<
  1. News

ഗ്രാമശ്രീ ഹോർട്ടി സ്റ്റോറുകൾ ആരംഭിക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം..കൂടുതൽ കൃഷി വാർത്തകൾ...

കേരള സര്‍ക്കാറിന്റെ പൊതുമേഖലാ സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പ്, ഫ്രാഞ്ചൈസി വ്യവസ്ഥയില്‍ ഗ്രാമശ്രീ ഹോര്‍ട്ടി സ്‌റ്റോറുകള്‍ ആരംഭിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. പച്ചക്കറികള്‍ക്കും പഴവൃക്ഷങ്ങള്‍ക്കും പുറമെ മറ്റു പൊതു മേഖല സ്ഥാപനങ്ങളായ കുടുംബശ്രീ, ഫാര്‍മേഴ്‌സ്, ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി, കൃഷി കൂട്ടങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ എന്നിവരുടെ ഉള്‍പ്പന്നങ്ങളും ഹോര്‍ട്ടി സ്‌റ്റോറില്‍ ലഭ്യമാക്കുന്നതാണ്.

Raveena M Prakash

1. സംസ്ഥാനത്തു ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. ഡിസംബർ, ജനുവരി മാസങ്ങളിലെ കുടിശ്ശികയിൽ ഡിസംബർ മാസത്തെ പെൻഷനാണ് വിതരണം ചെയ്യുക. 1600 രൂപയാണ് ക്ഷേമ പെൻഷൻ ആയി നൽകുന്നത്.

2. സംസ്ഥാനത്തെ കാർഷിക ഉൽപന്നങ്ങളുടെ സംസ്‌കരണം, മൂല്യവർദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും, പൊതു സംരംഭകരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനുമായി വൈഗ 2023 - അന്താരാഷ്ട്ര ശില്പശാലയും കാർഷിക പ്രദർശനവും സംഘടിപ്പിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. ഫെബ്രുവരി 25 മുതൽ മാർച്ച് 2 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിക്കുന്ന വൈഗയുടെ ആശയം 'കാർഷിക മേഖലയിൽ മൂല്യവർധിത ശൃംഖലകളുടെ വികസനം' എന്നതാണെന്നും മന്ത്രി സൂചിപ്പിച്ചു. വൈഗ 2023ന് മുന്നോടിയായി മാധ്യമസംഗമത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

3. കേരള സംസ്ഥാന വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതി പ്രകാരം ആരംഭിച്ച സംരഭങ്ങളുടെ കണക്കുകൾ ഉടൻ പുറത്തു വിടില്ല എന്ന് സംസ്ഥാന വ്യവസായ വകുപ്പിന്റെ ഒദ്യോഗിക പ്രസ്‍താവനയിൽ അറിയിച്ചു. March 31 വരെ സംരഭങ്ങൾ പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം. ഒരു വർഷം ഒരു ലക്ഷം സംരഭങ്ങൾ, എന്ന നേട്ടം ഇപ്പോൾ തന്നെ നേടിയ സാഹചര്യത്തിൽ കാലാവധി പൂർത്തിയാക്കുന്നതിനു മുൻപ് കണക്കുകൾ പുറത്തു വിടില്ല എന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

4. ജിസിസി രാജ്യങ്ങളിൽ Millet കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, അഗ്രിക്കൾച്ചറൽ ആൻഡ് പ്രോസെസ്സഡ് ഫുഡ് പ്രോഡക്റ്റ്സ് എക്സ്പോർട്സ് ഡവലൊപ്മെന്റ് അതോറിറ്റി - ലുലു ഹൈപ്പർ മാർക്കറ്റുമായി ധാരണാപത്രത്തിൽ ഒപ്പു വെച്ചു. കേന്ദ്രഗവൺമെന്റിന്റെ വാണിജ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി, 2023 ഫെബ്രുവരി 21-ന് ലുലു ഹൈപ്പർമാർക്കറ്റ് എൽഎൽസിയുമായി MOU ഒപ്പുവച്ചത്.

5. കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്റെ ഉടമസ്ഥതയില്‍ കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ പ്രവര്‍ത്തിക്കുന്ന അഗ്രോ ബസാറില്‍ ‘പച്ചക്കറി കൃഷിക്കാവശ്യമായ ഗുണമേന്മയുള്ള വിത്തുകളും വളങ്ങളും വില്പനയ്ക്ക് നൽകുന്നു എന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0490 2317007 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

6. കേരള സര്‍ക്കാറിന്റെ പൊതുമേഖലാ സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പ്, ഫ്രാഞ്ചൈസി വ്യവസ്ഥയില്‍ ഗ്രാമശ്രീ ഹോര്‍ട്ടി സ്‌റ്റോറുകള്‍ ആരംഭിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. പച്ചക്കറികള്‍ക്കും പഴവൃക്ഷങ്ങള്‍ക്കും പുറമെ മറ്റു പൊതു മേഖല സ്ഥാപനങ്ങളായ കുടുംബശ്രീ/ഫാര്‍മേഴ്‌സ്/ ഫാര്‍മര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി/കൃഷി കൂട്ടങ്ങള്‍ സഹകരണ സ്ഥാപനങ്ങള്‍ എന്നിവരുടെ ഉള്‍പ്പന്നങ്ങളും ഹോര്‍ട്ടി സ്‌റ്റോറില്‍ ലഭ്യമാക്കുന്നതാണ്. സ്‌റ്റോറുകള്‍ക്ക് കുറഞ്ഞത് 100 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണം ഉണ്ടായിരിക്കണം. സെക്യൂരിറ്റി ഡെപ്പോസിറ്റായി 25,000/ – രൂപ അടയ്‌ക്കേണ്ടതാണ്. ഹോര്‍ട്ടികോര്‍പ്പ് നിര്‍ദ്ദേശിക്കുന്ന മാതൃകയില്‍ സ്‌റ്റോറുകള്‍ ക്രമീകരിക്കണം. താല്‍പര്യമുളള സംരംഭകര്‍ക്ക് 0471 2359651, 9447625776 എന്നീ ഫോണ്‍ നമ്പറുകളിലോ, മാനേജിംഗ് ഡയറക്ടര്‍, ഹോര്‍ട്ടികോര്‍പ്പ്, ഉദയഗിരി, പൂജപ്പുര പി.ഒ., തിരുവനന്തപുരം – 695012. എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

7. സംസ്ഥാനത്ത് സ്ത്രീകളിലെയും കുട്ടികളിലെയും വിളർച്ച ഒഴിവാക്കുന്നതിനായി കേരള ആരോഗ്യവകുപ്പ് ആവിഷ്കരിച്ച 'വിവ കേരള' പദ്ധതിയ്ക്ക് കാസർഗോഡ് തുടക്കമായി. വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക് എന്ന ലക്ഷ്യം മുന്നോട്ട് വെച്ച് നടത്തുന്ന ഈ ക്യാമ്പയിനിൽ കാസർഗോഡ് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഐഎഎസ് പങ്കെടുത്ത് മാതൃകയായി. കാസർഗോഡ് ജില്ലയിൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 28,000ത്തോളം സ്ത്രീകളെ ഹീമോഗ്ലോബിൻ പരിശോധനയ്ക്ക് വിധേയമാക്കി തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

8. അരിക്ക് കേന്ദ്ര സർക്കാർ 20% കയറ്റുമതി തീരുവ ചുമത്തിയതിന് ശേഷം, മൂന്ന് മാസത്തെ ഇടവേള കഴിഞ്ഞപ്പോഴും രാജ്യത്തെ അരി കയറ്റുമതിയിൽ, ആഗോള വിപണിയിൽ ഡിമാൻഡ് കുതിച്ചുയരുന്നത് തുടരുന്നു. അന്താരാഷ്ട്ര തലത്തിൽ അരി വാങ്ങുന്നവർ ടണ്ണിന് 330-ൽ നിന്ന് 400 ഡോളർ വരെ നൽകാൻ തയ്യാറാണ് എന്ന് കയറ്റുമതി സംഘങ്ങൾ വെളിപ്പെടുത്തി. രാജ്യത്തെ ആഭ്യന്തര വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിഞ്ഞ വർഷം സെപ്തംബർ ഒമ്പതിനാണ് സർക്കാർ നികുതി ഏർപ്പെടുത്തിയത്.

9. 2023-2024 വിപണന വർഷത്തിൽ ഏകദേശം 30 മുതൽ 40 ദശലക്ഷം ടൺ ഗോതമ്പ് വരെ സംഭരിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നതായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അശോക് കെ മീണ അറിയിച്ചു. ഈ വർഷം, രാജ്യത്തു ഗോതമ്പ് വിതച്ച വിസ്തൃതി കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

10. കേരളത്തിൽ മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥായെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: Green Energy: ഇന്ത്യയുടെ സാധ്യതകൾ വെളിപ്പെടുത്തി ആഗോള നിക്ഷേപകരോട് സംവദിച്ച് പ്രധാനമന്ത്രി

English Summary: To start Horti Corp stores, then to apply for now

Like this article?

Hey! I am Raveena M Prakash. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds