കേരളത്തിലെ കർഷകർ കൂടുതലും ഉപയോഗിക്കുന്നത് ടിഷ്യുകൾച്ചർ വാഴ തൈകൾ ആണ്. മാതൃസസ്യത്തിന്റെ തനതു ഗുണങ്ങൾ അടങ്ങിയതും രോഗപ്രതിരോധശേഷി കൂടിയതുമായ ചെടികൾ ഉത്പാദിപ്പിക്കുക എന്നതാണ് ടിഷ്യുകൾച്ചർ രീതി കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ രീതി ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ ഇനമാണ് വാഴ. മറ്റു വാഴകൾ നടന്ന തിനേക്കാൾ കൂടുതൽ പരിചരണം ടിഷ്യുകൾച്ചർ വാഴകൾക്ക് ആവശ്യമാണ്. എന്നാൽ വളർന്നതിനുശേഷം മറ്റു വാഴകൾക്ക് നൽകുന്ന അതെ പരിചരണം തന്നെ ഈ വാഴയ്ക്കും നൽകിയാൽ മതി.
ചൂണ്ടൽ കൃഷിഭവനിൽ ടിഷ്യു കൾച്ചർ നേന്ത്രവാഴയുടെ തൈ വിതരണം ആരംഭിച്ചു. തൈകൾ ആവശ്യമുള്ളവർ ആധാർ കാർഡ്, നികുതി രസീത് എന്നിവയുടെ പകർപ്പ് സഹിതം ഹാജരായാൽ മതി തൈ ഒന്നിന് അഞ്ചു രൂപയാണ് വില.
കൃഷിക്കുള്ള വൈദ്യുതി കണക്ഷൻ ലഭ്യമാവാൻ വകുപ്പ് ഉദ്യോഗസ്ഥരുടെ സർട്ടിഫിക്കറ്റ് വേണ്ട.. വേണ്ട…
Share your comments