സംസ്ഥാനമൊട്ടാകെ 50 ക്ഷീര സോണുകള്‍ നടപ്പാക്കുന്നതില്‍ മൂന്ന് ക്ഷീര സോണുകള്‍ കോട്ടയത്തിനാണെന്ന് ക്ഷീര വികസന വകുപ്പു മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. കടുത്തുരുത്തി ബ്ലോക്ക് ക്ഷീര സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കടുത്തുരുത്തി, വൈക്കം, ഉഴവൂര്‍ എന്നീ മൂന്നു സോണുകളാണ് ജില്ലയ്ക്കു അനുവദിച്ചിട്ടുളളത്. കാലിത്തീറ്റ നിര്‍മ്മാണ മേഖലയില്‍ സ്വകാര്യ കമ്പനികളുടെ ചൂഷണം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും.
പാലിനൊപ്പം മുട്ടയുടെയും ഇറച്ചിയുടെയും ഉത്പാദനത്തില്‍ സ്വയം പര്യാപ്ത നേടുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒരു പഞ്ചായത്തില്‍ അഞ്ച് കുടുംബശ്രീ യൂണിറ്റുകളെ വീതം തിരഞ്ഞെടുത്ത് ഒരു യൂണിറ്റിന് 1000 കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്ത് അവയെ 45 ദിവസം പ്രായമാകുമ്പോള്‍ വില നല്‍കി സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കുന്ന പദ്ധതിയുടെ അനുമതിക്കായി ധനവകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു.
അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ രാജു, ക്ഷീര വികസന വകുപ്പു ജോയിന്റ് ഡയറക്ടര്‍ ബിജി വി. ഈശോ, കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. വി. സുനില്‍, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ റ്റി. കെ. അനികുമാരിഎന്നിവര്‍ സംസാരിച്ചു. കപിക്കാട് ക്ഷീരസഹകരണ സംഘം പ്രസിഡന്റ് കെ. സോമന്‍ സ്വാഗതവും കടുത്തുരുത്തി ക്ഷീരവികസന ഓഫീസര്‍ ജോഷി ജോസഫ് നന്ദിയും പറഞ്ഞു.
CN Remya Chittettu Kottayam, #KrishiJagran
Share your comments