രണ്ട് മഹാപ്രളയവും മറ്റ് മേഖലകളിലെന്നപോലെ കാർഷികമേഖലയിലും വരുത്തിവെച്ച നഷ്ടം ഏറെ വലുതാണ്. ഉരുൾപൊട്ടൽ, കാറ്റ്, വെള്ളത്തിൽ മുങ്ങിക്കിടന്നും മറ്റുമുണ്ടായ വിള നാശം മാത്രമല്ല, മണ്ണ് നികന്നും മറ്റും കൃഷിയിടത്തിന്നുതന്നെ സംഭവിച്ച വ്യതിയാ നം, മണ്ണിന്റെ ഘടനയിൽ വന്ന മാറ്റം, രാസ അവസ്ഥയിലുണ്ടാകുന്ന പ്രത്യേക സ്വഭാവം ഇതെല്ലാം പ്രളയം സമ്മാനിച്ച പ്രത്യാഘാതങ്ങളാണ്. പ്രളയബാധിതമായ - കൃഷിയിടത്തെയും, വിധേയമായ വിളയെയും ശ്രദ്ധയോടെ പരിചരിക്കേണ്ടതുണ്ട്.
തോട്ടവിളകൾ
(തെങ്ങ്, കമുക്)
മൂന്നു നാലു കൊല്ലം പ്രായമായ ചെറിയ തൈകളുടെ ചുവട്ടിൽ മണ്ണ് നികന്ന് മുഴുവനായോ ഭാഗികമായോ കിടക്കുന്നുണ്ടാകാം. മണ്ണ് നീക്കി നിവർത്തികെട്ടുക. നാമ്പും ഇലയും തെളിവെള്ളം കൊണ്ട് കഴുകുക. പ്രായമനുസരിച്ച് ചുവട്ടിൽ 200 -‐ 500 ഗ്രാം “ഡോളോമെറ്റ്” ചേർക്കുക. ബോഡോ മിശ്രിതമോ, കോപ്പർ ഓക്സിക്ലോറൈഡോ ഇലയിലും, നാമ്പിലും തളിക്കുക. വലിയവയുടെ ചുവട്ടിൽ കൂടിക്കിടക്കുന്ന മണ്ണ് ചുവട്ടിലെ വേരുപടല സ്ഥാനം വരെ നീക്കണം. 2-‐3 കിലോ വേപ്പിൻ പിണ്ണാക്ക് കൂടി ചേർക്കുക. കൂമ്പു ചീയൽ രോഗം ഉണ്ടാക്കുന്ന ഫൈറ്റോഫ് തോറ കുമിൾ - വ്യാപകമാകാനുള്ള സാധ്യതയുണ്ട്. ഇലയിലും തണ്ടിലുമെല്ലാം ബോഡോ മിശ്രിതമോ കോപ്പർ ഓക്സിക്ലോറൈഡോ തളിക്കണം. -
കശുമാവ്
മണ്ണും ചെളിയും നീക്കുക. ശുദ്ധവെള്ളം കൊണ്ട് ചെറിയ തൈകൾ കഴു കുക. ചെറിയവക്ക് ബോഡോ മിശ്രിതം തളിക്കുക. ഗ്രാഫ്റ്റ് തൈകളാണെങ്കിൽ ഒട്ടിച്ച ഭാഗം മണ്ണിൽ മൂടാത്തവിധം മണ്ണ് നീക്കിക്കളയണം. --
റബ്ബർ
ചെറുതൈകൾ കാറ്റിൽ ഒടിഞ്ഞവ നിവർത്തിയെടുക്കുക. പൊട്ടിയ ശിഖരവും മറ്റും മുറിച്ചുമാറ്റുക. മുറിഭാഗത്ത് ബോഡൊ കുഴമ്പ് പുരട്ടുക. ഇലപൊഴിയൽ -- രോഗം വ്യാപകമാക്കാൻ ഇടയുണ്ട്. കോപ്പർ ഓക്സിക്ലോറൈഡ് തളിച്ചുകൊടുക്കണം. -
വാഴ
വ്യാപകനാശം വന്ന വിളയാണ്. വെള്ളം കയറി അഴുകിയവ എല്ലാം മുറിച്ചു - മാറ്റി ഒഴിഞ്ഞ സ്ഥലത്ത് കൂട്ടുക. അവശേഷിക്കുന്ന വാഴകളിൽ ചാഞ്ഞുകിടക്കുന്നവ നിവർത്തികെട്ടുക. ചുവട്ടിലെ മണ്ണ് നീക്കുക. 200-‐300 ഗ്രാം വരെ ഡൊളൊമൈറ്റ് - ചുവട്ടിൽ ഇട്ടുകൊടുക്കുക. വേപ്പിൻ പിണ്ണാക്ക് 500 ഗ്രാം മുതൽ- 1 കി.ഗ്രാം വരെ പരിധിവരെ തടയും. കോപ്പർ ഒാക്സിക്ലോറൈഡ് ഇലയിലും തടയിലുമെല്ലാം പതിയത്തക്കവിധം തളിക്കണം.
കിഴങ്ങുവർഗ്ഗങ്ങൾ
ചേന-,ചേമ്പ് എന്നിവ പെട്ടെന്ന് അഴുകാനിടയുണ്ട്. അവശേഷിക്കുന്നവ മണ്ണ് നീക്കി തണ്ട് കുമിൾബാധ ഏറ്റ് അഴുകി ഒടിയാതിരിക്കാൻ മണ്ണു മായി ഉപരിതല ബന്ധമുള്ള ഭാഗത്ത് കോപ്പർ ഓക്സിക്ലോറൈഡ് തളിക്കുക. -
നെല്ല്
ചീഞ്ഞുനശിക്കാതെ പച്ചപ്പുള്ളതും വെള്ളം ഇറങ്ങിയതുമായവയെ സംരക്ഷി ക്കണം. കളകളും ഒലിച്ച് തങ്ങിയ അവശിഷ്ടങ്ങളും വാരിക്കളയണം. തെളിവെള്ളം കൊണ്ട് തേവി ഇലയിലെ ചെളികളയണം. ചാഞ്ഞുകിടക്കുന്നവ വടികൊണ്ടോ, മുള്ളു കമ്പുകൊണ്ടോ വലിച്ചുനിവർത്തണം. ഏക്കറിന് 200-‐250 കി.ഗ്രാം “ഡോളോമൈറ്റ്” -- ചേർക്കണം. ഇലപ്പൊട്ടുരോഗത്തിന് നല്ല സാധ്യതയുണട്. കുമിൾനാശിനി “ഹിനോ -- സാൻ” തളിക്കുക. മഞ്ഞളിപ്പും വളർച്ച മുരടിപ്പുമുണ്ടെങ്കിൽ യൂറിയയും, മ്യൂററ്റ് ഓഫ് പൊട്ടാഷും മേൽവളമായി നൽകാം. ഡോളോമൈറ്റും രാസവളവും ചേർക്കു മ്പോൾ രണ്ടും തമ്മിൽ 10 ദിവസത്തെ ഇടവേള വേണം.
കുരുമുളക്
മണ്ണ് നീക്കൽ നടത്തുക. തൂങ്ങിയും ചാഞ്ഞും കിടക്കുന്നവയെ താങ്ങുകാലുമായി ചേർത്ത് കെട്ടുക. നീർകെട്ട് ഒഴിവാക്കുക. 500 ഗ്രാം മുതൽ 1 കി. വരെ വേപ്പിൻ പിണ്ണാക്കും 250ഗ്രാം ഡോളോമൈറ്റും ചേർക്കുക. ദ്രുതവാട്ടരോഗത്തിനും, ഇലപ്പൊട്ടു രോഗത്തിനും നല്ല സാധ്യതയുണ്ട്. കോപ്പർ ഓക്സിക്ലോറൈഡ് - ഇല-,തണ്ട്-,വേരുഭാഗം എന്നിവയിൽ തളിക്കുക.
മണ്ണ് കൃഷി യോഗ്യമാക്കൽ
ഉരുൾപൊട്ടൽ, വെള്ളം കയറി കൃഷിയിടം നികന്നുപോകൽ, ജലനിർഗ്ഗമനച്ചാലുകളും, ബണ്ടുകളും തോടുകളും ഗതിമാറിയും, നീരൊഴുക്ക് തടസ്സപ്പെട്ടും കിടക്കൽ തുടങ്ങിയ കൂടുതൽ സങ്കീർണ്ണമായ പ്രശ്നമുള്ള ഇടങ്ങളുണ്ട്. ഇവിടെ മണ്ണിന്റെ ഘടനയിലും, രാസാവസ്ഥയിലും വലിയ മാറ്റമുണ്ടാവാം. - മണ്ണ് പരിശോധന വ്യാപകമായി നടത്തണം. സാങ്കേതിക വിദഗ്ദ്ധരുടെ നിർദ്ദേശാനുസരണം സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ച് നിർദ്ദിഷ്ടരീതിയിൽ വേണ്ട പുനർ -- നിർമ്മാണ പ്രവർത്തനം നടത്തുക.
Share your comments