പ്രളയത്തിൽ നഷ്ടമായ കന്നുകാലി സമ്പത്ത് തിരികെ പിടിക്കാൻ കേരളം കരസേനയുടെസഹായം തേടുന്നു
പ്രളയത്തില്‍ നഷ്ടമായ കന്നുകാലി സമ്പത്തു വീണ്ടെടുക്കുന്നതിനായി കരസേനയുടെ ഫാമുകളില്‍ വില്‍ക്കുന്ന മികച്ചയിനം പശുക്കളെയും കിടാരികളെയും വാങ്ങാൻ സർക്കാർ തീരുമാനം.
പ്രളയത്തില്‍ നഷ്ടമായ കന്നുകാലി സമ്പത്തു വീണ്ടെടുക്കുന്നതിനായി കരസേനയുടെ ഫാമുകളില്‍ വില്‍ക്കുന്ന മികച്ചയിനം പശുക്കളെയും കിടാരികളെയും വാങ്ങാൻ സർക്കാർ തീരുമാനം. 1500 ഉരുക്കളെയെങ്കിലും വാങ്ങും. പ്രളയത്തില്‍ പശുക്കള്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്കു വിതരണം ചെയ്യാന്‍ മികച്ചയിനം പശുക്കളെ തേടുന്നതിനിടെയാണു കരസേനയുടെ ഫാമുകളിലെ ഉരുക്കളെ വില്‍ക്കുന്ന കാര്യം സര്‍ക്കാരിൻ്റെ ശ്രദ്ധയില്‍പ്പെട്ടത്.
ചെലവു ചുരുക്കലിൻ്റെ ഭാഗമായാണു വിവിധ ഫാമുകള്‍ പൂട്ടി അവയിലെ ഉരുക്കളെ 1000 രൂപയ്ക്കു സംസ്ഥാന സര്‍ക്കാരുകള്‍ക്കും വെറ്ററിനറി സര്‍വകലാശാലകള്‍ക്കും കരസേന വില്‍ക്കുന്നത്. ഏതൊക്കെ ഇനങ്ങള്‍ ലഭ്യമാണ്, എങ്ങനെ എത്തിക്കാം, തടസ്സങ്ങള്‍ എന്തൊക്കെ തുടങ്ങിയ കാര്യങ്ങള്‍ പഠിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടികളുമായി മുന്നോട്ടു പോകുന്നത് . ആദ്യഘട്ടത്തില്‍ 200 പശുക്കളെ വാങ്ങുന്നതിനു വെറ്ററിനറി സര്‍വകലാശാല കരസേനയ്ക്കു പണം നല്‍കിയിട്ടുണ്ട്. അവ ഉടന്‍ കേരളത്തിലെത്തും.
English Summary: to get back cattle wealth during flood water
Share your comments