<
  1. News

Rice Procurement: കേന്ദ്രത്തിന്റെ അരി സംഭരണം; കഴിഞ്ഞ വർഷത്തെ സംഭരണ കണക്കിന് അടുത്തെത്താൻ സാധ്യത

ഖാരിഫ് ഉൽപ്പാദനത്തിൽ ഇടിവ് കണക്കാക്കിയിട്ടും സെപ്റ്റംബറിൽ അവസാനിക്കുന്ന 2022-23 വിപണന വർഷത്തിൽ സർക്കാരിന്റെ അരി സംഭരണം കഴിഞ്ഞ വർഷത്തെ 592 ലക്ഷം ടണ്ണിനു അടുത്തെത്താൻ സാധ്യത.

Raveena M Prakash
This years Center's rice procurement will touch last years rice procurement rate
This years Center's rice procurement will touch last years rice procurement rate

ഖാരിഫ് ഉൽപ്പാദനത്തിൽ ഇടിവ് കണക്കാക്കിയിട്ടും സെപ്റ്റംബറിൽ അവസാനിക്കുന്ന 2022-23 വിപണന വർഷത്തിൽ സർക്കാരിന്റെ അരി സംഭരണം കഴിഞ്ഞ വർഷത്തെ 592 ലക്ഷം ടണ്ണിനു അടുത്തെത്താൻ സാധ്യത. ഈ വർഷത്തെ നെല്ല് സംഭരണം കഴിഞ്ഞ വർഷത്തെ മൊത്തം അരി സംഭരണ കണക്കായ 592 ലക്ഷം ടണ്ണിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) ചെയർമാചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അശോക് കെ മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഈ വർഷത്തെ സർക്കാരിന്റെ ലക്ഷ്യം 600 ലക്ഷം ടൺ ആണെങ്കിലും, ഈ വർഷം ജനുവരി 26 വരെ കേന്ദ്രം ഏകദേശം 426 ലക്ഷം ടൺ അരി സംഭരിച്ചതായി അദ്ദേഹം പറഞ്ഞു. 2022-23 വിള വർഷത്തിൽ, ജൂലൈ-ജൂൺ മാസത്തിൽ രാജ്യത്തിന്റെ അരി ഉൽപ്പാദനം 104.99 ദശലക്ഷം ടണ്ണായി കണക്കാക്കപ്പെടുന്നു, സർക്കാർ പ്രാഥമിക കണക്കുകൾ പ്രകാരം മുൻ വർഷത്തെ 111.76 ദശലക്ഷം ടണ്ണിൽ നിന്ന് ഇത് കുറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: 'ആത്മനിർഭർ ഭാരത്' സാക്ഷാത്കരിക്കാൻ ജിഡിപിയുടെ 24% കൂടുതൽ കാർഷിക മേഖലയിലെ വരുമാനം ആവശ്യമാണ്: നിതിൻ ഗഡ്കരി

English Summary: This years Center's rice procurement will touch last years rice procurement rate

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds