പ്രളയത്തില്‍ കൃഷിയിടത്തിലേക്ക് ഒഴുകിയെത്തിയ അഴുകുന്ന ജൈവ വസ്തുക്കള്‍ നീറ്റുകക്ക വിതറി മണ്ണിട്ട് മൂടുക.മണ്ണിലെ ജൈവാംശ വര്‍ദ്ധനയ്ക്ക് ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.കൃഷിയിടത്തിലേക്ക് ബ്ലീച്ചിംഗ് പൗഡര്‍ വിതറുകയോ കലക്കി ഒഴിക്കുകയോ ചെയ്യരുത്. ബ്ലീച്ചിങ്ങ് പൗഡറിലുള്ള ക്ലോറിന്‍ ജൈവവസ്തുക്കളുടെ അഴുകലിനെ സഹായിക്കുന്ന അണുജീവികളെ നശിപ്പിക്കാനിടയുണ്ട്.
ജൈവ വസ്തുക്കള്‍ അഴുക്കി മാറ്റുന്ന അണുജീവികളായ ബാക്ടീരിയയും, അമീബയും, ഫംഗസും പ്രോട്ടോസോവയും അടക്കമുള്ളവ മണ്ണില്‍ കൂടിയേ തീരൂ. മണ്ണില്‍ നീറ്റുകക്ക വിതറുന്നത് വളരെ നല്ലതാണ്.പ്രളയശേഷമുള്ള മണ്ണിലെ കൂടിയ അമ്ലത നീക്കി മണ്ണിലെ അണുജീവികളുടെ പ്രവര്‍ത്തനം ത്വരിതഗതിയിലാക്കാന്‍ നീറ്റുകക്ക സഹായകരമാണ്.
പ്ലാസ്റ്റിക്കുകള്‍, ഇ-മാലിന്യങ്ങള്‍, ഫ്‌ളൂറസെന്റ്, എല്‍.ഇ.ഡി വിളക്കുകള്‍, ട്യൂബുകള്‍ ഇവയൊക്കെ ശ്രദ്ധാപൂര്‍വം നീക്കം ചെയ്‌തേ പറ്റൂ.അജൈവ മാലിന്യങ്ങളില്‍ വന്‍തോതില്‍ മെര്‍ക്കുറി, നിക്കല്‍, കാഡ്മിയം പോലെയുള്ള ഘനലോഹങ്ങളുണ്ട്. ഇവ ശേഖരിച്ച് മണ്ണില്‍ കുഴിച്ചിടുകയോ ജലാശയങ്ങളില്‍ ഒഴുക്കിവിടുകയോ കത്തിക്കുകയോ ചെയ്യരുത്.വേര്‍തിരിച്ച് ശേഖരിച്ച് കെട്ടിവയ്ക്കാം.
Share your comments