 
            ആലപ്പുഴ: കേരളത്തിന്റെ ആവാസ വ്യവസ്ഥയെയും കർഷകരെയും തകർക്കുന്ന തരത്തിലുള്ള മീൻ കുഞ്ഞുങ്ങളുടെയും വിപണനം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സംസ്ഥാനത്തു മീൻ കുഞ്ഞുങ്ങളുടെയും അലങ്കാര മീനുകളുടെയും വിപണനത്തിന് സർക്കാർ ലൈസൻസ് നിർബന്ധമാക്കുന്നു.
ജില്ലാ തലത്തിൽ ഇതിനായി സർവ്വേ ആരംഭിച്ചു. മൽസ്യ കുഞ്ഞുങ്ങളെ വിപണനം നടത്തുന്നവരുടെയും ഹാച്ചറികളുടെയും വിവരം ഫിഷറീസ് ഓഫീസുകൾ ശേഖരിച്ചു തുടങ്ങി. 236 ഹാച്ചറികളുടെ റജിസ്ട്രേഷൻ പൂർത്തിയായി. ഇവയുടെ അടിസ്ഥാന സൗകര്യങ്ങളും ഇറക്കുമതി വിവരങ്ങളും ശേഖരിച്ചു. ലൈസൻസ് നൽകുന്നതിനുള്ള നടപടിയിലേക്കു കടക്കുമെന്ന് സ്റ്റേറ്റ് ഫിഷ് സീഡ് മെമ്പർ സെക്രട്ടറിഎച്ച് സലിം പറഞ്ഞു. A survey has been started at the district level for this. Fisheries offices have started collecting information on fish hatcheries. Registration of 236 hatcheries has been completed. Infrastructure and import information were collected. State Fish Seed Member Secretary H Salim said action would be taken to issue the license.
 
            2015 ൽ തന്നെ സംസ്ഥാന മൽസ്യ വിത്ത് നിയമം കൊണ്ടുവന്നതാണ്. പക്ഷെ പ്രവർത്തന നടപടി വൈകി. മൽസ്യ വിത്ത് സംഭരണം, വിതരണം, വിപണനം,ഇറക്കുമതി, കയറ്റുമതി, എന്നിവ നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും ഏജൻസികളും ലൈസൻസ് എടുത്ത ശേഷം മാത്രമേ പ്രവർത്തിക്കാവൂ. ഇറക്കുമതി ചെയ്യുന്ന മൽസ്യ വിത്തുകൾ ലാബുകളിൽ പരിശോധിച്ച് രോഗമുക്തമാണെന്നു ഉറപ്പു വരുത്തി മൽസ്യ വിത്ത് കേന്ദ്രം സർട്ടിഫൈ ചെയ്ത ശേഷം മാത്രമേ കർഷകർക്ക് വിതരണം ചെയ്യാവൂ. ലൈസെൻസ് എടുക്കാതെ 1000 രൂപയ്ക്കു താഴെയുള്ള വിത്തുകളെ വിതരണം ചെയ്യുന്നവർക്ക് 5000 രൂപയാണ് പിഴ. 1000 രൂപയ്ക്കു മുകളായിലാണെങ്കിൽ വിത്ത് വിലയുടെ അഞ്ചിരട്ടിയാണ് പിഴ. റജിസ്ട്രേഷനും ലൈസൻസും നേടുന്നതിന് കൊല്ലം ജില്ലയിലെ തേവള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന സംസ്ഥാന മൽസ്യ വിത്ത് കേന്ദ്രം ഓഫിസുമായോ ജില്ലകളിൽ ഫിഷറീസ് വകുപ്പിന്റെ അധീനതയിലുള്ള മൽസ്യ കർഷക വികസന ഏജൻസിയുമായോ ബന്ധപ്പെടണം
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ബയോഫ്ളോക്ക് യൂണിറ്റിന് , ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്ക് അപേക്ഷിക്കാം
#Fisheries#Farmer#Fish#Krishi#Agriculture
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments