും തുണ്ടു ഭൂമികളിൽ കൃഷി ചെയ്യുന്നവർക്കും സഹായകമാണ്.

നേരിട്ട് കണക്ഷൻ എടുക്കുന്നവർ സർക്കാരിൻറെ സബ്സിഡി ആയ 85 പൈസ / യൂണിറ്റ് അവകാശപ്പെട്ടില്ലെന്ന് വെള്ളപേപ്പറിൽ എഴുതി നൽകണം. എന്നാൽ സർക്കാർ സബ്സിഡിയായ 85 പൈസ കിഴിച്ച് 1.45 താരിഫ് നിരക്ക് ലഭ്യമാകണമെങ്കിൽ കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റും നിശ്ചിത ഭൂവിസ്തൃതിക്ക് മുകളിൽ കൃഷിയും നിർബന്ധം.

English Summary: Things to do to get an agricultural connection

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds