<
  1. News

നെൽകൃഷിക്ക് എളുപ്പത്തിൽ റോയൽറ്റി ലഭ്യമാകാൻ ഇങ്ങനെ ചെയ്താൽ മതി

നെൽകൃഷിക്ക് അനുയോജ്യമായ വയലുകളുടെ ഉടമസ്ഥർക്ക് ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി നൽകിവരുന്നു. 40 കോടി രൂപയാണ് https://malayalam.krishijagran.com/umbraco/#tab-1കഴിഞ്ഞ സാമ്പത്തിക വർഷം ഇതിനായി വകയിരുത്തിയത്, കൃഷി ചെയ്യുന്ന സ്ഥലം ഭൂമി ശ്രുതി മുതലായ മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.

Priyanka Menon
നെൽകൃഷിക്ക് എളുപ്പത്തിൽ റോയൽറ്റി ലഭ്യമാകാൻ
നെൽകൃഷിക്ക് എളുപ്പത്തിൽ റോയൽറ്റി ലഭ്യമാകാൻ

നെൽകൃഷിക്ക് അനുയോജ്യമായ വയലുകളുടെ ഉടമസ്ഥർക്ക് ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി നൽകിവരുന്നു. 40 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഇതിനായി വകയിരുത്തിയത്, കൃഷി ചെയ്യുന്ന സ്ഥലം ഭൂമി ശ്രുതി മുതലായ മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. പദ്ധതിയുടെ ആനുകൂല്യം ആധാർ കാർഡ് അടിസ്ഥാനത്തിൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകണം.

അപേക്ഷ https://www.aims.kerala.gov.in/ എന്ന പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കാം കൃഷിക്കാർക്ക് വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് സ്വന്തമായോ, അക്ഷയകേന്ദ്രം വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകളും അപ്ലോഡ് ചെയ്തിരിക്കണം രേഖകൾ പരമാവധി രണ്ട് എംബി മാത്രമുള്ള ഫയലുകളാണ് നൽകേണ്ടത്.

റോയൽറ്റി ലഭ്യമാക്കാൻ വേണ്ട രേഖകൾ

1. നടപ്പ് സാമ്പത്തിക വർഷത്തെ കരം അടച്ച രസീത്/ കൈ അവകാശ സർട്ടിഫിക്കറ്റ്.
2. എങ്കിൽ ആധാർ അല്ലെങ്കിൽ വോട്ടർ/ ഐ ഡി കാർഡ് ,ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ് മുതലായ ഏതെങ്കിലും തിരിച്ചറിയൽരേഖ.
3. ബാങ്കിനെയും ശാഖയുടെയും പേര്, അക്കൗണ്ട് നമ്പർ ഐഎഫ്സി കോഡ് മുതലായവ വ്യക്തമാക്കുന്ന ബാങ്ക് പാസ് ബുക്കിനെ പ്രസക്തമായ പേജ്/ റദ്ദാക്കിയ ചെക്ക് ലീഫ്.

നെൽവയലുകൾ രൂപ മാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുകയും കൃഷിക്കായി ഉപയോഗമാക്കുകയും ചെയ്യുന്ന ഉടമകൾക്ക് ആണ് സാധാരണ റോയൽറ്റി നൽകുന്നത്. നിലവിൽ നെൽകൃഷി ചെയ്യുന്ന ഭൂവുടമകളും, നെൽവയലുകളുടെ അടിസ്ഥാനസ്വഭാവ വ്യതിയാനം വരുത്താത്ത ഹൃസ്യ കാല വിളകൾ കൃഷിചെയ്യുന്ന നില ഉടമകൾക്കും റോയൽറ്റിക്ക് അർഹതയുണ്ട്. നെൽ വയലുകൾ തരിശായി ഇട്ടിരിക്കുന്ന ഭൂവുടമകൾ, പ്രസ്തുത ഭൂമി നെൽകൃഷിക്കായി സ്വന്തമായോ, മറ്റു കർഷകർ, ഏജൻസികൾ മുഖേനയോ ഉപയോഗപ്പെടുത്തുമെന്ന അടിസ്ഥാനത്തിലും റോയൽറ്റി അനുവദിക്കും.

Royalty of Rs. 2000 / - per hectare is paid to the owners of paddy fields. An amount of `40 crore was set apart for this purpose during the last financial year and the beneficiaries are selected on the basis of guidelines which include criteria such as cultivable land and land status.

തുടർന്ന് പ്രസ്തുത ഭൂമി തുടർച്ചയായി മൂന്നു വർഷം ഉപയോഗപ്പെടുത്തുമെന്ന് ഉറപ്പിന്റെ അടിസ്ഥാനത്തിലും റോയൽറ്റി ലഭ്യമാകും. പ്രസ്തുത പ്രസ്തുത ഭൂമി തുടർച്ചയായി മൂന്ന് വർഷം തരിശായി കിടന്നാൽ റോയൽറ്റി ലഭിക്കില്ല. വിവരങ്ങൾ കൃഷിഭവനുമായി ബന്ധപ്പെട്ടാൽ അറിയാം.

English Summary: This is enough to get easy royalties for paddy cultivation

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds