ജ്യോതിസ് കേര ഫൈബര്‍ടെക്സ് എന്ന ഫാക്ടറിയുടെ തരിശുഭൂമിയില്‍ ആയിരുന്നു കൃഷി ചെയ്തിരുന്നത്. ജ്യോതിസിന്‍റെ മറ്റു കൃഷിയിടങ്ങള്‍ പോലെ തന്നെ ഇതും വമ്പന്‍വിജയം ആയിരുന്നത് ഓര്‍ക്കുമല്ലോ . ഇപ്പോള്‍ കൃഷി സംയുക്ത സംരംഭം ആയി മാറുകയാണ് . കാര്‍ഷിക ഉപദേശങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും നേതൃത്വം ജ്യോതിസ് തന്നെ . മുതല്‍മുടക്ക് കേര ഉടമസ്ഥന്‍ നോബിയുടെത് . ഇപ്പോള്‍ ഈ പത്തേക്കര്‍ ഭൂമി മാത്രമല്ല, മറ്റു പലയിടത്തും ഇവര്‍ തന്നെ പാട്ടത്തിനെടുത്ത് കൃഷി ചെയ്യാന്‍ പോകുകയാണ് . ഇപ്പോള്‍ ഇതിനു വേണ്ടിയുള്ള നടീല്‍ യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ പോകുന്നു. ഇവിടെ ഉള്ള പശുക്കള്‍ ഗുജറാത്തില്‍ നിന്ന് .ആടുകളെ മലബാറില്‍ നിന്ന് . കുളങ്ങളില്‍ തിലോപ്പിയ , നൂറു താറാവുകളും കൂടെയുണ്ട് . മൂന്നേക്കറോളം പശുക്കള്‍ക്കും ആടിനും കോഴിക്കും മേയാന്‍ വേണ്ടി ഇട്ടിരിക്കുന്നു . ആയിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വലിയൊരു പോളി ഹൌസ് ഉണ്ട് . കാര്യങ്ങള്‍ ഒക്കെ സെറ്റപ്പ് ആയി വരുന്നതേയുള്ളൂ . ഏതായലും ഈ കൃഷി ഇവിടെ ഒതുക്കാന്‍ അല്ല ഉദ്ധേഷിച്ചിട്ടുള്ളത് . ഇത് പോലെ സ്ഥലം ലഭ്യമാകുന്ന മറ്റിടങ്ങളും പാട്ടത്തിനെടുത്ത് കൃഷി ചെയ്യാന്‍ ആണ് തീരുമാനം . ഈ യന്ത്രവല്‍കൃത കൃഷി മാരാരിക്കുളത്തെ കൃഷി പരിണാമത്തില്‍ ഒരു പുതിയ അദ്ധ്യായം ആവുകയാണ്.
- Bainda K.B
Share your comments