<
  1. News

പണപ്പെരുപ്പം തടയാൻ 2023 മാർച്ച് 31 വരെ ഗോതമ്പിന്റെ കരുതൽ വില കേന്ദ്രം കുറച്ചു

ഭക്ഷ്യ സമ്പദ്‌വ്യവസ്ഥയിലെ പണപ്പെരുപ്പ പ്രവണത പരിശോധിക്കുന്നതിനായി, 2023 മാർച്ച് 31 വരെ കരുതൽ വില ഇനിയും കുറയ്ക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് (DFPD) തീരുമാനിച്ചു.

Raveena M Prakash
To control Inflation rate of wheat, the center has reduced reserve price of wheat
To control Inflation rate of wheat, the center has reduced reserve price of wheat

പണപ്പെരുപ്പം തടയുന്നതിനായി ഗോതമ്പിന്റെ കരുതൽ വില, 2023 മാർച്ച് 31 വരെയായി സർക്കാർ കുറച്ചു. ഭക്ഷ്യ സമ്പദ്‌വ്യവസ്ഥയിലെ പണപ്പെരുപ്പ പ്രവണത പരിശോധിക്കുന്നതിനായി, മാർച്ച് 31 വരെ കരുതൽ വില  കുറയ്ക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് (DFPD) തീരുമാനിച്ചു. ഓപ്പൺ മാർക്കറ്റ് സെയിൽ സ്‌കീം പ്രകാരമുള്ള കരുതൽ വില ഗോതമ്പിന് 2150/Qtl രൂപയും, 2023-24ലെ എല്ലാ വിളകളുടെയും ഗോതമ്പിന് (URS) 2125/ Qtl രൂപയായി കരുതൽ വിലയായും നിക്ഷയിച്ചു, ഈ നിരക്കിൽ സ്വകാര്യ കക്ഷികൾക്ക് ഗോതമ്പ് വിൽക്കാൻ തീരുമാനിച്ചു.

ഇ-ലേലത്തിൽ പങ്കെടുക്കാതെ തന്നെ മുകളിൽ പറഞ്ഞിരിക്കുന്ന കരുതൽ വിലയിൽ സ്വന്തം പദ്ധതിക്കായി എഫ്‌സിഐ(FCI) യിൽ നിന്ന് ഗോതമ്പ് വാങ്ങാൻ സംസ്ഥാനങ്ങളെ അനുവദിക്കുമെന്ന് ഓദ്യോഗിക പ്രസ്‌താവനയിൽ കേന്ദ്ര ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം അറിയിച്ചു. കരുതൽ വിലയിലെ കുറവ് ഉപഭോക്താക്കൾക്ക് ഗോതമ്പ്, ഗോതമ്പ് ഉൽപന്നങ്ങളുടെ വിപണി വില കുറയ്ക്കാൻ സഹായിക്കും. 17.02.2023 ന് ഈ പുതുക്കിയ കരുതൽ വിലയിൽ ഗോതമ്പ് വിൽക്കുന്നതിനായി FCI മൂന്നാമത് ഇ-ലേലം 22.02.2023 ന് നടത്തും. ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം (OMSS) വഴി FCI സ്റ്റോക്കിൽ നിന്ന് 30 LMT ഗോതമ്പ് വിട്ടുകൊടുക്കാൻ മന്ത്രിമാരുടെ സമിതി തീരുമാനിച്ചു.

FCI പിന്തുടരുന്ന സാധാരണ പ്രക്രിയ പ്രകാരം വ്യാപാരികൾ, മാവ് മില്ലുകൾ മുതലായവയ്ക്ക് ഇ-ലേലം വഴി 25 LMT വാഗ്ദാനം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കുന്ന ഒരു പ്രദേശത്തിന് പരമാവധി 3000 മെട്രിക് ടൺ വരെ ഇ-ലേലത്തിൽ പങ്കെടുക്കാമെന്ന് അറിയിപ്പിൽ പറയുന്നു. 2 LMT സംസ്ഥാന സർക്കാരുകൾക്ക് അവരുടെ പദ്ധതികൾക്കായി ഇ-ലേലം കൂടാതെ 10,000 MT ഒരു സംസ്ഥാനത്തിന് എന്ന തോതിൽ ഗോതമ്പ് വാഗ്ദാനം ചെയ്യുന്നു. ഇ-ലേലമില്ലാതെ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ/സഹകരണ സ്ഥാപനങ്ങൾ/കേന്ദ്രീയ ഭണ്ഡാർ/NCCF/NAFED തുടങ്ങിയ ഫെഡറേഷനുകൾക്ക് 3 LMT വാഗ്ദാനം ചെയ്യുന്നു.

ഡിപ്പാർട്ട്‌മെന്റ് കേന്ദ്രീയ ഭണ്ഡാർ/ നാഫെഡ്/എൻസിസിഎഫ് എന്നിവയ്ക്ക് അവരുടെ അഭ്യർത്ഥനകൾ അനുസരിച്ച് 3 LMT ഗോതമ്പ് വരെ അനുവദിച്ചു. കേന്ദ്രീയ ഭണ്ഡാർ, NAFED, NCCF എന്നിവയ്ക്ക് യഥാക്രമം 1.32 LMT, 1 LMT, 0.68 LMT എന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്. കൂടാതെ, NCCF/NAFED/ കേന്ദ്രീയ ഭണ്ഡാർ/ കോ-ഓപ്പറേറ്റീവ്സ്/ഫെഡറേഷനുകൾ 10.02.2023-ന് സംസ്ഥാന സർക്കാരിന് വിൽക്കാൻ വേണ്ടി ഗോതമ്പിന്റെ നിരക്ക് 100 രൂപയായി കുറച്ചു. കോ-ഓപ്പറേറ്റീവ്സ്/ഫെഡറേഷനുകൾ തുടങ്ങിയവയും അതുപോലെ കമ്മ്യൂണിറ്റി കിച്ചൺ / ചാരിറ്റബിൾ / എൻജിഒ തുടങ്ങിയവയും ഗോതമ്പ് ആട്ടയാക്കി മാറ്റുകയും, ഉപഭോക്താക്കൾക്ക് 27.50 രൂപ കിലോയ്ക്ക് എന്ന തോതിൽ വിൽക്കുകയും ചെയ്യുമെന്ന് അറിയിച്ചു, പക്ഷെ ഇത് വ്യവസ്ഥയ്ക്ക് വിധേയമാണ്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യയിൽ നിന്നുള്ള ശീതീകരിച്ച സമുദ്രോത്പന്നങ്ങളുടെ വിലക്ക് ഖത്തർ പിൻവലിച്ചു

English Summary: To control Inflation rate of wheat, the center has reduced reserve price of wheat

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds